തുര്‍ക്കി വീണ്ടും എര്‍ദോഗന്റെ കൈകളിലോ? മത്സരരംഗത്തെ പ്രബലരെ അറിയാം

MAY 16, 2023, 11:23 PM

തുര്‍ക്കി തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ രണ്ട് ദശാബ്ദക്കാലത്തെ ഭരണത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിഎച്ച്പിയുടെ നേതാവ് കെമാല്‍ കിലിക്ദറോഗ്ലു. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ കിലിക്ദരോഗ്ലു മുന്നിലാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയും പകുതിയിലധികം വോട്ടുകള്‍ നേടിയില്ലെങ്കില്‍ ഏറ്റവും മുന്നിലുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ മെയ് 28 ന് വീണ്ടും വോട്ടെടുപ്പ് നടക്കും.

എര്‍ദോഗന്റെ ഇസ്ലാമിക പിന്തുണയുള്ള എ.കെ പാര്‍ട്ടി ഇത്തവണ ദേശീയവാദത്തെ പിന്തുണക്കുന്ന പാര്‍ട്ടിയായ എംഎച്ച്പിയെ അതിന്റെ പ്രധാന സഖ്യകക്ഷിയായി കൂടെ കൂടിയിട്ടുണ്ട്. അതേസമയം, സെക്യുലറിസ്റ്റ് പാര്‍ട്ടിയായ സിഎച്ച്പിയും മറ്റ് അഞ്ച് പാര്‍ട്ടികളും ചേര്‍ന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുകയാണ്. ഈ സഖ്യത്തിനാകട്ടെ പ്രധാന കുര്‍ദിഷ് പാര്‍ട്ടിയായ എച്ച്ഡിപിയുടെ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് പ്രതിപക്ഷത്തിന് ചില സര്‍വേകളില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഒരു ചെറിയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരരംഗത്ത് വന്ന മുഹറം ഇന്‍സെ പിന്‍മാറിയതിന് ശേഷം മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോള്‍ മത്സരിക്കുന്നത്.

പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പ്രമുഖര്‍

69കാരനായ എര്‍ദോഗന്‍ 20 വര്‍ഷം മുമ്പാണ് തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. അതിന് ശേഷം തുര്‍ക്കി പണപ്പെരുപ്പത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറിയിരുന്നു. അദ്ദേഹത്തിന്റെ വിജയത്തോടെ തുര്‍ക്കിയിലെ 85 ദശലക്ഷം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വളരെക്കാലത്തിന് ശേഷം സാമ്പത്തികമായ കുതിച്ചുചാട്ടം തന്നെ ഉണ്ടാവുകയും ചെയ്തു. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാവാണ് എര്‍ദോഗന്‍. 2016-ല്‍ ഉജ്വലമായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുകയും അട്ടിമറി ശ്രമത്തെ അതിജീവിക്കുകയും ചെയ്തിരുന്നു.

    CHP നേതാവ് കെമാല്‍ കിലിക്ദറോഗ്ലു

പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) തലവനായ കിലിക്ദറോഗ്ലു ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 74 വയസാണ് കിലിക്ദറോഗ്ലുന്റെ പ്രായം. എര്‍ദോഗന്റെ വ്യക്തിപ്രഭാവത്തില്‍ കുടുങ്ങികിടന്ന കിലിക്ദറോഗ്ലു 2010ല്‍ സിഎച്ച്പിയുടെ നേതാവായ ശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച സിഎച്ച്പിയുടെ പ്രതിനിധിയായി 2002-ല്‍ കിളിക്ദറോഗ്ലു പാര്‍ലമെന്റിലെത്തിയിരുന്നു. സാമ്പത്തിക അഭിവൃദ്ധിയും മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും വാഗ്ദാനം മാത്രം ചെയ്യുന്ന എര്‍ദോഗന്റെ വാക്ചാതുര്യവും തെറ്റായ സാമ്പത്തിക നയങ്ങളും കൊണ്ട് നിരാശരായ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് കിലിക്ദറോഗ്ലുന്റെ ശ്രമം.

    സിനാന്‍ ഓഗന്‍

അന്‍പത്തിയഞ്ചുകാരനായ സിനാന്‍ ഓഗന് വിജയപ്രതീക്ഷ കുറവാണ്. 2011 ല്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എംഎച്ച്പിയുമായുടെ പിന്തുണയോടെ പാര്‍ലമെന്റിലെത്തി. 2015-ല്‍ എംഎച്ച്പിയുടെ നേതൃത്വത്തിലെത്താനുള്ള ശ്രമം പരാജയപ്പെട്ടു.അതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

എര്‍ദോഗന്റെ സഖ്യകക്ഷി

അള്‍ട്രാ നാഷണലിസ്റ്റും MHP യുടെ നേതാവുമായ ഡെവ്ലെറ്റ് ബഹ്സെലിയാണ് പ്രധാന സഖ്യകക്ഷി നേതാവ്. എര്‍ദോഗന്റെ കടുത്ത എതിരാളിയായിരുന്ന ബഹ്സെലിയുടെ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി (എംഎച്ച്പി) 2016 ലെ അട്ടിമറി ശ്രമത്തിന് ശേഷം പ്രസിഡന്റുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എകെപിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പ്രതിപക്ഷ കണക്കുകള്‍:


പ്രതിപക്ഷ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെന്‍ട്രലിസ്റ്റും നാഷണലിസ്റ്റുമായ കഥക പാര്‍ട്ടിയെ മുന്‍ ആഭ്യന്തര മന്ത്രി മെറല്‍ അക്സെനര്‍ ആണ് നയിക്കുന്നത്. കുര്‍ദിഷ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്ഡിപി) മുന്‍ നേതാവ് സെലാഹട്ടിന്‍ ഡെമിര്‍ട്ടാസ്. മുന്‍ ഉപപ്രധാനമന്ത്രിയും എര്‍ദോഗന്റെ മുന്‍ അടുത്ത സഖ്യകക്ഷിയുമായ ബാബകാന്‍, മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഫ്യൂച്ചര്‍ പാര്‍ട്ടിയുടെ നേതാവുമായ അഹ്മത് ദാവൂതോഗ്ലു, മുന്‍ വ്യവസായിയും ഇസ്താംബുള്‍ മേയറുമായ എക്രെം ഇമാമോഗ്ലു, ദേശീയ നേതാവും അഭിഭാഷകനും അങ്കാറ മേയറുമായ മന്‍സൂര്‍ യാവാസ് എന്നിവരാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) സഖ്യക്ഷികള്‍ .

കടുത്തപോരാട്ടമാണ് തുര്‍ക്കിയില്‍ നടക്കുന്നതെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യറൗണ്ടില്‍ ആര്‍ക്കും അന്‍പത്ത് ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ മെയ് 28 ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇന്നത്തെ വോട്ടെടുപ്പില്‍ ഏറ്റവും കൊടുത്താല്‍ വോട്ട് നേടിയ ആദ്യ രണ്ടുപേര്‍ തമ്മിലായിരിക്കും മെയ് 28 ന് മത്സരം നടക്കുക.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam