ആഗോള കമ്പനികളുടെ തലപ്പത്തെ ഇന്ത്യന്‍ വംശജര്‍

JUNE 24, 2021, 10:08 PM

ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയിരുന്ന സത്യ നാഡെല്ലയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇത്തരത്തില്‍ മുന്‍നിര ബഹുരാഷ്ട്ര കമ്പനികളുടെ തലവന്മാരായി നിരവധി ഇന്ത്യന്‍ വംശജരാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ആരെല്ലാമാണെന്ന് ഒന്ന് പരിചയപ്പെടാം.

സത്യ നഡെല്ല


vachakam
vachakam
vachakam

മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന സത്യ നഡെല്ല ജോണ്‍ തോംസണില്‍ നിന്നാണ് മൈക്രോസോഫ്ടിന്റെ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തത്. ഈ അധിക ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ആസ്ഥാനമായ റെഡ്മണ്ടിലെ നഡെല്ലയുടെ പങ്ക് വര്‍ധിപ്പിക്കും. എന്നാല്‍ ലോകത്തെ മികച്ച കമ്പനികളെ നയിക്കുന്ന നിരവധി ഇന്ത്യക്കാരില്‍ ഒരാളാണ് നാഡെല്ല. ഇന്ത്യന്‍ വംശജരായ മറ്റ് പ്രമുഖ സിഇഒമാര്‍ ആരൊക്കെയാണെന്ന് ഒന്ന് നോക്കാം.

സുന്ദര്‍ പിച്ചൈ


vachakam
vachakam
vachakam

പിച്ചൈ 2015ലാണ് ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. സുന്ദര്‍ പിച്ചൈ- ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ഡിസംബര്‍ 3 ന് ചുമതലകളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് സുന്ദര്‍ പിച്ചൈ ആണ് ഇപ്പോള്‍ ആല്‍ഫബെറ്റിന്റെ ചുക്കാന്‍ പിടിക്കുന്നത്. പിച്ചൈ 2015ലാണ് ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേറ്റത്.

ഇന്ദ്ര നൂയി


vachakam
vachakam

ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസുകാരിയായ ഇന്ദ്ര നൂയി 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്‌സികോയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്നു. 2018 ഒക്ടോബര്‍ മുതല്‍ 2019 ജനുവരി വരെ അവര്‍ കമ്പനിയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. നൂയി നിലവില്‍ ആമസോണിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 

ശന്തനു നാരായണന്‍


2018 ഒക്ടോബറില്‍ അഡോബ് ഇങ്ക് സിഇഒ സ്ഥാനത്തെത്തിയ വ്യക്തിയാണ് ശന്തനു. ഫൈസര്‍ ഇന്‍കോര്‍പ്പറേഷന്റെ ബോര്‍ഡ് അംഗം കൂടിയാണ് ഇദ്ദേഹം. 

സഞ്ജയ് മെഹ്റോത്ര


സെമി കണ്ടക്ടര്‍ ബ്രാന്‍ഡായ മൈക്രോണിന്റെ പ്രസിഡന്റും സിഇഒയുമാണ് 61 കാരനായ സഞ്ജയ് മെഹ്റോത്ര. സാന്‍ഡിസ്‌കിന്റെ സഹസ്ഥാപകനാണ് മെഹ്‌റോത്ര. സാന്‍ഡിസ്‌കിന്റെ പ്രസിഡന്റും സിഇഒയും ആയി 27 വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. ഇന്റല്‍ കോര്‍പ്പറേഷനില്‍ സീനിയര്‍ ഡിസൈന്‍ എഞ്ചിനീയറായാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

വിക്രം പണ്ഡിറ്റ്


ഇന്ത്യന്‍-അമേരിക്കന്‍ ബാങ്കറും നിക്ഷേപകനുമായ വിക്രം പണ്ഡിറ്റ് 2007 ഡിസംബര്‍ മുതല്‍ 2012 ഒക്ടോബര്‍ വരെ സിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയിരുന്നു. നിലവില്‍ ഓറോജന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമാണ്. 

ദിനേശ് പാലിവാള്‍


ആഗ്രയില്‍ ജനിച്ച പാലിവാള്‍ യുഎസിലെ സ്റ്റാംഫോര്‍ഡ് ആസ്ഥാനമായുള്ള ഹര്‍മാന്റെയും സിഇഒയും പ്രസിഡന്റുമായിരുന്നു. പാലിവാള്‍ നിലവില്‍ നെസ്ലെ, ഹര്‍മാന്‍ എന്നീ കമ്പനികളില്‍ ബോര്‍ഡ് അംഗമായി സേവനമനുഷ്ഠിക്കുന്നു. ദിനേശ് പാലിവാള്‍- ആഗ്രയില്‍ ജനിച്ച പാലിവാള്‍ യുഎസിലെ സ്റ്റാംഫോര്‍ഡ് ആസ്ഥാനമായുള്ള ഹര്‍മാന്റെയും സിഇഒയും പ്രസിഡന്റുമായിരുന്നു. പാലിവാള്‍ നിലവില്‍ നെസ്ലെ, ഹര്‍മാന്‍ എന്നീ കമ്പനികളില്‍ ബോര്‍ഡ് അംഗമായി സേവനമനുഷ്ഠിക്കുന്നു.

നികേഷ് അറോറ


നെറ്റ്വര്‍ക്ക് സെക്യൂരിറ്റി സൊല്യൂഷന്‍സ് നല്‍കുന്ന പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സിന്റെ സിഇഒയും ചെയര്‍മാനുമാണ് ഇന്ത്യന്‍ വ്യവസായിയായ നികേഷ് അറോറ. 2018 ജൂണിലാണ് ഇദ്ദേഹം കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വാരണാസിയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം സോഫ്റ്റ് ബാങ്കിലും ഗൂഗിളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

അജയ് ബംഗ


നിലവില്‍ മാസ്റ്റര്‍കാര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ പൂനെ സ്വദേശിയായ അജയ് ബംഗ നേരത്തെ കമ്പനിയുടെ സിഇഒ, പ്രസിഡന്റ്, ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 10 വര്‍ഷമായി അദ്ദേഹം മാസ്റ്റര്‍കാര്‍ഡിനൊപ്പം ഉണ്ട്. 59 കാരനായ ഇദ്ദേഹം തന്റെ കരിയര്‍ നെസ്ലെയിലാണ് ആരംഭിച്ചത്. പിന്നീട് പെപ്സികോയുടെ ഭാഗമായി. ഐ.ഐ.എം അഹമ്മദാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അജയ് ബംഗ. 

അശോക് വെമുറി


ഐഐഎം അഹമ്മദാബാദ് പൂര്‍വവിദ്യാര്‍ഥിയായ അശോക് വെമുറി കണ്ടന്റ് ഇങ്ക്, ഐഗേറ്റ് എന്നിവയുടെ സിഇഒ ആയിരുന്നു. 

ഇവാന്‍ മെനെസസ്


ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ആല്‍ക്കഹോള്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സിയുടെ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു ഇവാന്‍ മെനെസസ്. കമ്പനിയുടെ ആസ്ഥാനം ലണ്ടനിലാണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam