ജനപ്രീതിയില്‍ കോട്ടം തട്ടാതെ മോദി

MAY 24, 2023, 1:54 PM

ഏറ്റവും പുതിയ സര്‍വ്വെ ഫലം പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവായി തുടരുകയാണെന്നാണ്. എന്‍ഡിടിവി, ലോകനീതി-സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി ചേര്‍ന്ന് നടത്തിയ പൊതുജനാഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് 10 നും 19 നും ഇടയില്‍ രാജ്യത്തെ 19 സംസ്ഥാനങ്ങളിലായാണ് സര്‍വേ നടത്തിയത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മോദിയുടെ ജനപ്രീതിക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് സര്‍വേ ഫലം തെളിയിക്കുന്നു. അതോടൊപ്പം ബിജെപിയുടെ വോട്ടുവിഹിതത്തിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത 43% പേര്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണം എന്ന് പ്രത്യാശിക്കുന്നു.

എന്നാല്‍ 38 ശതമാനം പേര്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതില്ല എന്നാണ് അഭിപ്രായപ്പെടുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് 40% പേര്‍ പറയുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞവര്‍ 29 ശതമാനമാണ്. 2019 ല്‍ 37 ശതമാനമായിരുന്ന ബി ജെ പിയുടെ വോട്ടുവിഹിതം 39 ശതമാനത്തിലേക്ക് ഈ വര്‍ഷം വര്‍ധിച്ചു. കോണ്‍ഗ്രസിന്റേത് ഇത് 19% ല്‍ നിന്ന് 29% ലേക്ക് ആണ് എത്തിയത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേരും ഇന്ന് തെരഞ്ഞെടുപ്പു നടന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പ്രധാന ചോയ്സ് നരേന്ദ്ര മോദിയാണെന്നാണ് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയെ 27 ശതമാനം പേരാണ് അനുകൂലിക്കുന്നത്. അരവിന്ദ് കെജ്രിവാളിനും മമത ബാനര്‍ജിക്കും നാല് ശതമാനം പേരുടെ പിന്തുണയാണ് ലഭിക്കുന്നത്. അഖിലേഷ് യാദവ് (3%), നിതീഷ് കുമാര്‍ (1%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.

ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകില്ല, 5 വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക ഭരിക്കുമെന്ന് എംബി പാട്ടീല്‍ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകില്ല, 5 വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക ഭരിക്കുമെന്ന് എംബി പാട്ടീല്‍

അതേസമയം 2019 ലെ കണക്കുകളില്‍ നിന്ന് 2023 ലേക്ക് എത്തുമ്പോള്‍ മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2019 ല്‍ മോദിയുടെ ജനപ്രീതി 44 ശതമാനമാണെങ്കില്‍ 2023 ല്‍ ഇത് 43 ശതമാനം ആണ്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 2019 ലേതിനേക്കാള്‍ കൂടിയിട്ടുണ്ട്. 2019 ല്‍ രാഹുലിന് 24 ശതമാനമായിരുന്നു ജനപ്രീതി. 2023 ല്‍ ഇത് 27 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.

മോദിയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ വാക്ചാതുരിയാണ് എന്ന് 25% പേര്‍ അഭിപ്രായപ്പെട്ടു. വികസനത്തില്‍ ഊന്നല്‍ നല്‍കുന്ന പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് 20% പേരും കഠിനാധ്വാനി ആയതുകൊണ്ടാണ് പ്രധാനമന്ത്രിയെ ഇഷ്ടപ്പെട്ടതെന്ന് 13% പേരും അഭിപ്രായപ്പെടുന്നു. 2024 ല്‍ ആര്‍ക്കാണ് മോദിയെ വെല്ലുവിളിക്കാന്‍ കഴിയുകയെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിക്കാണ് കൂടുതല്‍ പിന്തുണ.

34 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമ്പോള്‍ 11 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാളിന് പിന്തുണ നല്‍കുന്നു. അഖിലേഷ് യാദവ് (5%), മമത ബാനര്‍ജി (4%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. അതേസമയം ആര്‍ക്കും മോദിയെ വെല്ലുവിളിക്കാന്‍ കഴിയില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഒമ്പത് ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടാന്‍ തുടങ്ങിയവര്‍ 15 ശതമാനമാണ്.

സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനത്തിലധികം ആളുകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്. 38% പേര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പരിധിവരെ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. 21% പേര്‍ തങ്ങള്‍ പൂര്‍ണ്ണ സംതൃപ്തരല്ല എന്നാണ് അഭിപ്രായപ്പെട്ടത്. 37% പേര്‍ കേന്ദ്ര ഏജന്‍സികള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നു എന്നും 32% അവര്‍ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാണെന്നും ആണ് അഭിപ്രായപ്പെട്ടത്. 71 മണ്ഡലങ്ങളിലായി 7202 പേരിലാണ് സര്‍വേ നടത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam