സ്‌കൂള്‍ ജീവിതം പാതിവഴിക്ക് ഉപേക്ഷിച്ച് മുംബൈയ്ക്ക് വണ്ടികയറിയ ഗൗതം അദാനി

MAY 17, 2022, 9:23 PM

ഗൗതം അദാനി ആദ്യം കയറിയത് 100 ബില്യണ്‍ ക്ലബ്ലിലേക്കാണ്. തൊട്ടുപിന്നാലെ ലോകത്തെ അഞ്ചാമത്തെ സമ്പന്നനായ ഇന്ത്യന്‍ വ്യവസായി എന്ന സ്ഥാനത്തേക്കും. 400 കോടിയുടെ വീട് മുതല്‍ കാറുകളും വിമാനങ്ങളും അടങ്ങിയ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആഢംബര ജീവിതത്തെ കുറിച്ച് അറിയുമോ?. 

വൈദ്യുതി ഉത്പാദനം, വിതരണം, വിമാനത്താവളങ്ങള്‍, തുറമുഖം തുടങ്ങി ഗൗതം അദാനിയുടെ ബിസിനസ് ശൃംഖല വളരെ വലുതാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവ അവയില്‍ ചിലത് മാത്രം.


vachakam
vachakam
vachakam

ഒരു സമ്പന്ന കുടുംബത്തിലല്ല ഗൗതം അദാനി ജനിച്ചത്. ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാഭ്യാസം പാതി വച്ച് നിര്‍ത്തി അഹമ്മദാബാദില്‍ നിന്ന് അദാനി മുംബൈയിലേക്ക് വണ്ടി കയറി. അവിടെ തുടങ്ങിയ വജ്രവ്യാപാരം മെച്ചപ്പെട്ടു. അധികം വര്‍ഷങ്ങള്‍ താമസിയാതെ കോടീശ്വരാനാകാന്‍ ഗൗതം അദാനിക്ക് സാധിച്ചു.

കോടിപതികളുടെ, അതിസമ്പന്നരുടെയൊക്കെ വാഹനപ്രേമവും വിമാനങ്ങള്‍ സ്വന്തമാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. ഒന്നും രണ്ടുമല്ല, മൂന്ന് പ്രൈവറ്റ് ജെറ്റ് വിമാനങ്ങളാണ് ഗൗതം അദാനിക്കുള്ളത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഹെലികോപ്റ്ററുകള്‍ കൂടി ഗൗതം അദാനിക്ക് സ്വന്തമായുണ്ട്. 2011ല്‍ ഡബിള്‍ എഞ്ചിനുള്ള, 15 സീറ്റുകളുള്ള അഗസ്റ്റ വെസ്റ്റ്ലാന്റ് AW139 ഹെലിപോപ്റ്റര്‍ അദാനി സ്വന്തമാക്കിയത് 12 കോടി രൂപയ്ക്കാണ്.


vachakam
vachakam
vachakam

1977ലാണ് ഗൗതം അദാനി തന്റെ ആദ്യ വാഹനം സ്വന്തമാക്കുന്നത്. ഒരു സ്‌കൂട്ടറായിരുന്നു അത്. ഇന്ന് 3.5 കോടി വിലമതിക്കുന്ന ഫെരാറിയുടെ ഉടമയാണ് അദാനി. അദാനി കൂടുതലായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ കളക്ഷനിലുള്ള മറ്റൊരു വാഹനാണ് ബിഎംഡബ്ല്യു 7 സീരിസ്.

ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം 123.7 ബില്യണ്‍ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആകെ ആസ്തി. വാറന്‍ ബുഫറ്റിനെ പിന്തള്ളിയാണ് ഗൗതം അദാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 121.7 ബില്യണ്‍ യുഎസ് ഡോളറാണ് വാറന്‍ ബുഫറ്റിന്റെ ആസ്തി. ഫോബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സ് പട്ടികയില്‍ സമ്പന്നരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.


vachakam
vachakam

59 കാരനായ ഗൗതം അദാനി ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സമ്പന്നനാണ്. ബില്യണ്‍ ഡോളര്‍ വരുമാനമാണ് 2022ല്‍ ഗൗതം അദാനി നേടിയത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam