ഛിന്നഗ്രഹങ്ങളില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നതെങ്ങനെ...?

SEPTEMBER 28, 2022, 2:11 AM

നാസ ഒരു ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റുന്നതിനുള്ള ആദ്യ ശ്രമം വിജയത്തിലെത്തിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി, ഭൂമിയ്ക്ക് നേരെ നീങ്ങുന്ന ഛിന്നഗ്രഹത്തിന്റെ പാതയെ എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്.  

ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച് അവയെ സ്‌പേസിലേക്ക് വഴിതിരിച്ചു വിടുന്ന സംവിധാനമായ ഡാര്‍ട്ട് എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു നാസ ഉറ്റുനോക്കിയത്.

ഡാര്‍ട്ട് എന്നാല്‍ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഒരു ഛിന്നഗ്രഹത്തിന്റെ പാതയില്‍ വസ്തുക്കളെ സ്ഥാപിച്ച് അതിന്റെ ഗതി മാറ്റാന്‍ കഴിയുമോ എന്നറിയാനുള്ള ഒരു ബഹിരാകാശ ദൗത്യമാണിത്.

vachakam
vachakam
vachakam

നാസ നടത്തിയ ഡാര്‍ട്ട് ദൗത്യം എന്താണ്?

നാസ തിങ്കളാഴ്ച നടത്തിയ ദൗത്യം ഡിമോര്‍ഫോസ് എന്ന ചെറിയ ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് ഉള്ളതായിരുന്നു. 65803 ഡിഡിമോസ് എന്ന വലിയ ഗ്രഹത്തെ പരിക്രമണം ചെയ്ത് ബൈനറി സിസ്റ്റം രൂപപ്പെടുത്തുന്ന ചെറിയ ഛിന്നഗ്രഹമാണ് ഡിമോര്‍ഫോസ്

ഡിമോര്‍ഫോസിനെ മന്ദഗതിയിലാക്കി ഡിഡിമോസിന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ മാറ്റം വരുത്തുന്ന ഒരു കൂട്ടിയിടിയാണ് ഡാര്‍ട്ട് ഉദ്ദേശിക്കുന്നത്.

vachakam
vachakam
vachakam

ഈ ദൗത്യത്തിനായി ഉപയോഗിച്ച ബഹിരാകാശ വാഹനം

ഈ ദൗത്യത്തിനായി ഉപയോഗിച്ച ബഹിരാകാശ പേടകം 600 കിലോയില്‍ കൂടുതലുള്ളതാണ്. സാധാരണയായി ഒരു ബഹിരാകാശ പേടകത്തില്‍ കണ്ടേക്കാവുന്ന ഉപകരണങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. അതിന്റെ സോളാര്‍ പാനലുകളില്‍ നിലവിലുള്ള ബഹിരാകാശ അധിഷ്ഠിത ഹാര്‍ഡ്വെയറിന്റെ അതേ അളവില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരു പരീക്ഷണാത്മക സോളാര്‍ സെല്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന്റെ പ്രധാന ട്രാന്‍സ്മിറ്ററില്‍ ഒരു പുതിയ ആന്റിന കോണ്‍ഫിഗറേഷനും പരീക്ഷിച്ചു. ഡാര്‍ട്ട് ബഹിരാകാശ പേടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഒരു ക്യാമറയാണ്. ഡിഡിമോസ് റെക്കോണൈസന്‍സും ഒപ്റ്റിക്കല്‍ നാവിഗേഷനുള്ള ആസ്റ്ററോയിഡ് ക്യാമറയോ പിക്‌സല്‍ ക്യാമറയായ ഡ്രാക്കയോ (DRACO) ആവുമത്. ഓരോ സെക്കന്‍ഡിലും ഒരു ചിത്രം ഭൂമിയിലേക്ക് അയക്കാന്‍ ഡ്രാക്കോയ്ക്കും ട്രാന്‍സ്മിഷന്‍ ഹാര്‍ഡ്വെയറിനും കഴിയും.

ഡാര്‍ട്ട് ദൗത്യം വികസിപ്പിച്ചത് എങ്ങനെ?

vachakam
vachakam

ഡിമോര്‍ഫോസിന്റെ അടുത്തെത്തുമ്പോള്‍ ഡാര്‍ട്ട് ഒരു നിശ്ചിത അകലം പാലിക്കും. സ്മാര്‍ട്ട് നവ് (സ്മാള്‍-ബോഡി മാനുവറിംഗ് ഓട്ടോണമസ് റിയല്‍-ടൈം നാവിഗേഷന്‍) എന്ന ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍ സംവിധാനമാണ് അവസാന ഘട്ടത്തില്‍ ഛിന്നഗ്രഹത്തെ ഉന്നം വച്ച് സമീപിക്കുന്നത്.

ഡാര്‍ട്ട് ബഹിരാകാശ പേടകം ഡിമോര്‍ഫോസിനോട് അടുത്തു കഴിഞ്ഞാല്‍ സ്മാര്‍ട്ട് നവ് ഡിഡിമോസിനെ ട്രാക്ക് ചെയ്യുകയും ഡിമോര്‍ഫോസുമായി കൂട്ടിയിടിക്കുന്നതിന് ഏകദേശം 50 മിനിറ്റ് മുമ്പ് വരെ നാവിഗേഷനായി ഉപയോഗിക്കുകയും ചെയ്യും. കൂട്ടിയിടിക്കുന്നതിന് 2.5 മിനിറ്റ് മുമ്പ് വരെ ഡാര്‍ട്ട് ബഹിരാകാശ പേടകം അതിന്റെ ഉള്ളിലെ അയോണ്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. എന്നാല്‍ കൂട്ടിയിടിക്കുന്നതിന് 2.5 മിനിറ്റ് മുമ്പ് അയോണ്‍ എഞ്ചിന്‍ ഓഫാക്കും. തുടര്‍ന്ന് സെക്കന്‍ഡില്‍ 6 കിലോമീറ്റര്‍ വേഗതയില്‍ ഡാര്‍ട്ട് കൂട്ടിയിടിക്കും. സമയത്ത് ഡ്രാക്കോ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഒപ്പിയെടുക്കും. എന്നാല്‍ കൂട്ടിയിടി സമയത്ത് ഡ്രാക്കോയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടും.

ചിത്രങ്ങള്‍ ലഭിക്കുന്നത് നില്‍ക്കുകയോ സംപ്രേക്ഷണം നിലയ്ക്കുകയോ ചെയ്താല്‍ കൂട്ടിയിടി വിജയിച്ചതായി മനസ്സിലാക്കാം. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി നിര്‍മ്മിച്ച ലിസിയ ക്യൂവ് (LICIACube) എന്ന ചെറിയ ക്രാഫ്റ്റും ഡാര്‍ട്ടിന് ഒപ്പമുണ്ട്. ഇത് സെപ്തംബര്‍ ആദ്യം ഡാര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി. ലിസിയ ക്യൂവ് (LICIACube)ന് രണ്ട് ക്യാമറകളുണ്ട്. അതിലൊന്ന് ആര്‍ജിറ്റി കളര്‍ ഫില്‍ട്ടറുകള്‍ വഹിക്കുന്നതാണ്. കൂട്ടിയിടില്‍ പുറന്തള്ളപ്പെടുന്ന ഛിന്നഗ്രഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇതാണ്.

ദൗത്യം വിജയകരമായതിനാല്‍ ഭൂമിയിലേക്ക് വരുന്ന വലിപ്പമേറിയ ഛിന്നഗ്രഹങ്ങളിലേക്ക് ഡാര്‍ട്ട് ബഹിരാകാശവാഹനങ്ങളും മൊഡ്യൂളുകളും വിക്ഷേപിക്കാമെന്നാണ് നാസ കണക്ക് കൂട്ടുന്നത്.

ഡാര്‍ട്ട് ബഹിരാകാശ പേടകങ്ങള്‍ കുറഞ്ഞത് 10 വര്‍ഷമോ അതിലധികമോ മുമ്പേ വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. അത് അപകടസാധ്യത കുറഞ്ഞ ഭ്രമണപഥത്തിലേക്ക് ഛിന്നഗ്രഹങ്ങള്‍ക്ക് മാറാന്‍ സമയം നല്‍കും. ഇത് നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് പ്രോഗ്രാമുകളുടെ ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും.

ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വിധത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 18,000 ഛിന്നഗ്രഹങ്ങളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏതാനും ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയെല്ലാം ഭൂമിയില്‍ പതിക്കും. ഏതാനും മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 

70 കിലോഗ്രാമില്‍ കുറവ് പിണ്ഡമുള്ള ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ഭൂമിയില്‍ പതിക്കുന്നതിനുമുമ്പ് പൂര്‍ണമായി കത്തിച്ചാമ്പലാകും. എന്നാല്‍, 70 കിലോഗ്രാമില്‍ കൂടുതലുള്ളവ കത്തിത്തീരാതെ ഭൂമിയില്‍ പതിക്കുക തന്നെ ചെയ്യും. അതുണ്ടാക്കുന്ന ജീവഹാനിയും പ്രകൃതിദുരന്തങ്ങളും നാശനഷ്ടവും പ്രവചനാതീതമായിരിക്കും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam