അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം പോരാടിയ ശാന്തിഭൂഷൻ ഓർമ്മയായി

FEBRUARY 1, 2023, 3:56 PM

'അടിയന്തരാവസ്ഥയ്ക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഭരണഘടന പുനഃസ്ഥാപിക്കുമെന്ന' രാഷ്ട്രീയ വാഗ്ദാനമായ 44-ാം ഭരണഘടനാ ഭേദഗതി അദ്ദേഹത്തിന്റെ ഭരണകാലത്ത് പാസാക്കി. അപ്പോഴും 1978 ഡിസംബർ 20ന് ഇന്ദിരാഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കാനും ജയിലിൽ അടയ്ക്കാനും ലോക്‌സഭ തന്നെ തീരുമാനിച്ചതിനെ ശാന്തിഭൂഷൻ എതിർക്കുകയാണുണ്ടായത്. ഭരണപക്ഷം അങ്ങിനെ തീരുമാനിക്കുക വഴി തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം..! ഭാവിയിൽ  എല്ലാപാർട്ടികളും പ്രതിപക്ഷ നേതാക്കളോട് അങ്ങിനെ പെരുമാറും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.

അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം കോടതിമുറികളിലും പുറത്തും കുരിശുയുദ്ധം നയിച്ച വ്യക്തിയായിരുന്നു ശാന്തിഭൂഷൺ. എന്നും നിയമത്തിനല്ല നീതിയ്ക്കാണ് അദ്ദേഹം പ്രഥമസ്ഥാനം നൽകിയിരുന്നത്. പൊതുജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഏറ്റെടുത്തു. ഒറിജിനൽ കോൺഗ്രസ് എന്നപേരിൽ അറിയപ്പെട്ടിരുന്ന സംഘടനാ കോൺഗ്രസിൽ  അല്പകാലം  പ്രവർത്തിച്ച ശേഷം അതുപേക്ഷിച്ചു.

1957ൽ ജവഹർലാൽ നെഹ്‌റുവിനു വേണ്ടി അലഹബാദിൽ ശാന്തിഭൂഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു, ഇന്ദിരാഗാന്ധിയുടെ കൂടെ. ശാന്തിഭൂഷന്റെ കുടുംബവും നെഹ്‌റു കുടുംബവുമായുള്ള സൗഹൃദമായിരുന്നു അതിനു കാരണം. എന്നാൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ വെല്ലുവിളിച്ച് അലഹബാദ് ഹൈക്കോടതിയിൽ തന്റെ കക്ഷിയായ രാജ് നാരായണനുവേണ്ടി വാദിക്കാൻ അദ്ദേഹം തെല്ലും മടി കാണിച്ചില്ല. ഒടുവിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച കേസിൽ അദ്ദേഹം വിജയം നേടിയിരുന്നു.

vachakam
vachakam
vachakam

1977ൽ, ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ, ഇന്ദിരാഗാന്ധിയുടെ കാലത്ത് വരുത്തിയ ഭരണഘടനാ ഭേദഗതികളുടെ ഒരു പരമ്പര അസാധുവാക്കി. ആ കാലയളവിൽ ജനതാ പാർട്ടിയുടെ   നിയമമന്ത്രി ശാന്തിഭൂഷൺ ആയിരുന്നു. അപ്പോഴൊക്കെ ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ ഒരിക്കൽപ്പോലും അദ്ദേഹം ഇടപെട്ടിട്ടില്ല. ചീഫ് ജസ്റ്റീസ് നൽകുന്ന ശുപാർശ അംഗീകരിക്കുക മാത്രമാണ് ശാന്തിഭൂഷൺ ചെയ്തിരുന്നത്. 'അടിയന്തരാവസ്ഥയ്ക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് ഭരണഘടന പുനഃസ്ഥാപിക്കുമെന്ന' രാഷ്ട്രീയവാഗ്ദാനമായ 44-ാം ഭരണഘടനാ ഭേദഗതി അദ്ദേഹത്തിന്റെ ഭരണകാലത്ത് പാസാക്കി.

അപ്പോഴും 1978 ഡിസംബർ 20ന് ഇന്ദിരാഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കാനും ജയിലിൽ അടയ്ക്കാനും ലോക്‌സഭ തന്നെ തീരുമാനിച്ചതിനെ ശാന്തിഭൂഷൻ എതിർക്കുകയാണുണ്ടായത്. ഭരണപക്ഷം അങ്ങിനെ തീരുമാനിക്കുക വഴി തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം..! ഭാവിയിൽ  എല്ലാപാർട്ടികളും പ്രതിപക്ഷ നേതാക്കളോട് അങ്ങിനെ പെരുമാറും എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.  1980ൽ, ജനതാ പാർട്ടിയുടെ തകർച്ചയ്ക്ക് ശേഷം, ഭൂഷൺ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. പക്ഷെ, ആ പാർട്ടിയുടെ നിലപാടുകളോട് ചേർന്നുപോകാനാകാതെ വന്നപ്പോൾ പാർട്ടിവിട്ടു.

കഷ്ടിച്ച് ആറ് വർഷത്തോളം മാത്രമെ ബിജെപിക്കൊപ്പം പ്രവർത്തിച്ചിരുന്നുള്ളു. തുടർന്ന് മകൻ പ്രശാന്ത് ഭൂഷണിനോടൊപ്പം 2012ൽ ആം ആദ്മി പാർട്ടി രൂപീകരണ നേതാക്കളിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലാതെ ആം ആദ്മി പാർട്ടിക്ക് നിലനില്പില്ലെന്നുകണ്ടതിനാൽ  ഇരുവരും ആം ആദ്മി പാർട്ടിയിൽ നിന്നും വിട്ടുമാറി.
ഇടക്കാലത്ത് രാഷ്ട്രീയ പ്രവർത്തനം മതിയാക്കി കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു ശാന്തിഭൂഷൺ.  ഭരണഘടനാ നിയമം മുതൽ ക്രിമിനൽ നിയമം വരെയുള്ള കേസുകളിലൂടെ ഒരു നീണ്ട പോരാട്ടം തന്നെ കാഴ്ചവച്ചു.

vachakam
vachakam
vachakam

ബോംബെയിൽ നിന്നും മദ്രാസിൽ നിന്നുമുള്ള ഭീമന്മാർ ആധിപത്യം പുലർത്തുന്ന കോടതിമുറികളിൽ, അദ്ദേഹം നിരവധി പൊതു ആവശ്യങ്ങൾക്കായി ശക്തിയുക്തം വാദിച്ചിരുന്നു. തീവ്രവാദ കേസുകളിൽ പോലീസിന് സ്വീകാര്യമായ കുറ്റസമ്മതം നടത്താനാണ് പോട്ട നിയമം കൊണ്ടുവന്നത്. ഒരുപക്ഷേ എല്ലാ ഭീകരവാദ കേസുകളുടെയും മാതാവ്, 2001 ലെ പാർലമെന്റ് ആക്രമണ കേസിൽ, പ്രതികളുടെ രണ്ട് കുറ്റസമ്മതം കോടതി അംഗീകരിച്ചില്ലെന്ന് ശാന്തി ഭൂഷൺ ഉറപ്പാക്കി.

അതാണ് ശരിയായ കാര്യമെന്ന് ജഡ്ജിമാരെ ധാർമികമായി ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു, അത് കൃത്യമായി ചെയ്തു,'' ശാന്തിഭൂഷന്റെ വിട വാങ്ങൽ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് തന്നെ പറയാം. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെ മാറ്റങ്ങൾ നേരിൽ കണ്ട ഒരാളായിരുന്നു ശാന്തി ഭൂഷൺ എന്ന് നിസംശയം പറയാം.

എമ എൽസ എൽവിൻ

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam