എംജിആറിന്റെ പ്രഥമ സിനിമ സതി ലീലീവതി

SEPTEMBER 21, 2022, 6:15 PM

ഏറെ അലച്ചിലുകൾക്കു ശേഷം സതി ലീലാവതി എന്ന സിനിമയിൽ ഒരു പോലീസ് ഇൻസ്‌പെക്ടറായി അഭിനയിക്കാൻ ഒരവസരം  എംജിആറിന് വന്നചേർന്നു. കന്ദസ്വാമി മുതലിയാർ ആണ് അത് തരപ്പെടുത്തിക്കൊടുത്തത്. 

പേശും പടം (സംസാരിക്കുന്ന ചിത്രം) എന്നാണ് അക്കാലത്ത് സിനിമയ്ക്കുള്ള ചെല്ലപ്പേര്. നാടകരംഗത്തെ പ്രമുഖരും പുതുനായകരും നാടകത്തിലെ ശ്രദ്ധ കുറച്ച് സിനിമയിലേക്ക് ചേക്കേറാനെന്തു വഴി എന്ന ആലോചനയിലായി. ഒറിജിനൽ ബോയിസ് നാടകക്കമ്പനിയിലുണ്ടായിരുന്ന ചിലരെല്ലാം സിനിമാ മോഹവുമായി നാടകക്കമ്പനി വിട്ടു. വാദ്ധ്യാർ, കന്തസ്വാമി മുതലിയാർ, അദ്ദേഹത്തിന്റെ മകൻ എന്നിവരൊക്കെ ചെന്നൈയിൽ താമസമാക്കി സിനിമയിൽ അഭിനയം തുടങ്ങി.

ഇത് എം.ജി. രാമചന്ദ്രനും പ്രചോദനമായി. ആ ഗുരുക്കന്മാർ മൂലം തങ്ങൾക്കും സിനിമകളിൽ സന്ദർഭം ലഭിക്കും എന്നവർ ഉറച്ചു വിശ്വസിച്ചു. രാമചന്ദ്രൻ ഈ വിവരം അമ്മയും ചേട്ടൻ ചക്രപാണിയുമായി ചർച്ച ചെയ്തു. അവർക്കും സമ്മതം..! അങ്ങിനെ രാമചന്ദ്രനും ചക്രപാണിയും അമ്മയേയും കൂട്ടി ചെന്നൈയിലേക്ക് യാത്ര തിരിച്ചു. 

vachakam
vachakam
vachakam

ചെന്നെയിലെത്തി ഏറെ താമസിയാതെ അഭിനയിക്കാൻ പറ്റിയ സിനിമ ഏതെന്ന അന്വേഷണവുമായി രാമചന്ദ്രനും ചക്രപാണിയും സിനിമാ കമ്പനികൾ കയറിയിറങ്ങാൻ തുടങ്ങി. എല്ലാ ദിവസവും കന്തസ്വാമി മുതലിയാരെ ചേട്ടനും അനിയനും മുഖം കാണിക്കും. ഞങ്ങളുടെ കാര്യം മറക്കല്ലേ  എന്ന് ഓർമിപ്പിക്കും. അതിനുശേഷവും അവർ അടങ്ങിയിരിക്കുകയല്ല, മറ്റ് സിനിമാക്കമ്പനികളേയും പ്രഗത്ഭ വ്യക്തികളേയും കാണുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. ഇങ്ങനെ നടപ്പു തുടങ്ങിയിട്ട് കറേക്കാലം ആയെങ്കിലും പറയത്തക്കതായ ഒരു റോളും ഇവർക്ക് ലഭിച്ചില്ല. നിരാശയാണ് അന്തിമമായി അവർക്ക് നേടിക്കൊടുക്കുന്നത്.

വെറുകൈയ്യോടെ തിരിച്ചുവരുന്ന മക്കളോട് അമ്മ സത്യാഭാമ പറയും: 'ഇന്നും ഇന്നലത്തെപ്പോലെ തന്നെ വിഷമിക്കേണ്ട. നിങ്ങൾക്കും നിങ്ങളുടേതായൊരു സമയം വരും അതുവരെ ക്ഷമയോടെ കാത്തിരിക്കൂ.'

അമ്മയുടെ ഈ സമാധാന വചസുകളാണ് തനിക്ക് മനോബലം തന്നിരുന്നതെന്ന് പിൽക്കാലത്ത് എം.ജി രാമചന്ദ്രൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും കന്ദസ്വാമി മുതലിയാറെ മുഖം കാണിച്ചതും വെറുതെ ആയില്ല. 

vachakam
vachakam
vachakam


എന്തിനു പറയുന്നു അമ്മ സത്യഭാമ പറഞ്ഞതുപോലെ ഒരു ദിവസം ആ സമയം വരുകതന്നെ ചെയ്തു. സതി ലീലാവതി എന്ന സിനിമയിൽ ഒരു പോലീസ് ഇൻസ്‌പെക്ടറുടെ വേഷം എം.ജി.ആറിന് ലഭിക്കുന്നു. കന്ദസ്വാമി മുതലിയാർ ആണ് അത് തരപ്പെടുത്തിക്കൊടുത്തത്. സതി ലീലാവതിയെ അടിസ്ഥാനമാക്കി എസ്.എസ്. വാസൻ എഴുതിയ കഥയ്ക്ക് കന്ദസ്വാമി മുതലിയാർ തന്നെയാണ് തിരക്കഥ തയ്യാറാക്കിയത്. 

എ.എൻ. മരുദാചലം ചെട്ടിയാർ ആണ് നിർമ്മാണം. എം.കെ. രാധ, എം.ആർ. ജ്ഞാനാംബാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ഡി.ടി. തെലാംഗ്, സംഗീതം ശർമ്മ സഹോദരന്മാർ ആണ് കൈകാര്യം ചെയ്തത്. 

vachakam
vachakam

സതി ലീലാവതി  ലീലാവതി എന്ന പതിവൃതയായ ഭാര്യയുടെ കഥയാണിത്. 1936ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ചലച്ചിത്രമാണ് ഇത് എല്ലിസ് ആർ. ദുംഗൻ സംവിധാനം ചെയ്ത്. 1934ൽ പ്രസിദ്ധീകരിച്ച എസ്.എസ്. വാസന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

മദ്രാസിൽ നിന്നുള്ള കൃഷ്ണമൂർത്തിയായി എം.കെ. രാധ അഭിനയിക്കുന്നു. അദ്ദേഹം അവിടെ വച്ച് ഒരുവ്യക്തിയെ പരിചയപ്പെടുന്നു. പിന്നെ മദ്യ സൽക്കാരം നടക്കുന്നു.  അതിനിടയിൽ ഒരു കൊലപാതകം നടന്നു. മദ്യലഹരിയിൽ അറിയാതെ  തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് വിശ്വസിച്ച്, കൃഷ്ണമൂർത്തി സിലോണിലേക്ക് പലായനം ചെയ്യുന്നു, യഥാക്രമം എം.ആർ. ജ്ഞാനാമ്പാളും എം.കെ.മണിയും അവതരിപ്പിച്ച ഭാര്യയും മകളും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ടി.എസ്.ബാലയ്യ, എം.ജി.രാമചന്ദ്രൻ, എം.വി.മണി, പി.നമ്മാൾവാർ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എ.എൻ.മരുദാചലം ചെട്ടിയാർ ആദ്യം മധുരൈ ഒറിജിനൽ ബോയ്‌സ് കമ്പനി (എം.ഒ.ബി.സി.) പതി ഭക്തി എന്ന നാടകത്തിന്റെ ചലച്ചിത്ര പതിപ്പ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ അതിനോടകം തന്നെ ഒരു രൂപമാറ്റം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കി. വാസന്റെ നോവലിനെ കുറിച്ച് ചെട്ടിയാർ അറിഞ്ഞു, അതിന് സമാനമായ ഒരു പ്ലോട്ട് ഉണ്ടായിരുന്നു, അത് ഒരു ചലച്ചിത്രം നിർമ്മിക്കാനുള്ള അവകാശം നേടി. സതി ലീലാവതിയായിരുന്നു ദുംഗന്റെ ആദ്യ സംവിധാനവും രാധ, ബാലയ്യ, രാമചന്ദ്രൻ, കെ.എ.തങ്കവേലു എന്നിവരുടെ സിനിമാഭിനയ അരങ്ങേറ്റവും. 

സതി ലീലാവതി സംയമനം, സാമൂഹിക പരിഷ്‌കരണം, നിസ്വാർത്ഥ സേവനത്തിന്റെ ഗാന്ധിയൻ സങ്കൽപ്പം, തൊഴിലാളികളുടെ ദുരവസ്ഥ തുടങ്ങിയ വിഷയങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. കോപ്പിറൈറ്റ്  വിവാദത്തിൽ ഉൾപ്പെട്ട ആദ്യകാല തമിഴ് സിനിമകളിൽ ഒന്നായിരുന്നു ഇത്; ചെട്ടിയാരും മുതലിയാരും തങ്ങളുടെ നാടകം കോപ്പിയടിച്ചെന്ന് ആരോപിച്ചു.

നാടകവും നോവലും 1860ൽ എലൻ വുഡ് എഴുതിയ ഡെയ്ൻസ്ബറി ഹൗസ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാസൻ സാക്ഷ്യപ്പെടുത്തിയതോടെ കേസ് പരിഹരിച്ചു, അതിനാൽ ഒരു കക്ഷിക്കും മൗലികത അവകാശപ്പെടാൻ കഴിഞ്ഞില്ല. 1936 ഫെബ്രുവരി ഒന്നിന്  തിയറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം വാണിജ്യവിജയം നേടുകയും ഡംഗനെ ശ്രദ്ധേയനായ സംവിധായകനാക്കി മാറ്റി. 


ഏലിയാസ് റോഡ്രിഗ് ഡംഗൻ ഐറിഷ് അമേരിക്കൻ, ഒഹായോയിലെ ബാർട്ടണിലാണ് ഏലിയാസ് റോഡ്രിഗ് ഡംഗൻ ജനിച്ചത്.  പഠനകാലത്ത് സ്‌കൂൾ ഫുട്‌ബോൾ ടീമിലെ കളിക്കാരനായിരുന്നു. സ്‌കൂൾ ഇയർബുക്കിന്റെ ചിത്രങ്ങളെടുക്കാൻ അദ്ദേഹം ഒരു  ബോക്‌സ് ക്യാമറ വാങ്ങി, പിന്നീട് അദ്ദേഹം 1932ൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ പുതുതായി സ്ഥാപിച്ച സിനിമാട്ടോഗ്രഫി ആന്റ്  മോഷൻ പിക്ചർ പ്രൊഡക്ഷൻ വിഭാഗത്തിൽ ചേർന്നു.

1935ൽ, മറ്റൊരു യുഎസ്സി വിദ്യാർത്ഥിയായ ബോംബെയിലെ മണിക് ലാൽ ടണ്ടന്റെ ക്ഷണപ്രകാരം അദ്ദേഹം തന്റെ കോളേജ് മേറ്റ് മൈക്കൽ ഒർമലേവിനൊപ്പം ഇന്ത്യയിലെത്തി. അന്ന് ടണ്ടന്റെ കുടുംബം സിനിമാരംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. ആ പദ്ധതികൾ നടക്കാതെ വന്നപ്പോൾ ടണ്ടൻ അവരെ നന്ദനാർ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുന്ന കൊൽക്കത്തയിലേക്ക് ക്ഷണിച്ചു.

അവിടെ വെച്ച് ടണ്ടൻ അവരെ സതി ലീലാവതി എന്ന സിനിമ നിർമ്മിക്കുന്ന ചലച്ചിത്ര നിർമ്മാതാവായ എ.എൻ.മരുദാചലം ചെട്ടിയാർക്ക് പരിചയപ്പെടുത്തുകയും നന്ദനാർ സംവിധാനം ചെയ്യുന്ന തിരക്കിലായതിനാൽ ചിത്രം സംവിധാനം ചെയ്യാൻ ഡംഗനെ നിയമിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. അങ്ങനെ സതി ലീലാവതി എന്ന ചിത്രത്തിലൂടെ ഡംഗൻ  സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു,

അത് ഭാവിതമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ ആദ്യ ചിത്രമായിരുന്നു. 1936-50 കാലഘട്ടത്തിൽ ഡംഗൻ നിരവധി തമിഴ് സിനിമകളും ഒരു ഹിന്ദി ചിത്രവും നിർമ്മിച്ചു പ്രശസ്തനായി. ഡംഗന് എം.ജി.ആറിലെ ഏറെ ഇഷ്ടമായി. അതുപോലെ കലൈവാണൻ എൻ.എസ് കൃഷ്ണനുമായും എം.ജി.ആർ ആ ചിത്രത്തിലൂടെ വലിയ അടുപ്പത്തിലായി.

(തുടരും)

ജോഷി ജോർജ് 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam