അമേരിക്കന്‍ രാഷ്ട്രീയത്തിലെ താരോദയം പ്രമീള ജയപാല്‍ ആര്

OCTOBER 22, 2021, 8:31 PM

അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് പെട്ടെന്നാണ് ആ ഉദയം ഉണ്ടായിരിക്കുന്നത്. സ്പീക്കര്‍ നാന്‍സി പെലോസിമായി, പ്രസിഡന്റ് ബൈഡനുമായി അങ്ങനെ പലരുമായും നിരന്തരം കൂടിക്കാഴ്ചകള്‍. നിരന്തരം ചര്‍ച്ചകള്‍...അങ്ങനെ പ്രമീള ജയപാല്‍ എന്ന യുഎസിലെ നിയമനിര്‍മാതാവ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയാണ്. 

ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ ചാനലുകളിലും റേഡിയോയിലും അതിന്റെ വിശദാംശവുമായി പ്രമീള പ്ര്ത്യക്ഷപ്പെട്ടു തുടങ്ങി. നിയമനിര്‍മ്മാണ അജണ്ടയെച്ചൊല്ലിയുള്ള ഉള്‍പ്പാര്‍ട്ടിയിലെ കടുത്ത പോരാട്ടത്തിന്റെ മറുവശത്ത് അവര്‍ സഹ ഡെമോക്രാറ്റുകളുമായി ചര്‍ച്ചകള്‍ നടത്തുന്നു. 

എല്ലായ്‌പ്പോഴും ശാന്തമായി പോസിറ്റീവ് ആയിട്ടാണ് അവരെ കാണുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി എങ്ങനെയാണ് അധികാരം ഉപയോഗിക്കേണ്ടതെന്ന് ഒരു മാസ്റ്റര്‍ ക്ലാസ് നല്‍കുന്നുണ്ട് അവര്‍.  ഒരു ഡെമോക്രാറ്റിക് പ്രവര്‍ത്തകന്‍ ട്വീറ്റില്‍ കുറിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ഈ ട്വീറ്റിലുണ്ട് ഒരുപക്ഷേ അവരുടെ വളര്‍ച്ച. ഹൗസ് ലിബറലുകളുടെ ശക്തനായ നേതാവായി പ്രമീള ജയപാല്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്ക്് എന്ത് നയ മുന്‍ഗണനകള്‍ നല്‍കാന്‍ കഴിയുമെന്ന് ഈ ആഴ്ച പരിശോധിക്കുമെന്നായികുന്നു ട്വീറ്റ്. 

ബൈഡന്റെ പ്രസിഡന്‍സി രൂപീകരിക്കുന്നതില്‍ അവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രസിഡന്‍സി പരാജയപ്പെടാന്‍ അനുവദിക്കില്ല. ജയപാലിന് തീര്‍ച്ചയായും ആ ശക്തിയുണ്ട്. അവര്‍ അത് ശക്തമായി പ്രയോഗിക്കുന്നുവെന്നാണ് പലരുടേയും അഭിപ്രായം. പല ഇന്ത്യന്‍-അമേരിക്കക്കാരും ഒരു ദിവസം ജനപ്രതിനിധി സഭയുടെ സ്പീക്കറായി അവരെ കാണാന്‍ തുടങ്ങി.  

കോണ്‍ഗ്രസിന്റെ പുരോഗമന കോക്കസിന്റെ അധ്യക്ഷ എന്ന നിലയില്‍ പ്രസിഡന്റ് ബൈഡന്റെ ഏറ്റവും അഭിലഷണീയവും പരിവര്‍ത്തനപരവുമായ നിയമനിര്‍മ്മാണ അജണ്ടകള്‍ പാസാക്കുന്നതില്‍ നേതൃത്വപരമായ പങ്കാണ് പ്രമീള ജയപാലിന്റെ സമീപകാല ഉയര്‍ച്ചയ്ക്ക് നങ്കൂരമിട്ടിരിക്കുന്നത്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ ഏകദേശം 100 ഡെമോക്രാറ്റിക് അംഗങ്ങളുടെ ഒരു ഗ്രൂപ്പാണിത്. ഇത് മൊത്തം 220 ഡെമോക്രാറ്റിക് അംഗങ്ങളില്‍ 45% ആണ്. അതില്‍ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് (എഒസി എന്നറിയപ്പെടുന്നു), ഇല്‍ഹാന്‍ ഉമര്‍, റോ ഖന്ന, റാഷിദ് ത്വലൈബ് എന്നിവരും സെനറ്റര്‍മാരായ ബെര്‍ണി സാണ്ടേഴ്‌സ്, എലിസബത്ത് വാറന്‍ എന്നിവരും ഉണ്ട്. 

യുഎസ് സെനറ്റ് നേരത്തെ പാസാക്കിയ ഉഭയകക്ഷി നിയമനിര്‍മ്മാണത്തിന് 1.2 ട്രില്യണ്‍ ഡോളര്‍ ഇന്‍ഫ്രാസ്ട്രക്ചറിനായി ചെലവഴിക്കാന്‍ പുരോഗമന കോക്കസ് അനുമതി നിഷേധിച്ചു. ഇത് പ്രസിഡന്റ്  ബൈഡന്റെ മാത്രം മുന്നേറ്റത്തിന്റെ ഫലമാണ്. സാമൂഹിക സുരക്ഷാ കവചം വിപുലീകരിക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3.5 ട്രില്യണ്‍ ഡോളര്‍ ചെലവ് നിര്‍ദ്ദേശിക്കുന്ന മറ്റൊരു ബൈഡന്‍ സംരംഭമായ ബില്‍ഡ് ബാക്ക് ബെറ്റര്‍ ആണ് യുഎസ് സര്‍ക്കാരിന്റെ മറ്റൊരു നീക്കം. 

എന്നാല്‍ ഈ രണ്ട് ആക്ടുകളും  സെനറ്റര്‍മാരായ ജോ മഞ്ചിന്‍, ക്രിസ്റ്റണ്‍ സിനിമ എന്നീ രണ്ട് ഡെമോക്രാറ്റുകളില്‍ നിന്ന് ഇത് എതിര്‍പ്പ് നേരിടുന്നുണ്ട്. 
ഈ ഉള്‍പ്പാര്‍ട്ടി പോരാട്ടത്തിന്റെ നടുവിലാണ് പ്രമീള ജയപാല്‍. 16 ആം വയസില്‍ അമേരിക്കയില്‍ എ്ത്തിയ പ്രമീള ജയപാല്‍ 40 വര്‍ഷത്തിനുള്ളില്‍ വളരെയധികം വര്‍ന്നുവെന്നാണ് വിലയിരുത്തല്‍. പലപ്പോഴും അമേരിക്കന്‍ സ്വദേശികള്‍ക്ക് മാത്രം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു നേട്ടം നേടിയ പ്രമീള ഇന്ത്യയിലെ ചെന്നൈയിലാണ് ജനിച്ചത് എന്നതാണ് അവരുടെ നേട്ടങ്ങളുടെ ഉയരം കൂട്ടുന്നത്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam