'ഇടി മിന്നലു'കളുടെ അച്ഛനായി ഉസൈന്‍ ബോള്‍ട്ട്

JUNE 25, 2021, 12:58 AM

വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് ലോകം മുഴുവന്‍ ആരാധകരാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ട് പുതിയ അതിഥികള്‍ എത്തിയിട്ടുണ്ട്-'ഇടിയും മിന്നലും'. മക്കള്‍ക്ക് ഉസൈന്‍ ബോള്‍ട്ട് നല്‍കിയ പേര് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 


ട്രാക്കില്‍ മിന്നല്‍ പിണര്‍ വേഗത്തില്‍ ഇടിവെട്ട് റെക്കോര്‍ഡ് സൃഷ്ടിച്ച വേഗ രാജാവ് മക്കള്‍ക്ക് നല്‍കിയത് ഏറ്റവും ഉചിതമായ പേരു തന്നെയാണ്. ഇടിയും മിന്നലും എന്ന് വിളിച്ചാല്‍ ബോള്‍ട്ടിന്റെ വീട്ടില്‍ വിളികേള്‍ക്കാന്‍ രണ്ടു പേരുണ്ട്. ഫാദേഴ്‌സ് ഡേയ്ക്ക് ഉസൈന്‍ ബോള്‍ട്ട് പങ്കുവെച്ച സന്തോഷ വാര്‍ത്തയാണ് ആരാധകരില്‍ കൗതുകം സൃഷ്ടിച്ചത്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതിന്റെ സന്തോഷമാണ് ജീവിതപങ്കാളി കാസി ബെന്നെറ്റിനൊപ്പം ഫാദേഴ്‌സ് ഡേയില്‍ ഉസൈന്‍ ബോള്‍ട്ട് അറിയിച്ചത്. ഒപ്പം രണ്ട് ഓമനകളുടെ ചിത്രവും. 

vachakam
vachakam
vachakam


വേഗരാജാവായ ബോള്‍ട്ട് മക്കള്‍ക്ക് നല്‍കിയിരിക്കുന്നതും തന്റെ പേര് അന്വര്‍ത്ഥമാക്കുന്നതാണ്. രണ്ട് ആണ്‍കുട്ടികളാണ് ബോള്‍ട്ടിന് പിറന്നത്. ഇരട്ടക്കുട്ടികള്‍ക്ക് തണ്ടര്‍ ബോള്‍ട്ട്, സെയിന്റ് ലിയോ ബോള്‍ട്ട് എന്നിങ്ങനെയാണ് പേര് നല്കിയിരിക്കുന്നത്. മൂത്ത മകളുടെ പേരാകട്ടെ ഒളിമ്പ്യ ലൈറ്റനിങ് ബോള്‍ട്ട് എന്നും. ഉസൈന്‍ ബോള്‍ട്ടിന്റെ മിഡില്‍ നെയിം ആണ് സെയിന്റ് ലിയോ എന്നത്. ഇരട്ടക്കുട്ടികള്‍ എന്നാണ് ജനിച്ചതെന്ന കാര്യം ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കിയിട്ടില്ല. 


vachakam
vachakam
vachakam

2020 മെയ് മാസത്തിലാണ് ലൈറ്റനിങ് ബോള്‍ട്ട് ജനിച്ചത്. ആദ്യ മകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞായിരുന്നു ഉസൈന്‍ ബോള്‍ട്ടും ഭാര്യയും കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തു വിട്ടത്.  പതിനൊന്ന് തവണ ലോക ചാമ്പ്യനായ വേഗതയേറിയ താരമാണ് ഉസൈന്‍ ബോള്‍ട്ട്. 2008 മുതല്‍ 2016 വരെയുള്ള തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഈ ജമൈക്കന്‍ താരത്തിന്റെ പേരിലാണ്. 100 മീറ്റര്‍ ലോക റെക്കോര്‍ഡും (9.58 സെക്കന്റ്), 200 മീറ്റര്‍ ലോകറെക്കോര്‍ഡും (19.19 സെക്കന്റ്) ഇദ്ദേഹത്തിന്റെ പേരിലാണ്. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോള്‍ട്ട്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam