പ്രധാനമന്ത്രി മോദിയുടെ 9 വർഷങ്ങൾ: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വളർച്ച, ഒറ്റ നോട്ടത്തിൽ

MAY 17, 2023, 11:26 PM

 2014 മെയ് 26ന് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി അധികാരത്തിലേറി ഒമ്പത് വർഷം പൂർത്തിയാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേളയിൽ മോദി ഇന്ത്യയെ മികച്ച രാഷ്ട്രമായി പടുത്തുയർത്തിയെന്ന് ചൂണ്ടിക്കാണിക്കുകയാണ് രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും.

വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന ശക്തനായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് അവർ പറയുന്നു. ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യം, സൗഹൃദത്തിനായി പാശ്ചാത്യർ കൂട്ടുപിടിക്കുന്ന ഒരു രാജ്യം, കൂടാതെ  ചൈനയെ പ്രതിരോധിക്കുന്ന പ്രധാന ഭൗമരാഷ്ട്രീയ താരം. "വിവിധ നേതാക്കളുമായും വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള  പ്രധാനമന്ത്രിയുടെ കഴിവ് കൊണ്ടാണ് ഇന്ത്യ കരുത്തുറ്റ രാഷ്ട്രമായി മാറിയതെന്ന്  ജി 20 ഷെർപ്പ അമിതാഭ് കാന്ത് പറയുന്നു.

ഇന്ത്യയുടെ വിദേശനയ അജണ്ട നയിക്കുന്നതിൽ പ്രധാനമന്ത്രി മോദി നിർണായക പങ്കുവഹിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറയുന്നു. " യുഎസുമായുള്ള ബന്ധമാണ് ഏറ്റവും വലിയ പരിവർത്തനം കണ്ടത്. പതിറ്റാണ്ടുകൾ ആശങ്കയോടെ പരസ്പരം നോക്കിക്കൊണ്ടിരുന്ന ഇന്ത്യയും അമേരിക്കയും ഇപ്പോൾ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളാണ് എന്ന്,"  ജയശങ്കർ പറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ ഈ ബന്ധം കെട്ടിപ്പടുക്കുന്നത് റഷ്യയുമായി ഇന്ത്യയ്ക്കുള്ള ചരിത്രപരമായ ബന്ധത്തിൽ വിള്ളൽ വന്നിട്ടില്ല, ഉക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏറ്റവും പ്രകടമായെന്നും ജയ ശങ്കർ പറയുന്നു.

ഉക്രെയ്നുമായുള്ള ബന്ധം നിലനിർത്തുമ്പോൾ, വിദേശനയം എല്ലായ്പ്പോഴും സ്വതന്ത്രമായി തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു, അതിനാലാണ് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യയുടെ വ്‌ളാഡിമിർ പുടിനോട് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയത്, എന്നിട്ടും വിമർശനങ്ങൾക്കിടയിലും റഷ്യൻ എണ്ണ ഇറക്കുമതി നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞ.  

ഈ വർഷം ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം വഹിക്കുന്നതിനാൽ, ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്താൻ പടിഞ്ഞാറൻ, റഷ്യ, ചൈന എന്നിവയെ ഒരുമിച്ച് കൊണ്ടുവരാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുമെന്നും വിദ​ഗ്ദർ ചൂണ്ടാക്കാട്ടുന്നു.

vachakam
vachakam
vachakam


 

 

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam