സൗഹൃദം പുതുക്കി രണ്ട് പുരാതന നാഗരികതകള്‍

FEBRUARY 1, 2023, 10:53 AM

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഈജിപ്തും. മാത്രമല്ല, ഇരു രാജ്യങ്ങളും പുരാതന കാലം മുതല്‍ക്ക് തന്നെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1955 ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ആരംഭിച്ചത്.

പ്രാദേശിക, ആഗോള, ഉഭയകക്ഷി, സഹകരണ മേഖലകളെ കേന്ദ്രീകരിച്ചാണ് ഉടമ്പടികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയും ഈജിപ്തും ദൃഢമായ രാഷ്ട്രീയധാരണയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇരു രാജ്യങ്ങളും ബഹുമുഖ വേദികളില്‍ അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് 2023. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങള്‍ക്കും ഏറെ പ്രധാനപ്പെട്ട വര്‍ഷമാണിത്.

ഇന്ത്യ-ഈജിപ്ത് ഉഭയകക്ഷി വ്യാപാര കരാര്‍ 1978 മാര്‍ച്ച് മുതലാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉഭയകക്ഷി വ്യാപാരത്തില്‍ അഞ്ച് മടങ്ങിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. കൊറോണ മഹാമാരി കാലത്തും വ്യാപര മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമായിരുന്നു. ഇന്ത്യയിലേക്കുള്ള ഈജിപ്തിന്റെ കയറ്റുമതി 1.89 ബില്യണ്‍ യുഎസ് ഡോളറും ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 2.26 ബില്യണ്‍ യുഎസ് ഡോളറുമാണ്.

സാങ്കേതിക സഹകരണവും സഹായവും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന ഭാഗമാണ്. 2000 മുതല്‍, 1,250-ലധികം ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ ടെക്നിക്കല്‍ ആന്റ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (ഐടിഇസി) ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫോറന്‍സിക് സയന്‍സസ് (ഐഎഎഫ്എസ്) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ആനൂകുല്യം ലഭിച്ചുവരുന്നുണ്ട്.

ശാസ്ത്രീയ സഹകരണ മേഖലയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) കാര്‍ഷിക ഗവേഷണ മേഖലയില്‍ ഈജിപ്തിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. സിഎസ്ഐആര്‍ (ഇന്ത്യ), എന്‍ആര്‍സി (ഈജിപ്ത്) എന്നിവയ്ക്കിടയിലുള്ള ദ്വിവത്സര എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലൂടെയും ശാസ്ത്രീയ സഹകരണ പരിപാടിയിലൂടെയും ' സയന്‍സ് & ടെക്നോളജി' സഹകരണം നടപ്പിലാക്കുന്നു.

മാത്രമല്ല, 1960-കള്‍ മുതല്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ സൈനിക ബന്ധങ്ങളും നിലനില്‍ക്കുന്നു. ഈജിപ്ഷ്യന്‍ പൈലറ്റുമാര്‍ക്ക് 1984 വരെ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ പരിശീലനം നല്‍കിയിരുന്നു. 2019-ല്‍ പൂനെയില്‍ നടന്ന രാജ്യങ്ങള്‍ക്കായുള്ള പരിശീലനത്തില്‍ ഈജിപ്ത് പങ്കെടുത്തിരുന്നു. തന്ത്രപരമായ ആദ്യത്തെ ഐഎഎഫ്-ഇഎഎഫ് സംയുക്ത വ്യോമാഭ്യാസം 2021 ല്‍ നടക്കുകയുണ്ടായി. ഇന്ത്യയും ഈജിപ്റ്റും സംയുക്തമായി നടത്താനിരുന്ന ആദ്യത്തെ പ്രത്യേക സേനാ അഭ്യാസം 'സെക്ലോണ്‍ 1' ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി മൗലാന ആസാദ് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ഹിന്ദി, ഉറുദു ഭാഷകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സെമിനാറുകള്‍, ഫിലിം ഷോകള്‍ എന്നിവയ്ക്കു പുറമെ പ്രാദേശിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വിവിധ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആറ് പതിറ്റാണ്ടായുള്ള എംബസിയുടെ മുന്‍നിര അറബി മാസികയായ 'സൗത്ത്-ഉല്‍-ഹിന്ദ്' 2017 ജൂലൈയില്‍ അതിന്റെ 500 -ാം പതിപ്പ് പ്രസിദ്ധീകരിച്ച് നാഴികക്കല്ലായി മാറിയിരുന്നു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 -ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനാല്‍ 2023 -ന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ നിന്നും തേജസ്, ആകാശ് തുടങ്ങിയ അത്യാധുനിക ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഈജിപ്ത് താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ഏറെ ചര്‍ച്ചയാകുകയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam