യാനങ്ങൾ മുങ്ങട്ടെ ; മുറ പോലെ ജുഡീഷ്യൽ ക്രിയ

MAY 10, 2023, 11:05 PM

ലോകമെങ്ങുമുള്ള മലയാളി സമൂഹത്തെ വല്ലാതെ ഞെട്ടിക്കുകയും കണ്ണീർക്കടലിലാഴ്ത്തുകയും ചെയ്ത ദുരന്തമായി താനൂരിലേത്. 22 പേരാണ് ബോട്ട് മുങ്ങി മരിച്ചത്. പസഫിക്കിലും അറ്റ്‌ലാന്റിക്കിലും മെഡിറ്ററേനിയൻ കടലിലും അഭയാർത്ഥികളെ കുത്തിനിറച്ച യാനങ്ങൾ മുങ്ങി വൻതോതിൽ ജീവാപായം ആവർത്തിക്കുന്നതിന്റെ ഏകദേശ പകർപ്പ്.

കണക്കിലേറെ സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും തുടങ്ങിയവയാണ് കേരളത്തിലെ ഏത് ബോട്ട് ദുരന്തത്തിനു പിന്നാലെയും അന്വേഷണ കമ്മീഷനുകൾ ചൂണ്ടിക്കാണിക്കാറുള്ളത്. സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും അക്കമിട്ടു നിരത്തും.

ഭരണാധികാരികൾ ഇതൊന്നും ഗൗനിക്കാറില്ലെന്നു മാത്രം. ഫലമാകട്ടെ, ദുരന്തങ്ങളുടെ തനിയാവർത്തനവും. എന്തായാലും ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കൂടി പിറവിക്കു കളമൊരുങ്ങി.

vachakam
vachakam
vachakam

അലംഭാവം അതിക്രൂരം

ദുരന്തത്തിന് മുഖ്യ കാരണമായിത്തീർന്നത് പോർട്ട് ഓഫീസറുടെ അലംഭാവമാണെന്ന കാര്യം വ്യക്തമായി. രാഷ്ട്രീയവും സാമ്പത്തികവുമായ വിവിധ ഘടകങ്ങളാലാണ് പോർട്ട് ഓഫീസർ ഉദാര നയം തുടർന്നതെന്ന സംസാരവും ജനങ്ങൾക്കിടയിലുണ്ട്. രൂപമാറ്റം വരുത്തി സുരക്ഷിതമല്ലാത്ത യാത്രാ ബോട്ടുകൾക്കെതിരെ ജില്ലയിൽ നടപടി എടുക്കാൻ 2023 ഫെബ്രുവരി 4ന് ചേർന്ന ഡി.ഡി.എം.എ യോഗത്തിൽ തീരുമാനിച്ചിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും പോർട്ട് ഓഫീസർ തീരുമാനം നടപ്പാക്കിയില്ല. അറ്റ്‌ലാന്റിക് എന്ന ബോട്ട് ദുരന്തവാഹിനിയായി യഥേഷ്ടം ഓട്ടം തുടർന്നു പോന്നത് ഇക്കാരണത്താലാണ്.

ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്ന 2021ലെ ഇൻലാൻഡ് വെസൽസ് ആക്ട് നിലവിലുണ്ട്. ഈ നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട തുറമുഖ വകുപ്പും മേൽനോട്ടം വഹിക്കേണ്ട മരിടൈം ബോർഡുമെല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂർ സ്വദേശി നാസറിന് എങ്ങനെയാണ് ഈ ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം.

vachakam
vachakam
vachakam

അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റിയിട്ടും നാസറിന് കുസാറ്റ് ഷിപ്പ് ടെക്‌നോളജി വിഭാഗത്തിൽ നിന്ന് സ്‌റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നേടാനും തുടർന്ന് തുറമുഖ വകുപ്പിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടാനും കഴിഞ്ഞു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഘട്ടത്തിലാണ് ദുരന്തം. അപകടം ഉണ്ടായിരുന്നില്ലെങ്കിൽ ഈ ബോട്ടിന് തുറമുഖ വകുപ്പ് വൈകാതെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുമായിരുന്നു എന്നും ഇതുവരെയുള്ള നടപടികൾ വ്യക്തമാക്കുന്നു.

ബോട്ടുകൾ നിർമ്മിക്കേണ്ടത് തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയോടെ അംഗീകൃത യാർഡുകളിൽ നിന്ന് ആകണമെന്നാണ് നിർദ്ദേശമെങ്കിലും ബോട്ട് നിർമ്മിച്ച ശേഷമാണ് നാസർ നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ നൽകിയത്. തുടർന്നാണ് 10000 രൂപ പിഴ ഈടാക്കി തുറമുഖ വകുപ്പ് ഇക്കാര്യം, ക്രമപ്പെടുത്തിയത്.നിയമം മറികടന്നുള്ള 'തരികിടത്തരങ്ങൾ' ദുരന്തത്തിലാണു കലാശിച്ചത്.

vachakam
vachakam

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam