ആദ്യ സിനിമയും വലിയച്ചന്റെ വേർപാടും

MAY 25, 2022, 11:17 PM

ആറ്റുനോറ്റ് ആദ്യമായി സാക്ഷ്യം എന്നൊരു സിനിമയിൽ അഭിനയിക്കാനുള്ള കനകാവസരം മഞ്ജു വാര്യക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനായി പുറപ്പെടാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് എല്ലാവരേയും ഞെട്ടിപ്പിച്ചുകൊണ്ട് ആ ദുരന്ത വാർത്ത എത്തിയത്. വലിയച്ചന്റെ മരണം. അത് മഞ്ജുവിന്റെ മനസിനെ വല്ലാതെ തളർത്തിക്കളഞ്ഞു.

ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനുള്ള കനകാവസരം വന്നുചേർന്നിരിക്കുന്നു. മഞ്ജുവിന് അതിരറ്റ സന്തോഷം. തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനായി പുറപ്പെടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അത് സംഭവിച്ചത്.  മഞ്ജുവിന്റെ മനസിനെ അപ്പാടെ തളർത്തിക്കളഞ്ഞത് വലിയച്ചന്റെ മരണമായിരുന്നു.


vachakam
vachakam
vachakam

'നിയ്യ് സിനിമയിലഭിനയിക്കണം, വളർന്നു വലിയ നടി ആകണം.' ഇതുപറഞ്ഞുകൊണ്ട് മഞ്ജുവിൻ തലയിൽ കൈവച്ച് ആദ്യമായി അനുഗ്രഹിച്ചത് വലിയച്ചനായിരുന്നു. മഞ്ചുവിന്റെ എല്ലാ നേട്ടങ്ങളിലും ഒരുപാട് സന്തോഷിച്ചിരുന്ന ആൾ. കുട്ടിയായിരിക്കുമ്പോൽ തന്നെ മഞ്ജുവിന് സിനിമരംഗത്ത് നല്ല ഭാവി ഉണ്ടെന്ന് പ്രവചിച്ച ആൾ...! ആദ്യ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങിയ ദിവസം തന്നെ വലിയച്ചൻ ഈ ലോകത്തോട് യാത്ര പറഞ്ഞത് ഒരു ആഘാതമായിരുന്നു.

യാത്രാപരിപാടി ആകെ പാളി. നേരത്തെ അച്ഛനോടും അമ്മയോടുമൊത്ത് പോകാനായിരുന്നു പ്ലാൻ. മരണവാർത്ത അറിഞ്ഞതോടെ ഇനി എന്തുചെയ്യണം എന്നായിപ്പോയി.'ഒരു കാര്യം ചെയ്യാാം, നിങ്ങൾ ഷൂട്ടിങ്ങിന് പുറപ്പെട്ടോളു. ഞാൻ ചേട്ടന്റെ ശവസംസ്‌ക്കാരച്ചടങ്ങുകൾക്ക് ശേഷം അങ്ങ് എത്തിയേക്കാം.'  മഞ്ജുവിന്റെ അച്ഛൻ അങ്ങിനെയൊരു നിർദ്ദേശം വച്ചു. ഒടുവിൽ മഞ്ജുവും അമ്മയും തൃശൂരിലേക്ക് പോയി. അവിടെ നിന്ന് കുട്ടന്മാവൻ കൂടി ഇരുവർക്കും കൂട്ടായിപോന്നു. അങ്ങിനെ തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മഞ്ജു അടങ്ങുന്ന മൂവർ സംഘം എത്തി.

ആദ്യ സിനിമയെക്കുറിച്ച് മഞ്ജുവാര്യരോട് ആരെങ്കിലും ചോദിച്ചാൽ അവരുടെ മുഖം ചുളിയും. അത് സിനിമയോ, സംവിധായകനോ മോശമായിട്ടല്ല. സെറ്റിൽ ഭയങ്കര ബോറടി ആയിരുന്നതുകൊണ്ടാണ്. സാക്ഷ്യം എന്ന സിനിമയുടെ സംവിധായകൻ ഇരിങ്ങാലക്കുടക്കാരൻ മോഹൻ ആയിരുന്നു. അദ്ദേഹം പൊതുവെ വലിയ ഗൗരവക്കാരനായിരുന്നു. ആവശ്യമില്ലാതെ വാ തുറക്കുകപോലുമില്ല. പൊതുവേ, സെറ്റിലാകെ ഒരുതരം നിശബ്ദതയാണ്. ഗൗരവത്തിന് അല്പം കുറവുമില്ല. കളിചിരിയോ, കൊച്ചുവർത്താമാനമോ എങ്ങുമില്ല. മഞ്ജുവാര്യരാണെങ്കിൽ തികച്ചും പുതുമുഖം. ഒരറ്റയാളെപ്പോലും പരിചയവുമില്ല. ഷൂട്ടിങ്ങിന് വിളിക്കുന്നതിനായി

vachakam
vachakam
vachakam

നീണ്ടുനീണ്ടുപോകുന്ന കാത്തിരിപ്പ്. സ്‌ക്കൂളിലും വീട്ടിലും ഒരു കിലുക്കാം ചെപ്പുപോലെ എപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടുനടന്നിരുന്ന മഞ്ജുവിനാകെ വീർപ്പുമുട്ടുന്ന അനുഭവം.
മുരളിയുടെ മകളുടെ വേഷമായിരുന്നു സിനിമയിൽ മഞ്ജുവിന്. ആദ്യ ഷോട്ട് ഒരു സ്‌ക്കൂൾ വരാന്തയിലൂടെ ഓടി വരുന്നതായിരുന്നു. അതിപ്പോൾ ഓർക്കുമ്പോൾ തന്നെ മഞ്ജുവിന് ചിരി അടക്കാനാകില്ല. അല്ലെങ്കിൽ തന്നെ തന്റെ ഓട്ടം പരമ ബോറാണെന്നു വിശ്വസിക്കുന്നവളാണ് മഞ്ജു. ആദ്യ സീനിൽ തന്നെ ഓടാൻ പറഞ്ഞതോടെ മഞ്ജുവാര്യരുടെ ഗ്യാസ് തീർന്നു.

എന്നിട്ടോ, ഒടുവിൽ പത്തുപതിനൊന്നു പ്രാവശ്യം ഓടി. എന്നിട്ടും അത്രയ്ക്കങ്ങ് ശരിയായില്ല. സംവിധായകൻ ഉള്ളതുകൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ..!
എന്തായാലും ആ സിനിമ പുറത്തുവന്നപ്പോൽ ഭാഗ്യത്തിന് ആ സീൻ അതിലുണ്ടായിരുന്നില്ല.

അന്ന് വെറുതെ അദ്ധ്വാനിച്ചോടിയതു മാത്രം മിച്ചം. എന്നാലും മഞ്ജുവിൻ അഭിനയ താല്പര്യം തഞ്ചത്തിൽ നടപ്പിൽ വരുത്താനുള്ള കുശാഗ്ര ബുദ്ധി എങ്ങിനെയോ കരഗതമാക്കിയിരുന്നു മഞ്ജു.
സാക്ഷ്യം എന്ന സിനിമ ഒരു പരാജയമായിരുന്നു. എന്തുകൊണ്ടോ അത് വേണ്ടരീതിയിൽ ഓടിയതുമില്ല.

vachakam
vachakam

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam