എപ്പോഴും ചിരിക്കാൻ കഴിയട്ടെ: മറ്റപറമ്പൻ

SEPTEMBER 13, 2020, 4:39 AM

ഞാൻ അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തു വരുമ്പോൾ ചുറ്റും കൂടി നിന്നവർ വിളിച്ചു പറഞ്ഞു. ഒരു ആൺകുട്ടി, ഒരു ആൺ കുട്ടി, ശബ്ദം മുറിയ്ക്കുള്ളിൽ കൂടുതൽ ആഹ്ളാദ ശബ്ദങ്ങൾക്ക് തുടക്കമിട്ടു. പക്ഷേ എനിക്ക്  കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല. അപ്പോൾ ആരോ   എന്റെ പൃഷ്ടഭാഗത്തു  നുള്ളി നോവിപ്പിച്ചു, ആദ്യം അത്ര വേദനിച്ചില്ല  വീണ്ടും  ശക്തി കൂട്ടി ഒന്നുകൂടി  നുള്ളി നോവിപ്പിച്ചു, ഉറക്കെ ശ്വാസം എടുത്തു ഞാൻ കരഞ്ഞു. കണ്ണുകൾ തുറന്നു വച്ചു . എന്റെ കരച്ചിൽ വളരെ ശക്തമായി തുടർന്നു. വേദന അത്രയ്ക്കു വലുതായിരുന്നു. അമ്മയുടെ കരങ്ങളുടെ ചൂട് ആദ്യമായി ഞാൻ അറിഞ്ഞു. അമ്മക്കിളി എന്നെ, സ്വാന്തനപ്പെടുത്താൻ ശ്രമിക്കുന്നു . അമ്മക്കിളിയെ ഞാൻ കണ്ണുനിറയെ  നോക്കി കണ്ടു. അമ്മക്കിളി എന്നെ ആദ്യമായി ചുംബിച്ചു. കവിളിൽ അമ്മക്കിളിയുടെ ചൂട് നിശ്വാസം. ഏന്റെ പൃഷ്ടഭാഗത്തു നുള്ളി വേദനിപ്പിച്ചത് എന്തിനെന്നോ അത്, എന്റെ കരച്ചിൽ കേൾക്കണം  എന്നതിനാണ് , അപ്പോൾ ഞാൻ ജീവിതത്തിലേക്ക്, ഈ ലോകത്തിലേക്ക് ആദ്യമായി വേദനയിൽ കരഞ്ഞുകൊണ്ട് കടന്നുവരും. എത്ര വിചിത്ര ആശയം അല്ലേ!

ഞാൻ അമ്മക്കിളിയുടെ നെഞ്ചിലെ ചൂടിൽ  മുലപ്പാൽ നുണഞ്ഞു വിശപ്പടക്കി! അങ്ങനെ ഞാൻ വളർന്നു കൊണ്ടേയിരുന്നു. ജനിച്ചു വീഴുമ്പോൾ ശബ്ദം എനിയ്ക്കു മാത്രമായിരുന്നു എന്നു കരുതി! വളരുമ്പോൾ ചുറ്റും ശബ്ദമുഖരിതമാണ്. എങ്ങും തിക്കും തിരക്കും. ശബ്ദം ഉറക്കത്തിൽ മാത്രം കേട്ടില്ല. ഞാൻ വളർന്നു കൊണ്ടേയിരുന്നു. ഒരിക്കൽ ഞാൻ  അമ്മക്കിളിയുടെ കൈയ്യിൽ നിന്നു വഴുതിപ്പോയി. താഴേയ്ക്കു വീഴുമെന്നു കരുതി! പക്ഷേ അതിനു മുൻപ് അപ്പൻകിളി എന്നെ വാരിയെടുത്തു. ഞാൻ ഭയന്നു പോയി. ശ്വാസം  കിട്ടാതെ ഞാൻ ഒരു നിമിഷം സ്തംഭിച്ചു. വാരിയെടുത്ത് അപ്പൻകിളി വീണ്ടും അന്തരീക്ഷത്തിലേക്ക് മെല്ലേ ഉയർത്തി കൈകൾ വിട്ടു. ഞാൻ വീണ്ടും താഴേയ്ക്കു വന്നു. ഭയന്നു വിറച്ച് കരഞ്ഞുകൊണ്ട്. ശ്വാസം കിട്ടാതെ വീണ്ടും ഭയന്നു, വീണ്ടും അപ്പൻ കിളിയുടെ കൈയിൽ തന്നെ ഞാൻ സുരക്ഷിതനായി എത്തി. ഞാൻ കരഞ്ഞു. അമ്മക്കിളി എന്നെ സ്വാന്തനപ്പെടുത്തി! എന്റെ ഭയം എന്നെ അസ്വസ്ഥനാക്കി പക്ഷേ പിന്നീട് പലപ്പോഴും അങ്ങനെ ഉണ്ടായി എന്നാൽ  ഞാൻ ഭയന്നില്ല. അപ്പൻകിളിയുടെ കരങ്ങൾ ഉണ്ടാകുമെന്നും ആ കരങ്ങളിൽ ഞാൻ സുരക്ഷിതനായിരിക്കുമെന്നും ഞാൻ പഠിച്ചു: വിശ്വസിച്ചു. ഉയരത്തിൽ നിന്നും വീഴുമ്പോൾ ഭയക്കേണ്ടതില്ലെന്നും അപ്പൻകിളിയുടെ കരങ്ങൾ അനായാസം തന്നെ കാത്തുകൊള്ളുമെന്നും ഞാൻ പഠിച്ചു. അപ്പോൾ ഞാൻ ഈ ലോകത്തു രണ്ടു ജന്മദിനങ്ങൾ ആഘോഷിച്ചു കഴിഞ്ഞിരുന്നു. ചിലപ്പോൾ കരഞ്ഞും, കൂടുതൽ ചിരിച്ചും കളിച്ചും ബാല്യം പിന്നിടുമ്പോൾ ജീവിതം  സുഖമുള്ളതു തന്നെയെന്ന പഠിച്ചു. ജീവിതം അതിനാൽ തന്നെ, ദൈവീകമാണ്-ഭാരരഹിതമാണ്   . അതുകൊണ്ട്. ദൈവീകത എന്നെ മർമ്മം നഷ്ടപ്പെടുമ്പോഴാണ് ഒരു ഭാരം അനുഭവപ്പെടുന്നത്-ജീവിതം ദുഷ്കരമാകുന്നത്.

പ്രകൃതിനിയമം തന്നെ ജീവിതത്തെ അങ്ങനെ കൈകൊള്ളാൻ പഠിപ്പിക്കുന്നത്  പക്ഷേ നമുക്ക് പ്രകൃതിയിൽ നിന്ന് ഒന്നും പഠിക്കാൻ ഇഷ്ടമില്ല. പകരം  പ്രകൃതിയെ വരുതിയിൽ നിർത്തുന്നതിനാണ് ശ്രമിക്കുന്നത്. പക്ഷേ അപ്പോഴെല്ലാം ഫലം വിപരീതമാണ്. ജീവിതഭാരം കൂടി കൂടി വരുന്നതു കാണാം. നമ്മുടെ ഉള്ളിലെ  സ്നേഹത്തെ ജ്വലിപ്പിക്കാനാണ് നാം  ആദ്യം ശീലിയ്ക്കേണ്ടത്, മറ്റുള്ളവരെ,  സഹജീവികളെ  ഉപാധികളില്ലാതെ  സനേഹിക്കാൻ പഠിക്കണമെന്നതാണ്  ഏറ്റവും വലിയ പാഠം. അത് ആരും പഠിക്കുന്നുമില്ല  ആരും പഠിപ്പിക്കുന്നുമില്ല. സ്വയം പഠിക്കുന്നതാണ്  ഏറ്റവും വലിയ നേട്ടം. അതു ജീവിത വിജയമന്ത്രമാണ് . ചിരിയ്ക്കാൻ കഴിയുക എന്നത്  ഒരു മാസ്കമിരകതയാണ്. വേദനയിലും ദുഖത്തിലും പ്രതിന്ധികളിലും ചിരിയ്ക്കാൻ വെമ്പുന്ന മനസ്സുണ്ടാവണം. ആ മാനവികാവസ്ഥയ്ക്കാണ് ദൈവീക സ്വാന്തനം എന്ന് നാം   പറയുന്നത്. ഈ സ്വാന്തനം സ്വന്തമാക്കാൻ ദൈവിക സാന്നിദ്ധ്യം ജീവിതത്തിൽ നിറഞ്ഞു നിൽക്കണം. അതു നേടാൻ വേണ്ടത്, ഉപാധികളില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുക എന്നതിലൂടെയാണ്. അതുകൊണ്ടാണ്. ദൈവം, സ്നേഹമാണെന്ന് എല്ലാ പ്രമുഖ മതങ്ങളും പഠിപ്പിക്കുന്നത്.ഉപാധികളില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുമ്പോൾ ജീവിതം ധന്യമാകും. ലളിതമാകും. ഭാരരഹിതമാകും, അപ്പോൾ ജീവിതം സാഫല്യമടയും. ആ ജീവിതത്തിൽ സന്തോഷം മാത്രമായിരിക്കും. ചിരിയ്ക്കാൻ കഴിയുന്ന മനസ്സുമായി എപ്പോഴും വ്യാപിയ്ക്കുന്നതിനും നമുക്ക് കഴിയും.vachakam
vachakam
vachakam
TRENDING NEWS