ഫുട്ബോളിനെ സ്നേഹിച്ച ഗാന്ധിജിയെ അറിയുമോ   

OCTOBER 2, 2021, 5:38 PM

നമ്മള്‍ വായിച്ചതും അറിഞ്ഞതും മാത്രമാണോ ഗാന്ധിജി? അല്ലെന്ന് അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ സഞ്ചരിച്ചാല്‍ മനസിലാകും. ആരാലും അറിയപ്പെടാതെ മറഞ്ഞു കിടക്കുന്ന ധാരാളം ജീവിത മുഹൂര്‍ത്തങ്ങളുണ്ട് ഗാന്ധിജിയുടെ ജീവിതത്തില്‍.

ഗാന്ധിജിയുടെ ഫുട്‌ബോള്‍ സ്നേഹത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിനും ഗാന്ധി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവിതത്തിലെ മിക്ക കാര്യങ്ങളും എടുത്തു പറഞ്ഞ അദ്ദേഹത്തിന്റെ ആത്മകഥയിലൊന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങളും ഇല്ല. 

സാമൂഹികവും രാഷ്ട്രീയപരവുമായ തന്റെ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഫുട്ബോള്‍ പോലുള്ള കായിക മേഖലകള്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചിരുന്നു. 1893ല്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ അവിടത്തെ ജനങ്ങളനുഭവിക്കുന്ന വര്‍ണ വിവേചനവും രണ്ട് തട്ടിലുള്ള ജന ജീവിതവും കാണാനിടയായി. ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും അവരോട് സംവദിക്കാനുമുള്ള മാര്‍ഗമായി തെരഞ്ഞെടുത്തത് ഫുട്‌ബോള്‍ മൈതാനങ്ങളായിരുന്നു.

vachakam
vachakam
vachakam

ആ സമയത്ത് നിരവധി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകള്‍ ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നു. 1903ല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 'സൗത്ത് ആഫ്രിക്കന്‍ അസോസിയേഷന്‍ ഓഫ് ഹിന്ദു ഫുട്‌ബോള്‍' എന്ന ക്ലബ് രൂപം കൊണ്ടിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയില്‍ അവഗണിക്കപ്പെട്ട കറുത്ത വര്‍ഗക്കാരായ വിഭാഗങ്ങള്‍ക്കും ഫുട്‌ബോള്‍ കളിക്കാനുള്ള അവസരവും ഇതുവഴി ലഭിച്ചു. 

ഗാന്ധിയുടെ നേതൃത്വത്തില്‍ മൂന്ന് ഫുട്‌ബോള്‍ ക്ലബുകളും ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു. ഡര്‍ബന്‍, പ്രിടോറിയ, ജൊഹാനസ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു അത്. 'പാസിവ് റെസിസ്റ്റേഴ്‌സ് ക്ലബ്' എന്ന പേരിലായിരുന്നു ക്ലബ്. പിന്നീട് അദ്ദേഹത്തിന്റെ ഫീനിക്‌സ് ഫാം, ടോള്‍സ്റ്റോയ് ഫാം സെറ്റില്‍മെന്റ് എന്നിവിടങ്ങളിലും ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിച്ചു. അങ്ങനെ വിനോദത്തിനും ആളുകളുമായി സംവദിക്കാനും ഗാന്ധിജി ഫുട്ബോളിനെ ഹൃദയത്തോട് ചേര്‍ത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam