'ഇത് സഹിക്കാവുന്നതിലും അപ്പുറം...'; തോക്ക് നിയമത്തില്‍ മാറ്റം വരുത്തണം

MAY 25, 2022, 10:45 AM

അമേരിക്കയില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ടെക്സാസിലെ പ്രൈമറി സ്‌കൂളില്‍ വെടിവെയ്പ്പിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. തുടര്‍ച്ചയായ ആക്രമങ്ങളില്‍ മനം മടുത്തു. ഇത്രയും ഭീകരമായ കൂട്ടക്കുരുതി നടന്നിട്ടും മൗനം പാലിക്കാന്‍ സാധിക്കില്ല. ദൈവത്തെയോര്‍ത്ത് നമ്മള്‍ എപ്പോഴാണ് തോക്ക് ലോബിക്കെതിരെ നില്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയ്ക്കു ശേഷം ചൊവ്വാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അതീവ ദുഖിതനായും ക്ഷീണിതനായുമാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ദക്ഷിണ കൊറിയ-ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ ഉടനെയായിരുന്നു വാര്‍ത്താ സമ്മേളനം. 

'ഞാന്‍ പ്രസിഡന്റായപ്പോള്‍ ഇങ്ങനെയൊരു പ്രസംഗം നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും മറ്റൊരു കൂട്ടക്കൊല... എലിമെന്റില്‍ സ്‌കൂളില്‍... നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍. ഇനിയൊരിക്കലും തങ്ങളുടെ കുഞ്ഞിനെ കാണാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഇനി ഒരിക്കലും ആ കുഞ്ഞുങ്ങള്‍ അവരെ ആലിംഗനം ചെയ്യില്ല. 

vachakam
vachakam
vachakam

' മാതാപിതാക്കള്‍ക്കുണ്ടായ ദുഖം സമാനമാകളില്ലാത്തതാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നത് മാതാപിതാക്കളുടെ ആത്മാവിന്റെ ഒരു ഭാഗം പറിച്ചെടുക്കുന്നതിന് തുല്യമാണ്. താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ 2012-ല്‍ കണക്റ്റിക്കട്ടിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയും ബൈഡന്‍ അനുസ്മരിച്ചു. അന്ന് ഏറെ ചര്‍ച്ചയായ തോക്ക് നിയന്ത്രണ നിയമനിര്‍മ്മാണം പ്രവര്‍ത്തനമാക്കി മാറ്റാന്‍ ബൈഡന്‍ നിയമ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചു.

'എനിക്ക് അസുഖവും ക്ഷീണവുമാണ്. എങ്കിലും ഞങ്ങള്‍ക്കു പ്രവര്‍ത്തിക്കണം. ഈ കൂട്ടക്കൊല ഞങ്ങളില്‍ സ്വാധീനം ചെലുത്തിയില്ലെന്ന് പറയരുത്. എന്തുകൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നത്?''ദൈവത്തിന്റെ നാമത്തില്‍ എപ്പോഴാണ് നാം തോക്ക് ലോബിക്ക മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പോകുന്നത്. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.

'നമ്മള്‍ എന്തിനാണ് ഇത് ആവര്‍ത്തിക്കാന്‍ ഇട നല്‍കുന്നത്. നമ്മുടെ നട്ടെല്ല് എവിടെയാണ്. ഇപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ്. പത്ത് വര്‍ഷത്തിനിടെ ഉണ്ടായത് 900 കേസുകളാണ്', ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.30യോടെയായിരുന്നു സ്‌കൂളില്‍ വെടിവെപ്പ് നടന്നത്. വെടിവെച്ച സാല്‍വഡേര്‍ റാമോസ് എന്ന 18കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം സ്‌കൂളില്‍ എത്തിയ റാമോസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു.

vachakam
vachakam
vachakam

സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വെടിയേറ്റത്. മരണസംഖ്യ 21 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു വെടിവെപ്പ്. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ ദൂരെ ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്. ഒരു അധ്യാപിക ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരും മരണപ്പെട്ടവരില്‍ ഉണ്ട്. ഏഴു മുതല്‍ 10 വയസ് വരെയുള്ള കുട്ടികളാണ് മരപ്പെട്ടത്.

പ്രസിഡന്റ് പോലും ഹൃദയം നുറുങ്ങുന്ന വേദനയിലാണ്. തോക്കുമായി യുവത്വം ഇല്ലാതാകുന്നവരും പുതുതലമുറയെ ഇല്ലാതാക്കുന്നവരേയും കൊണ്ട് രാജ്യം പൊറുതിമുട്ടിയിരിക്കുന്നു. ഇങ്ങനെ എത്രനാള്‍. നഷ്ടം എത്ര കുടുംബങ്ങളാണ്. ഒന്നുകൊണ്ടും നികത്താനാവാത്ത നഷ്ടം. 

നിഷ്‌ക്കളങ്കമായ പുഞ്ചിരികള്‍ ചീറിപ്പാഞ്ഞു വന്ന വെടിയുണ്ടയില്‍ ഇല്ലാതായിരിക്കുന്നു. ഇനിയെന്നാണ് ഭരണകൂടത്തിന് കണ്ണ് തുറക്കുക. നിയമങ്ങള്‍ ജീവിനെടുക്കാന്‍ ഉള്ളതല്ല. അത് നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. ഇനിയെങ്കിലും മാറ്റം വരുത്തൂ...ജീവന്‍ വിലപ്പെട്ടതാണ്...

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam