കോവിഡില്‍ അനാഥമാകുന്ന ബാല്യങ്ങള്‍

JUNE 23, 2021, 6:41 PM

പതിറ്റാണ്ടിലെ ഏറ്റവും വലിയ മഹാദുരന്തത്തിന്റെ ബാക്കി പത്രമായി രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിലാപം എങ്ങും കേട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ  ബാല്യവും ജീവിതവും തൊഴിലും മാനസിക ദൗര്‍ബല്യങ്ങളും അരക്ഷിതാവസ്ഥയും എല്ലാം പുതിയ സാമൂഹിക സാമ്പത്തിക മേഖലകളെ വളരെ ആഘാതമേല്‍പ്പിക്കുന്നുമുണ്ട്. 


കോവിഡ് മഹാമാരി നിമിത്തം അമേരിക്കയില്‍ 46000 ലധികം കുട്ടികള്‍ക്കാണ് തങ്ങളുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടത്. ഇവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. അഞ്ചുമാസം മുമ്പ് ഭര്‍ത്താവ് കോവിഡിന് കീഴടങ്ങിയതിനെ തുടര്‍ന്ന് തന്റെ മക്കളുടെ ദുഖസാന്ദ്രനായ അനുഭവങ്ങള്‍ നോക്കികാണുകയാണ് വലേരി വിലേഗി. വലേരി ടെക്‌സസിലെ പോര്‍ട്‌ലന്‍ഡില്‍ ഒരു അഭയകേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. അഞ്ചുമാസം മുമ്പാണ് ഭര്‍ത്താവ് റോബര്‍ട്ട് കോവിഡ് ബാധിച്ചു മരിച്ചത്. ശരീരികമായും മാനസികമായും ഏറെ ആരോഗ്യമുണ്ടായിരുന്ന റോബര്‍ട്ട് രോഗബാധിതനായതോടെ ആകെ തളര്‍ന്നമട്ടിലായി. കഴിഞ്ഞ നവംബറില്‍ ഇവരുടെ 45ആം ജന്മദിനം ആഘോഷിക്കുകയുണ്ടായി. ഇപ്പോള്‍ വെലെറയും മക്കളും മാത്രം ബാക്കി. 

vachakam
vachakam
vachakam


ഇളയ മകന്‍ നിക്കോളാസ് ഉയരമുള്ള കറുത്ത മുടിയുള്ളവരെ കണ്ടാല്‍ ഡാഡി എന്നു വിളിച്ചു ഓടിചെല്ലും. ആകെ അവനു അറിയാവുന്ന ഒരേ ഒരു വാക്ക് ഡാഡി എന്നതാണ്. മൂന്നു വയസുള്ള റോവേരയും അഞ്ചുവയസ്സുള്ള ഐഡനും  അച്ഛന്റെ നിര്യാണത്തോടെ അതീവ ദുഖിതരാണ്. ഐഡന്‍ പറയുന്നത് ഞാന്‍ വളര്‍ന്നാല്‍ അച്ഛനെപോലെ വീട്ടുകാര്യങ്ങളെല്ലാം നോക്കിനടത്താമെന്നാണ്. പതിമൂന്നു വയസ്സുള്ള കേറ്റ് ലോവ്‌സ്, പതിനഞ്ചു വയസുള്ള ആന്‍ഡ്രോസും പതിനെട്ടുകാരന്‍ അലെക്‌സും എല്ലാം അച്ഛന്റെ വിയോഗം തീര്‍ത്ത പ്രയാസങ്ങള്‍ അനുഭവിച്ചറിയുകയാണ്. 


vachakam
vachakam
vachakam

ചിലപ്പോള്‍ രോഗത്തോട് വെറുപ്പ് തോന്നുമെന്നും, രാത്രികളില്‍ ഉറക്കം നഷ്ടമായിട്ട് മാസങ്ങളായെന്നും വലെര പറയുന്നു. ഇതാണ് രക്ഷിതാക്കള്‍ നഷ്ടപെട്ട കുടുംബങ്ങളുടെ അവസ്ഥ. എന്റെ കുട്ടികളാണ് എന്റെ ഏക ആശ്രയം. ആവര്‍ക്കും തന്നെയാണ് എന്റെ ആദ്യ പരിഗണനയും, വെലെറ ചൂണ്ടിക്കട്ടി. രണ്ടു ഡസനിലധികം റിസേര്‍ച്ച് ഫെല്ലോ വിഭാഗങ്ങള്‍ ഇത്തരം കുടുംബങ്ങളുമായി  നടത്തിയ ഇന്റര്‍വ്യൂ  ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അച്ഛന്‍ നഷ്ടപ്പെട്ട സാന്‍ഡി യാഗോയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന തെറാപ്പിസ്റ്റായ അലൈസ ലേബല്‍ പറഞ്ഞത് ഈ മഹാരോഗം ഒരുതരം പീഡനമാണെന്നാണ്.


ഇങ്ങനെ മരണപെട്ട വീടുകളില്‍ ചിലപ്പോള്‍ കുട്ടികള്‍ മാത്രം അവശേഷിച്ചതും അവരുടെ ഭാവി കാര്യങ്ങളും സര്‍ക്കാരുകളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും ഇത്തരം കുട്ടികള്‍ക്ക് ഒരു വിഹിതം  നല്‍കി വരുന്നുണ്ട്. ജോലിയുള്ള രക്ഷിതാവ് മരിച്ചാല്‍ നല്‍കുന്ന അനുകൂല്യമാണിത്. സര്‍വൈവല്‍ ബെനിഫിറ്റ് എന്നിവയും ഈ കുട്ടികള്‍ക്ക് സഹായമായി ലഭിക്കും. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരം സഹായങ്ങള്‍ക്കര്‍ഹരായ രണ്ടു ലക്ഷം കുടുംബങ്ങള്‍ ഉണ്ടായി എന്നത് ശ്രദ്ദേയമാണ്. അതിനു മുമ്പ് മൂന്നു വര്‍ഷത്തില്‍ ആകെവന്നത് 180000 അപേക്ഷകളായിരുന്നു. രോഗം കാരണമാണ് എണ്ണം കൂടിയതെന്നു കോണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫിസര്‍ ഡേവിഡ് ഗ്രീവര്‍ വ്യക്തമാക്കുന്നു.

vachakam
vachakam


ബൈഡന്‍ വന്നതോടെ ആരോഗ്യ കുടുംബ മേഖലകളുടെ വിഹിതം ഗണ്യമായി ഉയര്‍ത്തിയത് പുതിയ പ്രശ്‌നങ്ങള്‍ക്ക് അനുഗ്രഹമായി മാറി. വലിയതോതില്‍ ബൈഡന്‍ സര്‍ക്കാര്‍ രോഗം മൂലം രക്ഷിതാക്കള്‍ നഷ്ടപെട്ട കുട്ടികളുടെ ഭാവിസുരക്ഷക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്, കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്താനാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ മരണം കൂടുതലായി കണ്ടെത്തിയതോടെ ആ മേഖലയിലെ പ്രത്യേക പ്രദേശങ്ങള്‍ക്ക് മറ്റു പല സാമ്പത്തിക പാക്കേജുകളും നടപ്പിലാക്കാന്‍ ബൈഡന്‍ തയാറെടുത്തു വരുന്നു. 


ആറുലക്ഷം ആളുകളാണ് കോവിഡ് മൂലം മരിച്ചത്. മരിച്ചവരുടെ എണ്ണം കൂടുന്നതിനനുസരിച്ചു അനാഥകളുടെ എണ്ണവും കൂടുകയാണെന്നു എവെര്‍മോര്‍ സാമൂഹ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ജോയല്‍ മെല്‍ഹാര്‍ അഭിപ്രായപ്പെട്ടു. നാം മഹാദുരന്തത്തിന്റെ  നിഴലിലാണിപ്പോഴെന്നു സ്റ്റോണി ബ്രോക് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസ്സര്‍ റെയ്ച്ചല്‍ കിഡ്മാന്‍ പറഞ്ഞു. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ആരോഗ്യ, മാനസിക, വിദ്യാഭ്യാസ, സാമ്പത്തിക അഭിവൃദ്ധിക്കായി വലിയ പരിശ്രമങ്ങളാണ് അമേരിക്കയില്‍ നടന്നു വരുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam