തൊഴിലിന്റെയും തൊഴിലാളികളുടേയും മഹത്വം ഓര്‍മ്മപ്പെടുത്തി  ലോക തൊഴിലാളി ദിനം

MAY 1, 2021, 12:54 AM

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം. തൊഴിലാളികള്‍ക്കായി ഒരു ദിനം അതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന ന്യായത്തിന് വേണ്ടി തൊഴിലാളികള്‍ നെയ്തെടുത്ത സമരങ്ങള്‍ക്ക് വിജയത്തിന്റെ തിലകം ചാര്‍ത്തിയ മെയ് ഒന്ന്.

ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഈ ദിവസം ഒരു അവധിക്കാലമാണ്. എന്നാല്‍ ഈ തവണ കൊറോണ തൊഴിലാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ദിവസ വേദനതിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍. പക്ഷെ, കൊറോണയുടെ ദുരിതം തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിക്കിട്ടില്ല. കാരണം തൊഴില്‍ ഇല്ലാതെ ജീവിക്കേണ്ട അവസ്ഥയിലായിരിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മലയാളിയുടെ കൂട്ടായ്മയും ഓരോ കുടുംബങ്ങളേയും ചേര്‍ത്തു നിര്‍ത്തി. എന്നാല്‍ ഈ കൊറോണ കാലത്ത് തൊഴിലിന്റെ മഹത്വം ഇത്രത്തോളം കാണിച്ചു ചില മേഖലകളിലെ തൊഴിലാളികളെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. രാത്രിയും പകലും ഉറക്കമുളച്ചു നാടിനെ കരകയറ്റാന്‍ പ്രയത്‌നിക്കുന്നവര്‍. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, അങ്ങനെ ഒരുപാട് പേര്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിച്ചും കടമ നിര്‍വഹിക്കുന്നുണ്ട്.

vachakam
vachakam
vachakam

തൊഴിലാളി ദിനം പിറവികൊണ്ടതിന്റെ ചരിത്രം

vachakam
vachakam
vachakam

1886 മെയ് 1 നാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് അമേരിക്കയില്‍ തൊഴിലാളി യൂണിയനുകള്‍ ഒരുമിച്ച് തീരുമാനിച്ചു. ഇതിനായി സംഘടനകള്‍ പണിമുടക്കി. പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റില്‍ ഒരു ബോംബ് സ്‌ഫോടനം ഉണ്ടായി, ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നിരവധി തൊഴിലാളികള്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന്, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍, ഹെയ്മാര്‍ക്കറ്റ് നാര്‍സിസസില്‍ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാര്‍ഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരണമെന്നും പ്രഖ്യാപിച്ചു.

തൊഴിലാളി വര്‍ഗത്തിന്റെ അധ്വാനം ഓരോ സമൂഹത്തിന്റെയും സാമ്പത്തികവളര്‍ച്ചയുടെ അടിത്തറയാണ്. ഇന്നത്തെ യന്ത്രവല്‍കൃത യുഗത്തില്‍ പോലും അവയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഉദാഹരണത്തിന്, വ്യവസായം, വ്യാപാരം, കൃഷി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളുടെ അധ്വാനം ശ്രദ്ധേയമാണ്.

vachakam
vachakam

സാധാരണഗതിയില്‍ തൊഴിലാളിദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊഴിലാളിദിനാചരണത്തിന് പൊലിമ കുറയും. മെയ് ദിന റാലികളായിരുന്നു തൊഴിലാളി ദിനത്തിന്റെ സവിശേഷതകളെങ്കില്‍ ഇത്തവണ അത് ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങളോടുംകൂടിയ തൊഴിലാളിദിനാചരണമായിരിക്കും ഇത്തവണത്തേത്. മുതലാളി വര്‍ഗത്തിന്റെ ചൂഷണത്തെ എതിര്‍ക്കുവാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും ഐക്യദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങി രക്തസാക്ഷിത്വം വരിച്ച സമരനേതാക്കളെ ഈ ദിനത്തില്‍ ഒരിക്കലകൂടി അനുസ്മരിക്കാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam