പ്രതിസന്ധിയിലാകുന്ന ജീവന്റെ സന്തുലനം

MAY 25, 2022, 8:13 AM

കാലാവസ്ഥ വ്യതിയാനവും പകര്‍ച്ച വ്യാധികളും ഭൂമിയെ ആകെ ഉലച്ചിരിക്കുകയാണ്. ഭൂമിയിലെ ജീവിവര്‍ഗങ്ങളില്‍ ഓരോ കണ്ണി വിട്ടുപോകുമ്പോഴും ജീവന്റെ സന്തുലനമാണ് പ്രതിസന്ധിയിലാകുന്നത്. ഭൂമിയെ വൈവിദ്ധ്യത്തോടെ നിലനിറുത്തുന്ന പല ജീവികള്‍ക്കും വംശനാശം സംഭവിച്ചിരിക്കുന്നു. പലതും വംശനാശത്തിന്റെ വക്കിലുമാണ്. പരസ്പരം ബന്ധമില്ലാതെ ഭൂമിയില്‍ ഒരു ജീവി വര്‍ഗത്തിനും നിലനില്‍പ്പില്ലെന്ന പ്രകൃതിനിയമമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്.

എല്ലാ ആഗോള ഭീഷണികള്‍ക്കും പരിഹാരമായി ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളായ രാജ്യങ്ങള്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ച സുസ്ഥിരവികസനം ആണ് ലോകം ഉറ്റു നോക്കുന്നത്. ആ വിശാലമായ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജൈവവൈവിദ്ധ്യത്തിന്റെ പങ്ക് ഏറെ വലുതാണ്. അതിനാല്‍ത്തന്നെ ജീവജാലങ്ങളുടെ നിലനില്‍പ് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. 

നിലനില്‍പ്പിനാവശ്യമായ ആഹാരം, വെള്ളം, വസ്ത്രം, പാര്‍പ്പിടം, ഊര്‍ജ്ജം ഇവയ്ക്കൊക്കെ വേണ്ടി നമുക്ക് ആവാസവ്യവസ്ഥയെ ആശ്രയക്കേണ്ടിവരുന്നു. എന്നാല്‍ സുഖലോലുപരായി ജീവിക്കാനും ജീവിതസൗകര്യം വര്‍ദ്ധിപ്പിക്കാനുമായി മനുഷ്യന്‍ നടത്തുന്ന ഇടപെടലുകള്‍ പ്രകൃതിയ്ക്ക് പരിക്കേല്‍പ്പിക്കുമ്പോഴാണ് സകല ജീവജാലങ്ങളുടെയും മനുഷ്യന്റെ തന്നെയും നിലനില്‍പ് അപകടത്തിലാകുന്നത്. വികസനം പ്രകൃതിയെ നോവിച്ചുകൊണ്ടാകരുതെന്ന് അര്‍ത്ഥം. 

vachakam
vachakam
vachakam

നാം നശിപ്പിച്ചു കളയുന്നത് ഒരു പുല്‍നാമ്പായിരിക്കാം. എന്നാല്‍ പകരം മറ്റൊന്നിന് ഇടം ഒരുക്കുന്നതിലൂടെ മാത്രമേ ആവാസവ്യവസ്ഥയെ സുരക്ഷിതമാക്കാനാവൂ. മരങ്ങള്‍ വച്ചുപിടിപ്പിച്ചും മണ്ണിനെയും നദികളെയും സംരക്ഷിച്ചും പരിസ്ഥിതി മലിനീകരണം തടഞ്ഞും മാത്രമേ വരും തലമുറയുടെ ജീവിതം സുരക്ഷിതമാക്കാനാകൂ.

ജൈവവൈവിദ്ധ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മ ജീവികളും ചേരുന്ന വൈവിദ്ധ്യമാണ്. ആവാസ വ്യവസ്ഥകളിലെ വൈവിധ്യങ്ങളില്‍ കാടുകള്‍, കായലുകള്‍, മരുഭൂമികള്‍, മഴക്കാടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നു. ഈ പ്രകൃതിയില്‍ നാം നടത്തുന്ന ഇടപെടലുകള്‍ സസ്യങ്ങളും ജീവിവര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഈ ആവാസവ്യവസ്ഥയെക്കൂടി പരിഗണിച്ചാവണം. 

ലോക രാജ്യങ്ങളില്‍ നിന്നായി 2050 ഓടെ ജൈവ വൈവിദ്ധ്യവുമായി മനുഷ്യന്റെ ബന്ധം സംബന്ധിച്ച് പ്രതീക്ഷാ നിര്‍ഭരമായ ചുവടുവയ്പുകള്‍ പ്രതീക്ഷിക്കാം. അതിലേറ്റവും പ്രധാനം നഷ്ടപ്പെട്ട ജൈവവൈവിദ്ധ്യത്തെ 20 ശതമാനത്തോളം പുനസ്ഥാപിക്കാനും നിലനില്‍ക്കുന്ന ഒരു ആവാസവ്യവസ്ഥയിലേക്ക് പുതിയ വര്‍ഗങ്ങളെ സ്ഥാപിക്കാതിരിക്കാനുമുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ തന്നെയാണ്. 

vachakam
vachakam
vachakam

പകരം വയ്ക്കാനില്ലാത്ത ഭൂമിയുടെ അനഘസ്വത്തായ ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടാന്‍ നമ്മുടേതായ സംഭാവനകള്‍ നല്‍കിയാല്‍ മാത്രമേ നാളെയും ഈ ഭൂമിയില്‍ നമുക്കും വരും തലമുറയ്ക്കും സ്വസ്ഥമായി ജീവിക്കാനാകൂ എന്ന സത്യം തിരിച്ചറിയുക.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam