കോടീശ്വരന്റെ ഭാര്യ പദവി ഒഴിഞ്ഞപ്പോള്‍ കൈയിലേന്തിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ !

OCTOBER 5, 2021, 10:14 PM

അമേരിക്കന്‍ ഗായിക ഗ്രിംസിനെ അറിയാമോ ? ചിലര്‍ക്ക് ഗായിക എന്ന നിലയിലും മറ്റ് ചിലര്‍ക്ക് ഇലോണ്‍ മസ്‌കിന്റെ മുന്‍ഭാര്യയെന്ന നിലയിലും അവരെ അറിയാം. അതുകൊണ്ടു തന്നെ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം പാപ്പരാസികള്‍ അവര്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണ്. എന്നാല്‍, ഇന്ന് ഒരുപാട് പേര്‍ അവരെ ശ്രദ്ധിക്കുന്നു. അതിന് പിന്നില്‍ കാള്‍മാക്‌സിന്റെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ആണെന്നതാണ് സത്യം.  

അതിന് പിന്നിലെ സംഗതി എന്താണെന്ന് നോക്കാം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ഇലോണ്‍ മസ്‌കും ഭാര്യയും ഗായികയുമായ ഗ്രിംസും വേര്‍പിരിഞ്ഞത്. ഏറ്റവും വലിയ കോടീശ്വരന്റെ കുടുംബ ജീവിതത്തിലെ തകര്‍ച്ച ലോക മാധ്യമങ്ങള്‍ ഏറ്റെടുത്തു. അത് നല്ല ചൂടുള്ള വാര്‍ത്തയായി രാജ്യന്തര തലത്തില്‍ പാറി നടന്നു. ചൂടുള്ള വാര്‍ത്ത തേടി പാപ്പരാസികള്‍ ഗ്രിംസിന്റെ പുറകേ കൂടി. ഒരു രക്ഷയുമില്ലാതായപ്പോള്‍ പാപ്പരാസികളെ ട്രോളാന്‍ തന്നെ ഗ്രിംസ് തീരുമാനിച്ചു. ട്രോള്‍ എന്നു പറഞ്ഞാല്‍ നല്ല ഒന്നൊന്നര ട്രോള്‍. 


vachakam
vachakam
vachakam

മുന്‍ കോടീശ്വരന്റെ ഭാര്യ, സംഗീതജ്ഞ, 33 വയസ് മാത്രമുള്ള സുന്ദരി, പോരാത്തതിന് കുറച്ചധികം മോഡേണും. അവരുടെ പിറകെ വട്ടമിട്ട് പറക്കാന്‍ പാപ്പരാസികള്‍ക്ക് ഇതൊക്കെ ധാരാളമായിരുന്നു. ഇലോണ്‍ മസ്‌കുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഗ്രിംസിനെ പൊതുവെ അധികം പുറത്തേക്ക് കാണാറുണ്ടായിരുന്നില്ല. എന്നാല്‍ ഒരുപാട് ഇടവേള നല്‍കാതെ അവര്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. അതും അസാധാരണമായൊരു വേഷത്തില്‍. 

സയന്‍സ്-ഫിക്ഷന്‍ കഥാപാത്രങ്ങളുടേത് പോലുള്ള വസ്ത്രം ധരിച്ചായിരുന്നു ആ പ്രത്യക്ഷപ്പെടല്‍. വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം ടെക്‌സ്ചറുകളുള്ള ഒരു പര്‍പ്പിള്‍ വണ്‍-പീസ് ബോഡിസ്യൂട്ടായിരുന്നു അത്. കടും തവിട്ട് നിറത്തിലുള്ള ഒരു വസ്ത്രം അവളുടെ തോളില്‍ നിന്ന് മൂടുപടം പോലെ പുറകിലേക്ക് മറഞ്ഞിരുന്നു. കൈ വിരലുകളില്‍ നീണ്ട നഖങ്ങളുമുണ്ടായിരുന്നു. പക്ഷേ അതിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത്. ഗ്രിംസിന്റെ കൈയിലുണ്ടായിരുന്ന ഒരു പുസ്തകമാണ്. 


vachakam
vachakam
vachakam

ലോകം മുഴുവന്‍ ഗ്രിംസിനെ ശ്രദ്ധിച്ചതിന് പിന്നിലും ആ പുസ്തകം തന്നെയാണ്. അത് 19 -ാം നൂറ്റാണ്ടില്‍ പിറന്ന മുതലാളിത്ത വ്യവസ്ഥകള്‍ക്കെതിരെ ഒരു ബദല്‍ അവതരിപ്പിച്ച കാള്‍മാക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയായിരുന്നു. ആ കാഴ്ച കണ്ടവര്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു. 

അമേരിക്ക പോലൊരു മുതലാളിത്ത രാജ്യത്ത് ഇത്രയും പ്രശസ്തയായൊരാള്‍, അതും ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചയുള്ള കോടീശ്വരന്റെ മുന്‍ ഭാര്യ. അവരുടെ ബന്ധം വേര്‍പിരിഞ്ഞ ശേഷം കൈയിലെടുത്ത പുസ്തകം കാള്‍മാക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോക ജനത ഞെട്ടിയില്ലെങ്കിലെ അത്ഭുതമുള്ളു.

ഗ്രിംസിന്റെ വേഷവും കൈയിലെടുത്ത പുസ്തകവും പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. ' അവിശ്വസനീയം ' എന്ന് തന്നെ ഏതാണ്ടെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒടുവില്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചും വായിക്കാനെടുത്ത പുസ്തകത്തെ കുറിച്ചും ഗ്രിംസിന് തന്നെ വെളിപ്പെടുത്തേണ്ടി വന്നു. അതൊരു തമാശയായിരുന്നുവെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. പാപ്പരാസികളെ ട്രോളാന്‍ വേണ്ടി മനപൂര്‍വ്വം ധരിച്ച വസ്ത്രവും പുസ്തകവും എന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. 

vachakam
vachakam


ഒടുവില്‍ ഗ്രിംസ് തന്നെ സാമൂഹ്യമാധ്യമത്തിലെഴുതി. 'പാപ്പരാസികള്‍ ഇപ്പോഴും തന്നെ പിന്തുടരുന്നതില്‍ ഞാന്‍ തികച്ചും അസ്വസ്ഥയാണ്. എന്നാല്‍ അവരെ ട്രോളാന്‍ ഇതൊരവസരമാണെന്ന് എനിക്ക് തോന്നി.'

തുടര്‍ന്ന് അവര്‍ ഇങ്ങനെ കുറിച്ചു. ഞാന്‍ ഇപ്പോഴും ഇയോടൊപ്പമാണ് ജീവിക്കുന്നത്, ഞാന്‍ ഒരു കമ്മ്യൂണിസ്റ്റല്ല.' ഈ പുസ്തകത്തില്‍ വളരെ ബുദ്ധിപരമായ ആശയങ്ങള്‍ ഉണ്ടെങ്കിലും -വ്യക്തിപരമായി എനിക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളത് ഒരു ക്രിപ്‌റ്റോ, ഗെയിമിംഗ് എന്നിവയിലൂടെ നേടിയെടുക്കാനാകുമെന്ന് ഞാന്‍ കരുതുന്ന ഒരു തീവ്ര വികേന്ദ്രീകൃത യുബിയാണ്. എന്നാല്‍, ആ ആശയം വിശദീകരിക്കാന്‍ ഞാന്‍ ഇതുവരെ വേണ്ടത്ര ശ്രമിച്ചിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ വിവരിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം എനിക്ക് ഏറ്റവും പ്രചോദനം നല്‍കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.'


എങ്കിലും പാപ്പരാസികള്‍ എന്നെ പിന്തുര്‍ന്നു കൊണ്ടിരുന്നാല്‍ കൂടുതല്‍ ട്രോളാനായി മറ്റ് വഴികളും താന്‍ ആലോചിക്കുമെന്ന് ഗ്രിംസ് മുന്നറിയിപ്പും നല്‍കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam