അറുപതുകളിലും എഴുപതുകളിലും ഹിന്ദി സിനിമ ലോകം അടക്കി വാണ ഗ്ലാമര്‍ ഗേള്‍ !

SEPTEMBER 27, 2022, 8:20 PM

ഹിന്ദി സിനിമ ലോകത്തെ എക്കാലത്തെയും വലിയ നടിമാരില്‍ പ്രമുഖയാണ് ആശാ പരേഖ്. അറുപതുകളിലും എഴുപതുകളിലും ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണവുമായി സിനിമയെ അടക്കിവാണവള്‍. അക്കാലത്തെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി, നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയായി. 

നാല്‍പ്പത്തിയേഴ് വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 95 സിനിമകളില്‍ അഭിനയിച്ചു. 1992ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി. നാല്‍പ്പത് അവാര്‍ഡുകള്‍ ലഭിച്ച അവര്‍ അവിവാഹിതയാണ്.

1942 ഒക്ടോബര്‍ 2ന് ഗുജറാത്തിലാണ് ജനനം. അച്ഛന്‍ ഹിന്ദുവായ ബച്ചുഭായി പരേഖ്. അമ്മ മുസ്ലിം വിഭാഗത്തില്‍ പെട്ട സല്‍മ പരേഖ്. ആശാ പരേഖ് കുട്ടിക്കാലത്തേ നൃത്തപഠനം തുടങ്ങി. ഒരു നൃത്ത പ്രകടനം കണ്ട വിഖ്യാത സംവിധായകന്‍ ബിമല്‍ റോയി 1952ല്‍ മാ എന്ന സിനിമയില്‍ ബേബി ആശാ പരേഖ് എന്ന ബാലതാരമായി അവതരിപ്പിച്ചു. 1954ല്‍ അദ്ദേഹത്തിന്റെ തന്നെ ബാപ് ബേട്ടിയിലും അഭിനയിച്ചു. ഏതാനും സിനിമകളില്‍ കൂടി ബാലതാരമായ ശേഷം ആശാ പരേഖ് പഠനത്തില്‍ ശ്രദ്ധിക്കാനായി സിനിമ വിട്ടു.

vachakam
vachakam
vachakam

പതിനാറാം വയസില്‍ സംവിധായകന്‍ നസീര്‍ ഹുസൈന്റെ ദില്‍ ദേകെ ദേഖോ എന്ന സിനിമയില്‍ ഷമ്മി കപൂറിന്റെ നായികയായി തിരിച്ചെത്തി. അതോടെ ആശാ പരേഖിനെ ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാറാക്കി. തുടര്‍ന്നുള്ള 12 വര്‍ഷങ്ങള്‍ക്കിടെ ഹുസൈന്റെ ജബ് പ്യാര്‍ കിസി സേ ഹോത്താഹേ തുടങ്ങി ആറ് സിനിമകളില്‍ നായികയായി. രാജ് ഖോസ്ല, ശക്തി സാമന്ത, വിജയ് ആനന്ദ്, മോഹന്‍ സെഗാള്‍ തുടങ്ങിയ സംവിധായകരും ആശാ പരേഖിനെ സ്ഥിരം നായികയാക്കി. ദോ ബദന്‍, ചിരാഗ്, മേം തുള്‍സി തേരേ ആംഗന്‍ മേം, കടീ പതംഗ്, തീസരി മന്‍സില്‍, ലവ് ഇന്‍ ടോക്കിയോ, ആയാ സാവന്‍ ഝൂം കേ, ആന്‍ മിലോ സജ്ന തുടങ്ങിയവ പ്രശസ്ത സിനിമകളാണ്. കടീ പതംഗ് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാഡ് നേടിക്കൊടുത്തു. ദേവാനന്ദ്, ഷമ്മി കപൂര്‍, രാജേഷ് ഖന്ന, ധര്‍മ്മേന്ദ്ര തുടങ്ങിയ നായകര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.

1995ല്‍ സിനിമാ അഭിനയം നിറുത്തി ടെലിവിഷന്‍ സീരിയലുകളുടെ നിമ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞു.

കൂടാതെ സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യത്തെ വനിതാ ചെയര്‍പേഴ്‌സണാണ് (1998-2001). അന്ന് സെന്‍സറിംഗ് വിവാദങ്ങളിലും നായികയായി. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയെപ്പറ്റി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത എലിസബത്ത് എന്ന സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ മുംബയില്‍ കാരാ ഭവന്‍ എന്ന ഡാന്‍സ് അക്കാഡമിയും ആശാപരേഖ് ആശുപത്രിയും നടത്തുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam