ഫുട്ബോള്‍ ലോകത്തെ വന്‍ ദുരന്തങ്ങള്‍

OCTOBER 4, 2022, 6:23 AM

കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 125 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കിഴക്കന്‍ ജാവയില്‍ നടന്ന മത്സരത്തില്‍ പെര്‍സെബയ സുരബായ എന്ന ടീം അരേമ മലംഗിനെ തോല്‍പ്പിച്ചതോടെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. 

ഇതോടെ ആരാധകര്‍ തമ്മിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 125 പേര്‍ മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ അവസരത്തില്‍ ഫുട്ബോള്‍ ലോകത്തെ നടുക്കിയ ചില ദുരന്തങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ദശരഥ് സ്റ്റേഡിയം ദുരന്തം - 1988 മാര്‍ച്ച് 13ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ ദശരഥ് സ്റ്റേഡിയത്തില്‍ ത്രിഭുവന്‍ ചലഞ്ച് ഷീല്‍ഡിനായി ജനക്പൂര്‍ സിഗരറ്റ് ഫാക്ടറിയും ബംഗ്ലാദേശ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേരാണ് മരിച്ചത്. ആലിപ്പഴം ചെയ്യാന്‍ തുടങ്ങിയതോടെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയം എക്സിറ്റുകളിലേക്ക് പാഞ്ഞടുത്തതാണ് അപകടത്തിന് കാരണമായത്.

vachakam
vachakam
vachakam

ഹില്‍സ്ബറോ ദുരന്തം- 1989ല്‍ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ ലിവര്‍പൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള എഫ്എ കപ്പ് സെമിഫൈനലിലാണ് മറ്റൊരു ദുരന്തമുണ്ടായത്. ആരാധകര്‍ തിങ്ങിഞെരിഞ്ഞ് ഉണ്ടായ അപകടത്തില്‍ 97 പേരാണ് മരിച്ചത്.

ബാസ്റ്റിയ  സ്റ്റേഡിയം ദുരന്തം - 1992ല്‍ ഫ്രഞ്ച് കപ്പ് സെമി ഫൈനലിന് മുമ്പായി ബാസ്റ്റിയയും ഫ്രഞ്ച് മാഴ്സെയും തമ്മിലുള്ള പോരാട്ടത്തിന് മുമ്പ് ബാസ്റ്റിയയിലെ ഫ്യൂറിയാനി സ്റ്റേഡിയത്തില്‍ ഒരു സ്റ്റാന്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 2,300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗ്വാട്ടിമാല സ്റ്റേഡിയം ദുരന്തം - 1996-ല്‍ ഗ്വാട്ടിമാലയും കോസ്റ്ററിക്കയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ മാറ്റെയോ ഫ്ലോറസ് നാഷണല്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇരിപ്പിടങ്ങളില്‍ നിന്നും കോണിപ്പടികളും നിന്നും താഴേക്ക് വീണ് 82 പേരാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

അക്ര സ്പോര്‍ട്സ് സ്റ്റേഡിയം ദുരന്തം - 2001ല്‍ 126 പേരുടെ മരണത്തിനിടയാക്കിയ ആഫ്രിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ദുരന്തങ്ങളിലൊന്നാണിത്. ഘാനയിലെ ഏറ്റവും വലിയ രണ്ട് ടീമുകളായ അക്ര ഹാര്‍ട്ട്‌സ് ഓഫ് ഓക്കും കുമാസി അസാന്റെ കൊട്ടോക്കോയും തമ്മിലുള്ള മത്സരത്തിനിടെ അക്ര സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ കലാപമുണ്ടാക്കിയ ആരാധകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.

പോര്‍ട്ട് സെയ്ഡ് സ്റ്റേഡിയം കലാപം - 2012-ല്‍ പോര്‍ട്ട് സെയ്ദ് സ്റ്റേഡിയത്തില്‍ നടന്ന അല്‍ മസ്‌റിയും അല്‍ അഹ്ലിയും തമ്മിലുള്ള ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിലാണ് അപകടം ഉണ്ടായത്. തങ്ങളുടെ ക്ലബിന്റെ 3-1 വിജയത്തെ തുടര്‍ന്ന് ആയിരക്കണക്കിന് അല്‍ മസ്‌റി ആരാധകര്‍ സ്റ്റേഡിയം സ്റ്റാന്‍ഡുകളിലേക്കും പിച്ചിലേക്കും ഇരച്ചുകയറുകയും അഹ്ലി ആരാധകരെ അക്രമാസക്തമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്.

ഇന്തോനേഷ്യ സ്റ്റേഡിയം അപകടം-  ഒക്ടോബര്‍ ഒന്നിന് നടന്ന  സംഘര്‍ഷത്തില്‍ 125 പേര്‍ മരിക്കുകയും 100 -ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ജാവയില്‍ ) നടന്ന മത്സരത്തില്‍ പെര്‍സെബയ സുരബായ എന്ന ടീം അരേമ മലംഗിനെ തോല്‍പ്പിച്ചതോടെയാണ് ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam