ബഹിരാകാശത്തെ തുണിയലക്ക് ഇനി എന്തെളുപ്പം !

JUNE 24, 2021, 3:16 PM

വാഷിംഗ്ടണ്‍: ബഹിരാകാശ യാത്രികരുടെ ഓരോ ചലനങ്ങളും ഭൂമിയില്‍ ഇരുന്ന് വീക്ഷിക്കുകയും വിശേഷങ്ങള്‍ തിരയുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ബഹിരാകാശത്തെ കാര്യങ്ങള്‍ അറിയാന്‍ ഭൂമിയിലുള്ളവര്‍ക്ക് ഒരു പ്രത്യേക താല്‍പര്യമാണ്. ദിവസങ്ങളും മാസങ്ങളും ബഹിരാകാശത്ത് കഴിയേണ്ടി വരുന്ന യാത്രികരുടെ ഭക്ഷണം മുതല്‍ ശരീരം വൃത്തിയാക്കുന്നതും ഉറങ്ങുന്നതും വരെയുള്ള ദിനചര്യകള്‍ ഏറെ വ്യത്യസ്തമാണ്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം കാരണം ശുചിമുറിയില്‍ പോകുന്നത് അടക്കം എല്ലാ കാര്യങ്ങളും പ്രത്യേക സംവിധാനത്തിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏറെക്കുറെ നമ്മള്‍ അറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ബഹിരാകാശ യാത്രികരുടെ ഒരു വലിയ തലവേദനയ്ക്ക് പരിഹാരം കണ്ടെത്തിയ ആശ്വാസത്തിലാണ് നാസ. സംഭവം മറ്റൊന്നുമല്ല. ബഹിരാകാശത്ത് വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു യാത്രികരുടെ ഏറ്റവും വലിയ വെല്ലുവിളി.


ബഹിരാകാശ നിലയങ്ങളില്‍ വളരെ പരിമിതമായ അളവില്‍ മാത്രം ലഭ്യമാകുന്ന ഒന്നാണ് വെള്ളം. അതിനാല്‍ വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കാറില്ല. യാത്രികരുടെ ഏറ്റവും വലിയ തലവേദനയും ഇതാണ്. ബഹിരാകാശത്ത് മാസങ്ങളും വര്‍ഷങ്ങളും ചെലവഴിക്കേണ്ടി വരുമ്പോള്‍ സ്‌പെയ്‌സ് സ്യൂട്ടുകളും വസ്ത്രങ്ങളും ദുര്‍ഗന്ധവും അഴുക്കും നിറഞ്ഞതായിത്തീരും. വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് യാത്രികരുടെ പതിവ്. ഇങ്ങനെ ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ബഹിരാകാശത്ത് ഉപേക്ഷിക്കും. ഇവ കത്തിനശിക്കുകയാണ് പതിവ്. പ്രതിവര്‍ഷം ഒരു യാത്രികന് ബഹിരാകാശത്ത് ഉപയോഗിക്കാന്‍ 160 പൗണ്ട് (73 കിലോ) തൂക്കത്തിലാണ് വസ്ത്രങ്ങള്‍ ലഭിക്കുന്നത്. ഇതിന് ചെലവും വളരെക്കൂടുതലാണ്.

vachakam
vachakam
vachakam


ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ദിവസവും രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ബഹിരാകാശത്ത് യാത്രികര്‍ വ്യായാമത്തില്‍ ഏര്‍പ്പെടാറുണ്ട്. ശരീരം വിയര്‍ത്ത് വസ്ത്രങ്ങള്‍ ആകെ നാശമാകും. ഇങ്ങനെ വസ്ത്രങ്ങള്‍ വേഗത്തില്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയില്‍ എത്തും. ഇതിനു പരിരാഹരവുമായാണ് നാസ എത്തിയിരിക്കുകയാണ്.


vachakam
vachakam
vachakam

അമേരിക്കന്‍ കമ്പനിയായ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളുമായി നാസ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ബഹിരാകാശത്ത് വെള്ളം ഒട്ടും പാഴാക്കാതെ തന്നെ വസ്ത്രങ്ങള്‍ വൃത്തിയാക്കാനുള്ള ലോകത്തിലെ ആദ്യത്തെ ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ കീഴിലുള്ള സോപ്പ് നിര്‍മ്മാണ കമ്പനിയായ ടൈഡ് നിര്‍മിക്കും. അടുത്ത വര്‍ഷം പരീക്ഷണത്തിനായി നാസ ടൈഡിന്റെ ഡിറ്റര്‍ജന്റുകള്‍ ബഹിരാകാശത്തേക്ക് അയക്കും. ഇതിനൊപ്പം ക്ലീനിംഗ് വൈപ്പുകള്‍, വസ്ത്രത്തിലെ കറ നീക്കാനുള്ള പേനകള്‍ എന്നിയും ഉണ്ടാകും. അവിടെവച്ച് ഉല്‍പന്നങ്ങളുടെ മൈക്രോ ഗുരുത്വാകര്‍ഷണവും വികിരണവും പരിശോധിക്കുകയും ഫലം വിലയിരുത്തുകയും ചെയ്യുമെന്ന് നാസയിലെ വിദഗ്ധര്‍ അറിയിച്ചു.


നാസയുടെ ഈ പരീക്ഷണം വിജയിച്ചാല്‍ വലിയൊരു പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. നാസയുടെ പരീക്ഷണം ആകാശത്തു മാത്രമല്ല ഭൂമിയിലുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളം അമൂല്യ വസ്തുവാകുന്ന സാഹചര്യത്തില്‍ വെള്ളം പാഴാക്കാതെ വസ്ത്രങ്ങള്‍ വൃത്തിയാക്കാമെന്നതാണ് ഇതിന്റെ ഗുണം. ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണ്.

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam