എന്തൊക്കെ പുകിലായിരുന്നു! ചിപ്പുണ്ട്, നോട്ട് ഇരിക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാം! അവസാനം പവനായി ശവമായി

MAY 19, 2023, 9:08 PM

2016 നവംബറിൽ  രാത്രിഎട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ദിവസം ആരും മറന്നു കാണാനിടയില്ല. 500, 1000 നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ച ദിവസം. കള്ളപ്പണം തടയൽ, വ്യാജ കറൻസി തടയൽ, തീവ്രവാദത്തിന്റെ ഫണ്ടിങ് ഇല്ലാതാക്കൽ. ഡിജിറ്റൽ എക്കോണമിയുടെ ശക്തിപ്പെടുത്തൽ എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അന്ന് നോട്ട് നിരോധനം കൊണ്ടുവന്നത്. 

 നോട്ട് നിരോധനത്തിന് പിന്നാലെ 500, 1000 നോട്ടുകൾക്ക് പകരം എത്ര മൂല്യമുള്ള കറൻസി നോട്ടുകൾ വരുമെന്നതായി പിന്നീടത്തെ പ്രധാന ചർച്ച. അങ്ങനെയാണ് നോട്ടുനിരോധനത്തിന് പിന്നാലെ 2000ത്തിന്റെ നോട്ടും പരിഷ്കാരിയായി മാറിയ 500 രൂപയുടെ നോട്ടും വന്നു.

അതിലേറെ വൈറലായത് 2000 നോട്ടാണ്. 2000 നോട്ടിന് ചിപ്പുണ്ട് എന്ന് വരെ സ്ഥലത്തെ പ്രധാനികൾ അടിച്ചിറക്കി. ചിപ്പുള്ള നോട്ടാണ് 2000 രൂപ കറൻസിയെന്ന് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കള്ളപ്പണം ത‌ടയാനും ഭീകരവാദത്തിന് ഫണ്ടിങ് തടയാനും സഹായകരമാകുന്ന അതിനൂതനമായ സാങ്കേതിക വിദ്യയുള്ളതാണ് നോട്ടെന്നും പ്രചരിച്ചു. 

vachakam
vachakam
vachakam

നോട്ട് ഇരിക്കുന്ന സ്ഥലം വരെ ട്രാക്ക് ചെയ്യാമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതിനൊന്നും ഔദ്യോദിക സ്ഥിരീകരണമുണ്ടായിരുന്നില്ല. വ്യാജനോട്ടുകളുടെ വിതരണം തടയാൻ സാധിക്കുമെന്നും അവകാശവാദമുയർന്നു. അങ്ങനെ വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് 2000 രൂപയുടെ നോട്ട് പുറത്തിറങ്ങിയത്. 

ഏറെ കൊട്ടിഘോഷിച്ചെത്തിയ 2000 വന്നിറങ്ങിയതുമുതൽ പഴികേട്ടു തുടങ്ങി, പ്രധാന പ്രശ്നം 2000 രൂപയുടെ നോട്ടുമായി എത്തിയ പലർക്കും ചില്ലറ കി‌ട്ടിയില്ല എന്നതായിരുന്നു. പല വ്യാപാര സ്ഥാപനങ്ങളിലും 2000 രൂപയുടെ വേണ്ടെന്ന് നിലപാടെടുത്തു. ഒടുവിൽ 500, 200 രൂപയുടെ നോട്ടുകൾ വ്യാപകമായതോടെയാണ് ഈ പ്രശ്നത്തിന് പരിഹാരമായി.

 പതിയെ പതിയെ 2000 രൂപയുടെ നോ‌ട്ടിനോടുള്ള താൽപര്യം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാറിനും കുറഞ്ഞു വന്നു. ഇതിനിടെ 2000 നോട്ടിന്റെ വ്യാജ പതിപ്പും പലയിടത്തും പിടികൂടി. 2000 സാധാരണ നോട്ട് മാത്രമാണെന്ന് ബോധ്യപ്പെ‌‌‌ട്ടു. പതിയെ പതിയെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നടപടി തുടങ്ങി. പുതിയ നോട്ടുകൾ അച്ചടിക്കുന്നത് ഘട്ടംഘട്ടമായി നിർത്തിയാണ് റിസർവ് ബാങ്ക് ഒടുവിൽ പൂർണമാ‌യ പിൻവലിക്കലിലേക്കെത്തിയത്.  

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam