പച്ചിലച്ചിരി (കണിയാപുരം നാസറുദ്ദീൻ)

NOVEMBER 16, 2020, 11:48 AM

ഇനിയും പഴുക്കുവാനേറെ
നാളുണ്ടല്ലോ
വെറുതെ നിനക്കുന്നു
വെറുതെ ചിരിക്കുന്നു
പച്ചിലക്കൂട്ടങ്ങൾ
പഴുത്തിലകൾ വീഴുന്നു
താഴെ പതിക്കുന്നു
ചിരിയുതിർത്തീടുന്നു
പച്ചിലക്കൂട്ടങ്ങൾ


പച്ചിലകളൊക്കെയും
പഴുത്തിലകളായിടും
പഴുത്തിലകളൊരിക്കലും
പച്ചിലകളാകില്ല
ഇനിയും പഴുക്കുവാനേറെ
നാളുണ്ടെന്ന
വ്യാമോഹമോടെ
ചിരിച്ചിടും
പച്ചിലകൾ

ഉടനേ പഴുത്തിടും
താഴെ പതിച്ചിടും
വ്യാമോഹമൊക്കെയും
വെറുതെ ആയ് മാറിടും

vachakam
vachakam
vachakam

വന്പൻ കിനാവുകൾ
തകർന്നങ്ങടിഞ്ഞിടും
പച്ചിലച്ചിരികൾ
വെറും പാഴ്ചിരികൾ


കണിയാപുരം നാസറുദ്ദീൻ

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS