നാർക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ ആക്ഷേപിച്ചത് സത്യവിരോധികൾ

MAY 17, 2023, 6:32 PM

കൊച്ചി പുറംകടലിൽ എത്തിയ കപ്പലിൽ നിന്ന് 25,000 കോടി രൂപ വില വരുന്ന രാസ ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തെന്ന വാർത്ത 'നാർകോട്ടിക് ജിഹാദി'ലൂടെ കേരളത്തെ കീഴ്‌പ്പെടുത്താനുള്ള ഗൂഢപദ്ധതിയെപ്പറ്റി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ മുന്നറിയിപ്പ് വിവാദമാക്കിയവർക്കുള്ള തിരിച്ചടിയായി. പാക്കിസ്ഥാനിൽ നിന്നു കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. മട്ടാഞ്ചേരി വാർഫിൽ കൊണ്ടിറക്കിയ ശേഷം 23 മണിക്കൂർ എടുത്താണ് കപ്പലിൽ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിൻ ലഹരിമരുന്നിന്റെ തരംതിരിക്കലും കണക്കെടുപ്പും നടന്നത്. 

134 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2525 കിലോ മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിൽ ഒന്നാണിത്. ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് 2001 ൽ കുറവിലങ്ങാട് പള്ളിയിൽ പ്രസംഗിക്കവേ ചൂണ്ടിക്കാട്ടിയത് രാഷ്ട്രീയക്കാരുൾപ്പെടെ വിവാദമാക്കിയിരുന്നു. ബിഷപ്പിന്റെപ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയനും അക്കാലത്ത് രംഗത്തുവന്നു. എന്നാൽ, കേരളത്തിലേക്ക് ലഹരിമരുന്ന് ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നും അതിനു പിന്നിൽ വർഗീയ മാഫിയയുടെ പങ്കാളിത്തമുണ്ടെന്നുമുള്ള ആരോപണമാണിപ്പോൾ കൂടുതൽ ശക്തമാകുന്നത്.

വൻ മാഫിയകളുടെ കളി വ്യാപകബിസിനസ്സായി വളർന്നിട്ടുണ്ട് മയക്കുമരുന്ന് വിപണനം. മൂന്ന് വർഷം മുമ്പത്തെ കണക്കനുസരിച്ച് ലോകത്ത് പ്രതിവർഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തായി ഇത് മാറിയിട്ടുണ്ട്. ലഹരിക്കടത്തുകാരുടെ ഒരു ഹബ്ബായി കേരളം മാറിയിട്ടുണ്ടെന്നാണ് ലഹരി വേട്ട നൽകുന്ന വ്യക്തമായ സൂചന. കൊച്ചി പുറംകടലിലെ ലഹരി മരുന്ന് വേട്ടയെ കേരളവുമായി ബന്ധപ്പെടുത്തി കേരളം ലഹരി വിപണനത്തിന്റെ ഹബ്ബായി മാറിയിട്ടുണ്ടെന്ന നിഗമനം സംഘ്പരിവാറും മുന്നോട്ടുവയ്ക്കുന്നുണ്ട്.

vachakam
vachakam
vachakam

പുറംകടൽ ലഹരിവേട്ടയെ ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കർ 'കൊച്ചി ലഹരിക്കടത്തെ'ന്ന് വിശേഷിപ്പിച്ചു. കടൽക്കൊരുള്ളക്കാരുടെ കേന്ദ്രമായിരുന്നു നേരത്തേ ഇന്ത്യൻ മഹാസമുദ്രം. ഇന്ത്യൻ നേവിയുടെ ആന്റി പൈറസി ഓപറേഷനോടെ മേഖലയിൽ നിന്ന് കടൽക്കൊള്ളക്കാർ പിൻവാങ്ങി. തുടർന്ന് ലഹരിക്കടത്തുകാർ ഇവിടെ ആധിപത്യം സ്ഥാപിക്കുകയാണ്.വൻശക്തികളുടെ കൈയേറ്റവും തീവ്രവാദികളുടെ വിളയാട്ടവും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക രംഗം വഷളാക്കിയപ്പോൾ, കറുപ്പ് കൃഷിയാണ് രാജ്യത്ത് പലരും വരുമാന മാർഗമായി തിരഞ്ഞെടുത്തത്. ഇവിടെ ഉത്പാദിപ്പിക്കുന്ന കറുപ്പ് ഗോൾഡൻ ക്രസന്റിൽ എത്തിച്ച് ഹെറോയിനാക്കിയ ശേഷം ഇറാൻ, ശ്രീലങ്കൻ ബോട്ടുകളിൽ കടൽ വഴിയാണ് മറ്റു രാജ്യങ്ങളിലെത്തിക്കുന്നത്. ശ്രീലങ്കയും ലഹരിക്കടത്തിന്റെ കാര്യത്തിൽ വലിയ ഹോട്‌സ്‌പോട്ടായി മാറിയെന്നാണ് എൻ.സി.ബിയുടെ നിഗമനം.

ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച മറികടക്കാൻ ചില വ്യവസായികൾ ലഹരി വിൽപ്പനയുടെ അണിയറക്കാരായി മാറിയതായി റിപ്പോർട്ടുണ്ട്. ശ്രീലങ്കയിലെ ലഹരിക്കച്ചവടത്തിനു പിന്നിൽ എൽ.ടി.ടി.ഇയുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. മഹിന്ദ രജപക്‌സെ സർക്കാരിന്റെ സൈനിക നടപടിയിൽ തകർന്നടിഞ്ഞ എൽ.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനുള്ള പണം കണ്ടെത്തുകയണോ ഇതിന്റെ ലക്ഷ്യമെന്ന സന്ദേഹവും ശക്തമാണ്. ഡ്രോണിലും പറന്നെത്തുംഇന്ത്യ പാക്കിസ്ഥാൻ അതിർത്തി പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് ലഹരിക്കടത്ത് നടക്കുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ അതിർത്തികളിൽ നിന്ന് ഇത്തരം ഡ്രോണുകൾ കണ്ടെത്തിയിരുന്നു. 

അടുത്തിടെ പഞ്ചാബ് അതിർത്തിയിൽ വിവിധ കേസുകളിലായി 250 കിലോഗ്രാം ഹെറോയിൻ പിടികൂടിയതിൽ അധികവും ഡ്രോൺ ഉപയോഗിച്ച് കടത്തിയതാണ്. മനുഷ്യരെ ഉപയോഗിച്ചുള്ള കടത്തിനേക്കാൾ 'റിസ്‌ക്' കുറവാണ് ഡ്രോൺ വഴിയുള്ള കടത്തെന്നതാണ് ലഹരി മാഫിയ ഈ വഴി തിരഞ്ഞെടുക്കാൻ കാരണം. ഇന്ത്യൻ തീരം വഴിയുള്ള ലഹരി മരുന്ന് കടത്ത് തടയുന്നതിനായാണ് ഓപ്പറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് കൊച്ചിയിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

vachakam
vachakam
vachakam

ശതകോടികളുടെ ഒഴുക്ക്അമ്പരപ്പിക്കുന്നതാണ് കൊച്ചി പുറംകടലിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 25,000 കോടി രൂപയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തിട്ടപ്പെടുത്തിയ വിപണിമൂല്യം. 134 ചാക്കുകളിലെ 2,525 കിലോ മെത്താംഫിറ്റമിന് 15,000 കോടി രൂപയായിരുന്നു പ്രഥമഘട്ടത്തിൽ കണക്കാക്കിയിരുന്ന മൂല്യം. വിശദമായ കണക്കെടുപ്പിനു ശേഷമാണ് മൂല്യം കൂടുമെന്ന് കണ്ടെത്തിയത്. കൊച്ചി പുറംകടലിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിലും 200 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.അടുത്ത കാലത്തായി ഇന്ത്യയിലേക്കും ഇന്ത്യ വഴിയുമുള്ള ലഹരിക്കടത്ത് വൻതോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഗുജറാത്ത് കച്ച്, കാണ്ഡ്‌ല തുറമുഖത്ത് നിന്ന് രണ്ട് കണ്ടെയ്‌നറുകളിൽ നിന്നായി 2,5003,000 കോടി രൂപ മൂല്യം വരുന്ന 250 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഇത് അഫ്ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് അയച്ചതാണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞത്. അദാനിയുടെതാണ് ഈ തുറമുഖം.

വിമാനം വഴിയും ധാരാളമായി നടക്കുന്നുണ്ട് ലഹരിക്കടത്ത്. സൗന്ദര്യവർധക വസ്തുക്കൾ, പാത്രങ്ങൾ, പുസ്തകങ്ങൾ, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവക്കുള്ളിൽ ഒളിപ്പിച്ചാണ് വിമാനത്തിലെ കടത്ത്. ഗോൾഡൻ ട്രയാംഗിളിൽ (തായ്‌ലൻഡ്, ലവോസ്, മ്യാൻമാർ എന്നീ മൂന്ന് രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ത്രികോണാകൃതിയിലുള്ള പ്രദേശം) നിന്നും ഗോൾഡൻ ക്രസന്റിൽ (അഫ്ഗാനിസ്ഥാനിലെയും ഇറാനിലെയും പാക്കിസ്ഥാനിലെയും പ്രദേശങ്ങൾ ഉൾപ്പെട്ട ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പർവത പ്രദേശങ്ങൾ) നിന്നുമാണ് ഇന്ത്യൻ സമുദ്രം വഴിയുള്ള മയക്കുമരുന്ന് കടത്തെന്നാണ് അധികൃത കേന്ദ്രങ്ങളുടെ നിഗമനം. 

ഗോൾഡൻ ട്രയാംഗിളിന്റെയും ഗോൾഡൻ ക്രസന്റിന്റെയും മധ്യത്തിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. വൻ ശക്തികളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ചില രാജ്യങ്ങളിൽ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത് പോലും മയക്കുമരുന്ന് മാഫിയയാണ്. മ്യാന്മറിലും സൗത്ത് അമേരിക്കയിലും കൊളംബിയയിലും മയക്കുമരുന്ന് ലോബിക്ക് സ്വന്തമായി പട്ടാളം തന്നെ പ്രവർത്തന സജ്ജമായുള്ളതായാണ് റിപ്പോർട്ട്.

vachakam
vachakam

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam