ഗുജറാത്തിൽ മൂർച്ഛ കൂട്ടി ആപ്പ്; കോൺഗ്രസിനെതിരെയും കൊടുവാൾ

SEPTEMBER 15, 2022, 12:16 AM

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമാകുമെന്നുറപ്പുള്ള ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്താനുള്ള അഭ്യാസങ്ങളാണ് അം ആദ്മി പാർട്ടി ഫലപ്രദമായി പുറത്തെടുത്തിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ പര്യടനം നടത്തിത്തുടങ്ങി ആപ്പ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അധികാരത്തിലെത്തിയാൽ 10 ലക്ഷം തൊഴിൽ, ജോലിയില്ലാത്തവർക്ക് 3000 രൂപ, ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജരിവാൾ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും കടക്കാനൊരുങ്ങവേ തന്നെ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള എ.എ.പിയുടെ രംഗപ്രവേശം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നുï്.

ആദ്യം തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ഭരണ, പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് കടന്നാക്രമിക്കുന്ന ശൈലി കെജരിവാൾ പരീക്ഷിക്കുന്നു. ഡൽഹിയിലും പഞ്ചാബിലുമൊക്കെ സമാന ശൈലിയാണ് പാർട്ടി അവലംബിച്ചത്. രï് സംസ്ഥാനത്തും ഇതിന് ഗുണം ലഭിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം അധികാരത്തിലേറുന്ന നിലയിലേക്കാണ് രï് സംസ്ഥാനത്തും എ.എ.പി പടർന്നുകയറിയത്. അതേ തന്ത്രം തന്നെ ഗുജറാത്തിലും ആവർത്തിക്കപ്പെടുന്നു.

vachakam
vachakam
vachakam

ഗുജറാത്തിൽ കോൺഗ്രസിന് പകരം എ.എ.പിയാണ് ബി.ജെ.പിയുടെ എതിരാളി എന്നാണ് കെജരിവാളിന്റെ വാദം. രാഷ്ട്രീയ തഴക്കവും പഴക്കവും നൽകിയ ആത്മവിശ്വാസത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രി കസേരയിലിരുന്ന് ഒമ്പത് വർഷം മുമ്പ് ഷീലാ ദീക്ഷിത് ചോദിച്ചത് ഇങ്ങനെയായിരുന്നു: 'എന്താണ് ഈ ആം ആദ്മി പാർട്ടി..? അതൊക്കെയൊരു രാഷ്ട്രീയ പാർട്ടിയണോ? ആരാണ് ഇവരെ മുഖവിലയ്‌ക്കെടുക്കുക?'. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പതിറ്റാïുകളുടെ തഴമ്പുമായായിരുന്നു ഈ ചോദ്യം.

ഇന്ദ്രപ്രസ്ഥത്തിലെ അധികാര വഴികളിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ മാറ്റത്തിന്റെ കൊടുങ്കാറ്റ് അന്ന് ഷീലാ ദീക്ഷിതിന് കാണാനായില്ലെന്ന് വൈകാതെ തെളിഞ്ഞു. മറ്റൊരു ചിഹ്നത്തിനും ഇതുവരെ ഇല്ലാത്ത തിളക്കവുമായി 'ചൂൽ' ഗുജറാത്തിലേക്കെത്തുമ്പോൾ ആ പാർട്ടിയുടെ വളർച്ചയും പരിശോധിക്കപ്പെടേïതാണ്. വിജയിക്കുന്ന ഇടം അടിയോടെ മാന്തി, പ്രമുഖരെ കടപുഴകി എറിഞ്ഞാണ് 2013 മുതലിങ്ങോട്ട് ആപ്പ് ശക്തികൂട്ടുന്നത്. കിട്ടിയ ഇടങ്ങളൊന്നും പിന്നീട് വിട്ടുകൊടുത്തിട്ടില്ലെന്നത് എ.എ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുï്.

ചൂൽ ചിഹ്നത്തിന് അർത്ഥ ഗരിമയേകി, വിജയിക്കുന്ന സംസ്ഥാനങ്ങളിൽ തൂത്തുവാരി ഭരണം പിടിക്കുന്നതാണ് ആം ആദ്മി പാർട്ടിയുടെ ഇതുവരെയുള്ള ചരിത്രം. സാധാരണക്കാരുടെ മുന്നേറ്റമെന്ന് ആപ്പ് വിശേഷിപ്പിക്കുന്ന പടയോട്ടത്തിൽ കടപുഴകിയ പടുവൃക്ഷങ്ങൾ നിരവധി.
  ഷീലാ ദീക്ഷിതിന്റെ പരിഹാസങ്ങൾക്ക് നടുവിലായിരുന്നു ഡൽഹി സംസ്ഥാനത്ത് ആം ആദ്മി പാർട്ടി പ്രവർത്തനം തുടങ്ങിയത്. ഒരു കൊല്ലത്തിനുള്ളിൽ അവിടെ ഭരണം പിടിച്ച്് ആം ആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചു. രാഷ്ട്രീയ പാർട്ടിയല്ലെന്ന് പരിഹസിച്ചവർക്ക് മുന്നിലൂടെ 28 സീറ്റുകളിലെ വിജയവുമായാണ് അവർ ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറിയത്. ഒന്നര പതിറ്റാï് സംസ്ഥാനം ഭരിച്ച ഷീലാ ദീക്ഷിതടക്കം പ്രമുഖർ തിരിച്ചുവരാത്ത വിധം അടിതെറ്റി വീണു. തൊട്ടടുത്ത വർഷം 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.എ.പി ചുഴലിക്കാറ്റായി പരിണമിച്ചു.

vachakam
vachakam
vachakam

70 ൽ 67 ഉം ആപ്പ് അടിച്ചു വാരിയെടുത്തപ്പോൾ ആ ക്ഷീണത്തിൽ ഇരിക്കാൻ പോലും കോൺഗ്രസിനൊരു സീറ്റ് കിട്ടിയില്ല. 2020ലും 62 സീറ്റിന്റെ വമ്പൻ വിജയം തന്നെ ആപ്പ് സ്വന്തമാക്കി.
തൂത്തുവാരലിന്റെ കൊടുങ്കാറ്റ് പഞ്ചാബിലും ആവർത്തിച്ചു. മുൻ മുഖ്യമന്ത്രിയായ ക്യാപ്ടൻ അമരീന്ദർ സിങ്ങടക്കം നിരവധി പ്രമുഖരാണ്  നിലതെറ്റി വീണത്. മുഖ്യമന്ത്രിയായിരുന്ന ഛന്നിക്കും അടിതെറ്റി. മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കïിരുന്ന ക്രിക്കറ്ററും പി.സി.സി അധ്യക്ഷനുമായ സിദ്ദുവിന്റെ അവസ്ഥയും പരിതാപകരമായിരുന്നു.

ആപ്പിന്റെ വളർച്ചയിൽ വ്യക്തമാകുന്ന മറ്റൊരു ചിത്രം കൂടിയുï്, കോൺഗ്രസിന്റെ പതനത്തിലേക്കുള്ള സുവ്യക്ത പാത. 2013 ൽ ഡൽഹിയിൽ കോൺഗ്രസിന്റെ പതനത്തിന് തുടക്കമിട്ട ആദ്യത്തെ ആണിയാണ് ചുലുകൊï് ആപ്പ് അടിച്ചുറപ്പിച്ചത്. പിന്നീടിതുവരെ ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസ് പച്ച പിടിച്ചിട്ടില്ല. പഞ്ചാബിലെ ഫലവും കോൺഗ്രസിന് വലിയ തിരിച്ചടിയായതിന് പിന്നിലെ കാരണം എ.എ.പിയുടെ ചൂല് തന്നെ. അന്ന് തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുïായിരുന്ന ഒരേയൊരു സംസ്ഥാനം പഞ്ചാബായിരുന്നു.

പഞ്ചാബ് കൂടി 'കൈ' വിട്ടതോടെ പാർട്ടിക്കകത്ത് നേതാക്കൾ വലിയ വിമർശനമാണ് നേരിട്ടത്. ഇപ്പോൾ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് കൂടി ആപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ തവണ അധികമല്ലാത്ത ദൂരത്തുവച്ച് ഭരണം നഷ്ടമായ കോൺഗ്രസ് ഇക്കുറി തിരിച്ചുവരവ് സ്വപ്‌നം കാണുന്നുï്. എന്നാൽ എ.എ.പി ശക്തമായ പോരാട്ടം കാഴ്ചവെച്ചാൽ കോൺഗ്രസ് സ്വപ്‌നത്തിന് അത് ആപ്പാകുമെന്നുറപ്പാണ്. ഭരണ വിരുദ്ധ വികാരമുള്ള വോട്ടുകൾ ചിതറിപോകാനുള്ള സാധ്യത വ്യക്തം.
പ്രധാന തീരുമാനങ്ങൾക്ക് മുൻപ് ഹിതപരിശോധന നടത്തി ജനത്തെക്കൂടി പങ്കാളികളാക്കുന്നതാണ്

vachakam
vachakam

ആംആദ്മി പാർട്ടിയുടെ വേറിട്ട രീതി. 2013ൽ  ഡൽഹി സംസ്ഥാനം ഭരിക്കാൻ കോൺഗ്രസ് പിന്തുണ തേടണോയെന്നതിൽ ഹിത പരിശോധന നടത്തിയായിരുന്നു തീരുമാനമെടുത്തത്. ആരാകണം മുഖ്യമന്ത്രി സ്ഥാനാർത്ഥിയകേïത് എന്ന കാര്യത്തിലും എ.എ.പി ജനഹിതം പരിശോധിക്കാറുï്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മനിനെ പ്രഖ്യാപിച്ചത് ജനഹിതം മാനിച്ചായിരുന്നു. അതേസമയം, സ്വപ്‌നങ്ങളെച്ചൊല്ലി ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലടിക്കുന്ന കാഴ്ചയും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദൃശ്യം. കേന്ദ്രമന്ത്രി അമിത് ഷായും അരവിന്ദ് കെജ്രിവാ
ളുമാണ് 'സ്വപ്‌നങ്ങൾ വിൽക്കുന്നവർ' പരാമർശത്തിൽ കുടുങ്ങി തമ്മിലടിക്കുന്നത്.

സ്വപ്‌നങ്ങളെ കച്ചവടം ചെയ്യുന്നവർക്ക് ഗുജറാത്തിൽ വിജയിക്കാനാവില്ല എന്ന് പറഞ്ഞ് അമിത് ഷായാണ് വാക്‌പോരിന് തുടക്കമിട്ടത്. സ്വന്തം മണ്ഡലമായ ഗാന്ധി നഗറിലെ ചില പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കവേയായിരുന്നു അമിത് ഷായുടെ പരാമർശം. ഭീമമായ ഭൂരിപക്ഷത്തിൽ ഗുജറാത്തിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. ''അദ്ദേഹം പറഞ്ഞത് തീർച്ചയായും ശരിയാണ്, കള്ളപ്പണം പിടിച്ചുകൊടുത്താൽ 15 ലക്ഷം നൽകുമെന്ന് പറഞ്ഞവരെ ഒരിക്കലും വിശ്വസിക്കരുത്'' കെജരിവാൾ തിരിച്ചടിച്ചു.

കള്ളസ്വപ്‌നങ്ങൾ വിൽക്കുന്നവരെ ജനങ്ങൾ വിശ്വസിക്കില്ലെന്ന കാര്യം തനിക്ക് ഉറപ്പാണെന്നും കെജരിവാൾ പറയുന്നു. അങ്ങനെയുള്ളവരെ വിശ്വസിക്കുന്നതിന് പകരം ഡൽഹിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകിയവരെ വിശ്വസിക്കൂ. തങ്ങൾ ഗുജറാത്തിലും സൗജന്യ വൈദ്യുതി ലഭ്യമാക്കും. അതേസമയം, ഗുജറാത്തിലെ ജനങ്ങൾ ബി.ജെ.പിക്കൊപ്പമാണെന്ന് ഉറപ്പാണെന്ന് അമിത് ഷാ അവകാശപ്പെടുന്നു. ഗുജറാത്തിലെ ജനങ്ങളെ തനിക്കറിയാം. അവർ കർമ്മം കൊïാണ് ആളുകളെ തിരിച്ചറിയുന്നത്. അങ്ങനെ പ്രവർത്തിക്കുന്നവരാകട്ടെ ബി.ജെ.പിയിലാണുള്ളത്. ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും അമിത്ഷാ പറയുന്നു.

കോൺഗ്രസ് പാർട്ടി തീർന്നെന്നും ആം ആദ്മി പാർട്ടി കൺവീനർക്ക് അഭിപ്രായമുï്. എ.എ.പിക്കെതിരായ കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെജരിവാളിന്റെ പ്രസ്താവന. ശുചീകരണ തൊഴിലാളികളുമായി സംവദിക്കവേയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം കോൺഗ്രസിനെക്കുറിച്ച്  പറഞ്ഞത്. പഞ്ചാബിലെ എ.എ.പി സർക്കാർ ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പഞ്ചാബ് സർക്കാരിന് പണമില്ലെന്നും കടക്കെണിയിലാണ് സംസ്ഥാനമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കെജരിവാളിനെ ചൊടിപ്പിച്ചത്. ആരാണിത് ചോദിച്ചത് എന്നായിരുന്നു കെജരിവാളിന്റെ ആദ്യ പ്രതികരണം. കോൺഗ്രസാണെന്ന് മാധ്യമപ്രവർത്തകർ മറുപടി നൽകി. കോൺഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ, ജനങ്ങൾക്ക് ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്, കോൺഗ്രസിന്റെ ചോദ്യങ്ങളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല കെജരിവാൾ മറുപടി നൽകി.

പരിസ്ഥിതി പ്രവർത്തക മേധാ പട്കറിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനാണ് എ.എ.പി നീക്കമെന്ന ബി.ജെ.പി ആരോപണത്തോടും കെജരിവാൾ പ്രതികരിച്ചു. 'നരേന്ദ്ര മോദിക്ക് ശേഷം സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ബി.ജെ.പി നീക്കമെന്ന് കെജരിവാൾ ആരോപിച്ചെന്ന് ബി.ജെ.പിക്കരോട് പറയൂ, അവരെന്ത് പറയുമെന്ന് കാണാം' എന്നായിരുന്നു കെജരിവാളിന്റെ വാക്കുകൾ.

ബി.ജെ.പിയെ ഇഷ്ടമില്ലാത്ത ജനങ്ങൾ ഗുജറാത്തിലുï്. അവർ കോൺഗ്രസിന് വോട്ട് ചെയ്യാനും ആഗ്രഹിക്കുന്നില്ല. അത്തരക്കാരുടെ വോട്ടുകൾ എ.എ.പിക്ക് ലഭിക്കും. ബി.ജെ.പിക്ക് പകരമായി ഗുജറാത്തിലുള്ളത് എ.എ.പി മാത്രമാണ് എന്നും കെജരിവാൾ നിരീക്ഷിച്ചു.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam