ഒടുവില്‍ ശാസ്ത്ര ലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം ഇതാണ് !

SEPTEMBER 25, 2022, 6:12 PM

ഭൂമിയില്‍ എവിടെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുന്ന ഒന്നാണ് ഉറുമ്പുകള്‍. ഇവയുടെ ആകെ തുക എത്രയെന്ന് തലപുകച്ചിരുന്ന ശാസ്ത്ര ലോകത്തിന് ഒടുവില്‍ ഉത്തരം കിട്ടിയിരിക്കുകയാണ്. മനുഷ്യരുടെ എണ്ണത്തേക്കാള്‍ അധികമുള്ള ഉറുമ്പുകള്‍ ഭൂമിയില്‍ ഏകദേശം 20 ക്വാഡ്രില്യണ്‍(Quadrillion) അതായത് 200 കോടിക്കോടി എണ്ണം ഉണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 

മുമ്പ് വിവിധ മാര്‍ഗങ്ങളിലൂടെ പല തവണ ശാസ്ത്രജ്ഞര്‍ ശ്രമിച്ചതാണ് ഉറുമ്പുകളുടെ എണ്ണത്തിന്റെ കണക്കെടുക്കാന്‍. പക്ഷെ അന്നൊന്നും അതിന് ആര്‍ക്കും സാധിച്ചിരുന്നില്ല. ഇപ്പോള്‍ 465 പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ശാസ്ത്രജ്ഞര്‍ ആ എണ്ണം പുറത്തു വിട്ടിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ലോകജനസംഖ്യ എട്ട് ബില്യണ്‍ കവിയുമെന്നാണ് പ്രവചനം. അങ്ങനെ എങ്കില്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം ഒരു മനുഷ്യന്‍ സമം 25 ലക്ഷം ഉറുമ്പുകള്‍ എന്നാണ് കണക്ക്. 

ഹോങ്കോങിലേയും ജര്‍മനിയിലേയും എന്റമോളജിസ്റ്റുകള്‍ ആണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്. നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്റെ പ്രൊസീഡിങ്‌സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ലോകത്തില്‍ 12,000ലധികം ഇനം ഉറുമ്പുകള്‍ ഉണ്ട്. അവ സാധാരണയായി കറുപ്പ്, തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. ഏകദേശം ഒരു മില്ലിമീറ്റര്‍ മുതല്‍ മൂന്ന് സെന്റീമീറ്റര്‍ വരെ നീളമുള്ള ഉറുമ്പുകള്‍ ലോകത്തുണ്ട്. എന്നാല്‍ ശാസ്ത്രലോകം ഇതുവരെ പേര് നല്‍കാത്ത സ്പീഷീസുകളില്‍ പെട്ട ഉറുമ്പുകളും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉറുമ്പുകള്‍ സാധാരണയായി മണ്ണിലോ ഇലക്കറികളിലോ ചെടികളിലോ ഒക്കെയാണ് കാണാറുള്ളത്. ഉറുമ്പുകളുടെ എണ്ണം ഓരോ മേഖലകളിലും വ്യത്യാസപ്പെട്ടിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഉറുമ്പുകളുടെ എണ്ണം വളരെ അധികം കൂടുതലായിരിക്കും. 

അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ ചില ദ്വീപ് രാജ്യങ്ങള്‍ ഒഴികെ ഭൂമിയിലെ മിക്കവാറും എല്ലായിടവും ഉറുമ്പുകള്‍ക്ക് സ്വദേശം തന്നെയാണ്. ഏകദേശം 100 ദശലക്ഷം വര്‍ഷത്തിലധികമായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

vachakam
vachakam
vachakam

ആളൊരു കുഞ്ഞനാണെകിലും പലപ്പോഴും അവര്‍ ഉപദ്രവകാരികളും ആണ്. അതില്‍ ചിലരുടെ ഒരു കടി കിട്ടിക്കഴിഞ്ഞാല്‍ നല്ല വേദനയും നീരും ഉണ്ടാകാറുണ്ട്. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ഫോറസ്ട്രിയുടെ ഗവേഷണമനുസരിച്ച് മണ്ണിനെ വായു സഞ്ചാരമുള്ള ഇടമാക്കി മാറ്റുന്നതിലും ഉറുമ്പുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഉറുമ്പുകള്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ടാണ് സസ്യങ്ങളുടെ വേരുകളിലേക്ക് വെള്ളവും ഓക്സിജനും വേഗത്തില്‍ എത്തുന്നത് എന്നും പറയപ്പെടുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam