ഈജിപ്ഷ്യന്‍ മമ്മികളുടെ യഥാര്‍ഥ മുഖം ഡി.എന്‍.എ വഴി വരച്ച് ഗവേഷകര്‍

OCTOBER 5, 2021, 5:10 PM

ഈജിപ്ഷ്യന്‍ പിരമിഡുകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടക്കം ചെയ്യപ്പെട്ട ചിത്രാലങ്കര ചെയ്ത മമ്മികളുടെ യഥാര്‍ഥ മുഖം എങ്ങനെയിരിക്കും എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. ആ ആശങ്കക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 


ഡി.എന്‍.എ വഴി ചിത്രം വരച്ചാണ് അടക്കം ചെയ്ത മമ്മികളുടെ യഥാര്‍ത്ഥ മുഖം കണ്ടെത്തിയിരിക്കുന്നത്. വെര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.എന്‍.എ സാങ്കേതിക വിദ്യാ സ്ഥാപനമായ പാരബോണ്‍ നാനോലാബ്സിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഫോറന്‍സിക് ഡി.എന്‍.എ ഫെനോടൈപ്പിങ് വിദ്യയാണ് മമ്മികളുടെ ത്രീഡി മോഡല്‍ ഉണ്ടാക്കാന്‍ ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

രണ്ടായിരം വര്‍ഷം മുമ്പ് ഈജിപ്തില്‍ ജീവിച്ച മൂന്നുപേരുടെ 25ാം വയസിലുള്ള മുഖമാണ് ഗവേഷകര്‍ പുനസൃഷ്ടിച്ചിരിക്കുന്നത്. അവരുടെ മമ്മി അവശേഷിപ്പുകളില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ വിവരം ഉപയോഗപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇപ്പോഴത്തെ കൈറോ നഗരത്തിന്റെ ദക്ഷിണ ഭാഗത്തുള്ള പുരാതന ഈജിപ്ഷ്യന്‍ പട്ടണമായ അബ്സിറുല്‍ മെലഖില്‍ നിന്ന് ലഭിച്ച മമ്മികളാണിത്. ഇവ ബി.സി 1380 എ.ഡി 425 കാലയളവില്‍ അടക്കം ചെയ്യപ്പെട്ടതാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.


മുഖത്തിന്റെ സവിശേഷതകളും മറ്റു ശാരീരിക ഘടനയും ജനിതക വിശകലനത്തിലൂടെയാണ് കണ്ടെത്തിയത്. നിറവും വംശപരമ്പരയും സ്നാപ്ഷോട്ട് എന്ന് വിളിക്കപ്പെടുന്ന ഫെനോടൈപ്പിങ്ങിലൂടെയും കണ്ടെത്തി. മെഡിറ്റേറിയനിലും മധേഷ്യയിലും ഉള്ളവരെപോലെ, അല്ലെങ്കില്‍ ആധുനിക ഈജിപ്തുകാരെ പോലെ ഇളം ബ്രൗണ്‍ നിറമുള്ള തൊലി, ഇരുണ്ട കണ്ണുകള്‍, മുടിയുമുള്ളവരാണ് ഇവരെന്നാണ് ഗവേഷകര്‍ പറയുന്നത്. 

vachakam
vachakam
vachakam

ഹീറ്റ് മാപ് ഉപയോഗിച്ച് ഓരോ മമ്മിയുടെയും മുഖത്തെ ചെറിയ വ്യത്യാസങ്ങള്‍ പോലും ഇവര്‍ വിശകലനം ചെയ്തെടുത്തു. പിന്നീട് ഇവരുടെ ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് ഇവ സ്നാപ്ഷോട്ട് പ്രവചനവുമായി സംയോജിപ്പിക്കുകയായിരുന്നു. ഈ പ്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പാരബോണ്‍ ലാബിലെ ബയോ ഇന്‍ഫോര്‍മാറ്റിക് ഡയറക്ടറായ എല്ലെന്‍ ഗ്രേറ്റാക് പറയുന്നു.


vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam