'കുമരി കാണ്ഡം' ഒരു കപട ശാസ്ത്രീയ തത്ത്വമോ ?

MAY 11, 2022, 11:48 AM

കുമരി കാണ്ഡം ഒരു പുരാണ ഭൂഖണ്ഡമാണ്. ഇത് പുരാതന തമിഴ് നാഗരികതയില്‍ നഷ്ടപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ഇന്ത്യയുടെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. കുമരി കാണ്ഡം എന്നത് മണ്മറഞ്ഞുപോയ ഒരു സാങ്കല്പിക ഭൂഭാഗമാണെന്നും പറയപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിനു തെക്ക് ഭാഗത്തായി തമിഴ് സംസ്‌കാരം അനുവര്‍ത്തിച്ചു വന്നിരുന്നതായി പറയപ്പെടുന്നു. കുമരിക്കണ്ഡം, കുമരിനാട് എന്നും ഇത് അറിയപ്പെടുന്നു. ആധുനിക ശാസ്ത്രം അനുസരിച്ച് കുമരി കാണ്ഡം എന്നത് ഒരു കപട ശാസ്ത്രീയ തത്ത്വമാണ്.


19ാം നൂറ്റാണ്ടില്‍, യൂറോപ്പിലേയും അമേരിക്കയിലേയും ഗവേഷകരും പണ്ഡിതരും ലെമൂറിയ എന്നൊരു ഭൂഭാഗം ഇന്ത്യയ്ക്ക് തെക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് വാദിച്ചിരുന്നു. പടിഞ്ഞാറില്‍ മഡഗാസ്‌കര്‍ മുതല്‍ കിഴക്ക് ഓസ്‌ട്രേലിയ വരെ പരന്നു കിടക്കുന്ന ഒരു ഭൂഘണ്ഡമായിട്ടാണ് ഇത് വിഭാവനം ചെയ്തത്. മഡഗാസ്‌കറിലെയും ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലേയും ഗോത്രവംശജര്‍ തമ്മില്‍ കണ്ടിരുന്ന നിഗൂഢമായ ഒരു സാമ്യം കാരണമാണ് ഇങ്ങനെ ഒരു തിയറി ഉണ്ടായത്. 

vachakam
vachakam
vachakam

ആ കാലത്തെ തമിഴ് നവോത്ഥാന നായകരൊക്കെ ഈ വാദം ഏറ്റെടുക്കുകയും, സംഘകാല കൃതികളില്‍ പറഞ്ഞിരുന്ന പാണ്ഡ്യനാട് ഈ ഭൂഭാഗം കൂടി ചേര്‍ന്നതാണ് എന്നും, പിന്നീടെപ്പോഴോ കടലില്‍ മുങ്ങി പോയതാണെന്നും വാദം വന്നു. 20ാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ലെമൂറിയയ്ക്ക് കുമരികാണ്ഡം എന്ന പേര് കൊടുത്തു. കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് സിദ്ധാന്തം വന്നതോടുകൂടി ലെമൂറിയ എന്ന തത്ത്വത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. എങ്കിലും ഇന്നും ആ നഷ്ട ഭൂമിയുടെ തത്ത്വം വിശ്വസിക്കുന്നവര്‍ അനേകമാണ്. അനേകം സംഘകൃതികളിലും സംസ്‌കൃത കൃതികളിലും പരാമര്‍ശിക്കപ്പെട്ട കുമരി കണ്ഡത്തിനെ തമിഴ് സംസ്‌കാരത്തിന്റെ ഈറ്റില്ലമായി കരുതിപ്പോരുന്നു.


ഇരുപതാം നൂറ്റാണ്ടില്‍, തമിഴ് എഴുത്തുകാര്‍ ഈ ഭൂഖണ്ഡത്തെ വിവരിക്കാന്‍ കുമാരി കാണ്ഡം എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങി. ലെമൂരിയ സിദ്ധാന്തം പിന്നീട് കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് (പ്ലേറ്റ് ടെക്‌റ്റോണിക്‌സ്) സിദ്ധാന്തത്താല്‍ കാലഹരണപ്പെട്ടെങ്കിലും, ഇരുപതാം നൂറ്റാണ്ടിലെ തമിഴ് നവോത്ഥാന വാദികള്‍ക്കിടയില്‍ ഈ ആശയം ജനപ്രിയമായി തുടര്‍ന്നു. അവരുടെ അഭിപ്രായത്തില്‍, പാണ്ഡ്യന്‍ ഭരണകാലത്ത് ആദ്യത്തെ രണ്ട് തമിഴ് സാഹിത്യ അക്കാദമികള്‍ (സംഗമങ്ങള്‍) സംഘടിപ്പിച്ച സ്ഥലമാണ് കുമാരി കാണ്ഡം. തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും പൗരാണികത തെളിയിക്കാന്‍ നാഗരികതയുടെ കളിത്തൊട്ടില്‍ കുമാരി കാണ്ഡം എന്ന് അവര്‍ അവകാശപ്പെട്ടു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam