നേരിടാന്‍ ഒരുങ്ങിക്കോ! അടുത്ത സാമ്പത്തിക വര്‍ഷം വന്‍ ഇടിവ്

FEBRUARY 1, 2023, 12:09 AM

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവും. ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക്  പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.

ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തില്‍ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാര്‍ച്ച് 31 ന് അവസാനിക്കുന്ന വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതില്‍ മാറ്റമില്ല. അടുത്ത വര്‍ഷം ചെറിയ ഇടിവോടെ 6.1 ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവുകയെന്ന് ഐഎംഎഫ് പറഞ്ഞു. 2024 ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.

നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ല്‍ ചൈനയുടെ വളര്‍ച്ച 3ശതമാനമായി കുറയും. നാല്‍പ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളര്‍ച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ല്‍ ചൈന 5.2 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തും. എന്നാല്‍ 2024ല്‍ 4.5 ശതമാനത്തിലേക്കു താഴും. 2023ല്‍ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളര്‍ച്ചയുടെ അന്‍പതു ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയും ചേര്‍ന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു.

അതേസമയം ലോക സമ്പദ് വ്യവസ്ഥയുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്കണോമിസ്റ്റും ഡയറക്ടറുമായ പീര്‍ ഒലിവര്‍ ഗൗരിന്‍ചസ് പറഞ്ഞു.

തങ്ങളുടെ ഒക്ടോബറിലെ പ്രവചനത്തില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് നല്ല വീക്ഷണമുണ്ടായിരുന്നു. ആ പോസിറ്റീവ് വീക്ഷണത്തിന് വലിയ മാറ്റമില്ലെന്നും ചോദ്യത്തിന് മറുപടിയായി പിയറി-ഒലിവിയര്‍ ഗൗറിഞ്ചസ് പറഞ്ഞു. അതേസമയം പാക്കിസ്ഥാന്റെ സാമ്പത്തിക നില തീര്‍ത്തും പരിതാപകരമായി തുടരുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആവശ്യമായ വായ്പകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നതോടെ പാക്കിസ്ഥാന്‍ കറന്‍സി റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ്. 6.5 ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് വായ്പകള്‍ സ്തംഭിച്ചതും കടബാധ്യതയില്‍ വീഴുകയും ചെയ്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam