19 വർഷത്തെ തടവറ ജീവിതത്തിൽ നിന്നും മൊറൊക്കോ പൗരന് മോചനം

JULY 24, 2021, 10:57 AM

ഗ്വാണ്ടനാമോ ബേ തടവറയിൽ 19 വർഷമായി കഴിയുന്ന തടവുകാരനെ ബൈഡൻ വിട്ടയച്ചു. കാലാവധി പൂർത്തിയായിട്ടും ഡോനാൾഡ് ട്രംപ് 4 വർഷത്തേക്ക് ഇയാളെ വീണ്ടും തടവിൽ പാർപ്പിക്കുകയായിരുന്നു. ബൈഡൻ ഭരണകൂടം വന്നതിനു ശേഷം ഗ്വാണ്ടനാമോ ബേയിൽ നിന്ന് മോചിപ്പിക്കുന്ന ആദ്യത്തെ തടവുകാരാനാണ് മൊറൊക്കോ പൗരനായ അബ്ദുൾ ലത്തീഫ് നാസർ.

56 കാരനായ അബ്ദുൾ ലത്തീഫ് നാസറിനെ സ്വദേശമായ മൊറോക്കോയിലേക്ക് തിരിച്ചയക്കുകയും സർക്കാർ കസ്റ്റഡിയിൽ നൽകുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 2001 ൽ പാകിസ്ഥാൻ ഏജന്റുമാർ അദ്ദേഹത്തെ താലിബൻ ബന്ധം ആരോപിച്ചു  പിടികൂടുകയും അമേരിക്കക്ക് കൈമാറുകയുമായിരുന്നു. 2002 മുതൽ ഗ്വാണ്ടനാമോയിൽ തടവിലായിരുന്നു ഇയാൾ. താലിബാനുമായി ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നുവെങ്കിലും പല ഗ്വാണ്ടനാമോ തടവുകാരെപ്പോലെ, അദ്ദേഹത്തിനെതിരെ ഒരിക്കലും കുറ്റം ചുമത്തിയിരുന്നില്ല.

1995ൽ ഒസാമ ബിൻലാദനെ കണ്ടുമുട്ടിയതായും ക്വയ്ദ പരിശീലന ക്യാമ്പുകളിൽ പരിശീലനം നേടിയതായും മറ്റുമാണ് നാസറിനെതിരെയുള്ള കുറ്റം.'തന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് വളരെയധികം ഖേദിക്കുന്നു' എന്ന് 2016 അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഇനിയുള്ള കാലം മൊറോക്കോ സുരക്ഷയിൽ തുടരുന്നതായിരിക്കും എന്ന നിബന്ധനയിലാണ് നാസറിനെ ഗ്വാണ്ടനാമോയിൽ നിന്നും മോചിപ്പിച്ചത്.

vachakam
vachakam
vachakam

ട്രംപ് ഭരണകൂടം കുറ്റവാളികളെ മോചിപ്പിക്കുന്നത് നിർത്തിവച്ചതിനെ തുടർന്ന് നാസർ നാലു വർഷം അധികമായി ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ഗ്വാണ്ടനാമോയിൽ തുറന്നിടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് 2018 ൽ ഒപ്പുവച്ചിരുന്നു. 2015 ലും 2016 ലും ഗ്വാണ്ടനാമോയിൽ നിന്ന് കുറ്റവാളികളെ വിടുതൽ ചെയ്യുന്ന നടപടിക്കു  നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള  പ്രസിഡന്റിന്റെ ഉത്തരവ് വീണ്ടും തടവുകാർക്ക് വിനയാകുകയായിരുന്നു.

ആഫ്രിക്കൻ ഇസ്ലാമിക രാജ്യമായ മൊറൊക്കോ രാജാവ് എക്കാലത്തും അമേരിക്കയുടെ വിശ്വസനീയമായ സുഹൃത്താണ് എന്നും ആ രാജ്യത്തിന്റെ പൗരന്മാരെ അമേരിക്കൻ തടവറകളിൽ അന്യായമായി പാർപ്പിക്കില്ലെന്നും നാസറിനെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവിൽ പ്രസിഡണ്ട് ബൈഡൻ വ്യക്തമാക്കി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam