ഡെൽഹി ഡെർബാർ രൂപവും ഭാവവും പഴയതും പുതിയതും..!

OCTOBER 21, 2021, 12:36 PM

ആ ന്യൂസ് ഫോട്ടോ കണ്ടിട്ടുള്ള കണ്ണുകളൊന്നും ഈറനണിയാതിരിന്നിട്ടുണ്ടാവില്ല. അത്ര ഹൃദയസ്പർശിയായിരുന്നു ആ ഫോട്ടോ. 57 വർഷം മുമ്പാണത്. 1963 ഫെബ്രവരിയിൽ ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോക്ടർ രാജേന്ദ്രപ്രസാദ് കാലയവനികയിൽ മറഞ്ഞ നാളുകൾ. അക്കാലത്ത് ബോംബെയിൽ നിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'പർപ്പസ്' എന്ന ഇംഗ്ലീഷി മാസികയിൽ ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ ഒരു മുഖചിത്രം വന്നു.

ബാംബെയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ഒരു പൈപ്പിനരികിൽ കൗബീനം മാത്രം ധരിച്ച് തന്റെ ദോത്തിയും ഷർട്ടും ഡോക്ടർ രാജേന്ദ്രപ്രസാദ് അലക്കിക്കൊണ്ടിരിക്കുന്നതചായിരുന്നു ആ ഫോട്ടോ..!

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് 13 വർഷം മുമ്പെടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്. അന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ അഖലേന്ത്യാ പ്രസിഡന്റായിരുന്നു രാജേന്ദ്രപ്രസാദ്.  ബോംബെയിൽ നടക്കുന്ന അഖലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അദ്ദേഹം. ബോംബെ റെയിൽവേ സ്‌റ്റേഷനിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ആദ്ദേഹത്തെ രഥത്തലേറ്റി ഘോഷയാത്രയായി സമ്മേളനനഗരിയലേക്ക് ആനയിക്കും.

vachakam
vachakam
vachakam

എന്നാൽ, ബോംബെയലേക്ക് കോൺഗ്രസ് പ്രസിഡന്റ് വരുമ്പോൾ ആകെയുണ്ടായിരുന്നത് ആ ഷർട്ടും ദോത്തിയുമായിരുന്നു. മൂന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ യാത്രചെയ്ത്  ആ വസ്ത്രങ്ങൾ ിുഷിഞ്ഞുനാറിയിരുന്നു. അതുകൊണ്ട് ബോംബെ നഗരത്തിന്റെ പ്രന്തത്തിലുള്ള കല്യാൺ  സ്റ്റേഷനിലിറങ്ങി പ്ലാറ്റ്‌ഫോമിലെ പൈപ്പിൽ ഷർട്ടും ദോത്തിയും അലക്കിയെടുക്കുകയായിരുന്നു അദ്ദേഹം. അലക്കിയ വസ്ത്രങ്ങൾ പ്ലാറ്റ്‌ഫോമിലെ തിണ്ണയിൽ വിരിച്ച് ഒരു കൗബീനമുടുത്ത്  അതുണങ്ങാൻ രാജൻബാബു കാവലിരുന്നു. ഉണങ്ങിയിട്ടുവേണം അതുടുത്തുകൊണ്ട് ജനസഹസ്രങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങാൻ. ഒരു വലിയ ഭൂകമ്പം നാശങ്ങൾ വാരിവിതറിയ ബീഹാറില# ദുരിതാശ്വസപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് രാജേന്ദ്രപ്രസാദ് ബോംബെ സമ്മേളനത്തിന് പുറപ്പെട്ടത്. കയ്യിലുള്ളതെല്ലാം അവിടെ കഷ്ടപ്പെടുന്ന മനുഷ്യർക്കദ്ദേഹം കൊടുത്തുകഴിഞ്ഞിരുന്നു. 

പാറ്റായിൽ ഏറ്റവും തിരക്കുള്ള വക്കീലായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജേന്ദ്രപ്രസാദ് എല്ലാം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തലേക്ക് എടുത്തുചാടയത്. 30 വർഷക്കാലം ബീഹാറിൽ ദിവാനായിരുന്ന ചൗദരിലാലിന്റെ സഹോദരി പുത്രനാണ് രാജേന്ദ്രപ്രസാദ്. എം. എ പരീക്ഷയിലും ബി.എൽ പരീക്ഷയിലും ഒന്നാം ക്ലാസോടെ പാസായതിനു ശേഷം കൽക്കത്ത ലോ കോളേജിൽ പ്രൊഫസറായി ഉദ്യോഗം സ്വീകരിച്ചു. പിന്നീടാണ് അത് രാജിവെച്ച് പാറ്റ്‌നാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. അതിനിടയിൽ നിയമഗവേഷണം നടത്തി അദ്ദേഹം ഡോക്ടറേറ്റും കരഗതമാക്കിയിരുന്നു. 

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രാജേന്ദ്രപ്രസാദിന്  ആഭിഭാഷകന്റെ കുപ്പായത്തിൽ ഒതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വക്കീൽപ്പണി ഉപേക്ഷിച്ച് അദ്ദേഹം സമരരംഗത്ത് നിലയുറപ്പിച്ചു. പിന്നീട് തുടർച്ചയായി ജയിൽ വാസവും യാതനകളുമായിരുന്നുൂ. എല്ലാം നാടിനുവേണ്ടി ത്യജിച്ച മനുഷ്യൻ..!

vachakam
vachakam
vachakam

ഇതൊക്കെ പഴയ ചിത്രങ്ങൾ. സ്വാതന്ത്ര്യം കിട്ടിയതിനുശേഷമോ..?  ഇപ്പോഴുള്ള ഭരണകൂടം കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്..?      

സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമഉണ്ടാക്കിയെടുക്കുന്നതിന്  ചെലവിട്ടത് 3,000 കോടി രൂപ. പ്രതിമയുടെ അനാച്ഛാദനത്തോട് അനുബന്ധിച്ച് പത്ര  ദൃശ്യ മാധ്യമങ്ങളിൽ പരസ്യം നൽകിയതിന് ചെലവിട്ടത് 2.64 കോടി രൂപ. ഇതര പരസ്യങ്ങൾക്കും വർണശബളമായ അനാച്ഛാദനച്ചടങ്ങിനും ചെലവിട്ട തുക പുറമെ. 

''ഈ പൊന്തൻ പ്രതിമകണ്ട് അത്ഭുതം കൂറാൻ കോടിക്കണക്കായ ആളുകൾ എത്തുമെന്നും അതുവഴി വലിയ വരുമാനം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. ആ വരുമാനം പ്രതിമയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും 

vachakam
vachakam

മറ്റ് സൗകര്യങ്ങളൊരുക്കാനും തികയുമോ എന്ന സംശയം ശുഭപ്രതീക്ഷ തീരെ ഇല്ലാത്തവർ വച്ചുപുലർത്തുന്നതിന് ഭരണകൂടം എന്തുചെയ്യാൻ..! 

യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച കുപ്പായത്തിന് വില കണക്കാക്കിയത് 10 ലക്ഷം രൂപയാണ്. കുപ്പായം പിന്നീട് ലേലത്തിന് വെച്ചപ്പോൾ 4.3 കോടി രൂപക്ക് വിറ്റുപോയെന്നും ആ തുക, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് മുതൽക്കൂട്ടിയെന്നും പറഞ്ഞുകേൾക്കുന്നു. ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാൾ 2017ൽ ചൂണ്ടിക്കാട്ടിയ സംഗതി കുറേക്കൂടി രസകരമാണ്.

നമ്മുടെ പ്രധാനമന്ത്രി ഒരു ഡ്രസ്, ഒരു തവണ മാത്രമേ ധരിക്കുന്നുള്ളൂവത്രെ..! 

ഇപ്പറഞ്ഞതിൽ വസ്തുത എത്രത്തോളമെന്ന് വ്യക്തമല്ല. ബരാക് ഒബാമ വന്നപ്പോൾ ധരിച്ച സ്യൂട്ടിന്റെ വില നോക്കുമ്പോൾ കെജ്രിവാൾ പറഞ്ഞത് അത്രത്തോളം അതിശയോക്തിയാകാൻ തരമില്ല. പ്രതിമ നിർമാണത്തിന് മൂവായിരം കോടി ചെലവിടാൻ മടിക്കാത്ത സർക്കാറും വേഷവിധാനത്തിന് ദശകോടികൾ ചെലവിടാൻ മടിക്കാത്ത നേതാവുമുള്ള രാജ്യം വിശക്കുന്ന വയറുകളെ അത്രത്തോളം കരുതുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 

നൂറ്റാണ്ടുകളായി ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗത്തിന്റെ കൂടപ്പിറപ്പും ശീലവുമാണ്  ദാരിദ്ര്യം. പട്ടിണി മാത്രം പരിഗണിച്ചല്ല ദാരിദ്ര്യം നിർണയിക്കുന്നത്.  എന്നാൽ പരമദാരിദ്ര്യം അളക്കാൻ പട്ടിണി എന്ന ഏക അളവുകോൽ മതി. പരമദരിദ്രർ തങ്ങളുടെ ഭൂരിഭാഗം സമ്പത്തും  വിഭവങ്ങളും പട്ടിണി മാറ്റാനുള്ള അന്നത്തിനു വേണ്ടി ചെലവഴിക്കുന്നതിനാലാണ് അവരുടെ ദാരിദ്ര്യം അളക്കാൻ ആ ഒരു മാനദണ്ഡം മാത്രം മതിയാവുന്നത്.

ഇന്ത്യയിൽ കാർഷികവൃത്തി ഉപജീവനമാക്കിയ മൂന്ന് വിഭാഗങ്ങളാണുള്ളത്. നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയുള്ള വൻകിട കർഷകരാണ് ഒന്നാമത്തേത്. ഈ വിഭാഗത്തിനും മുകളിൽ ശാസ്ത്രീയ യന്ത്രവത്കൃത കൃഷി നടത്തുന്ന  കോർപറേറ്റ് കമ്പനികൾ ഇപ്പോൾ കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. അഞ്ചോ പത്തോ ഏക്കർ ഭൂമിയുള്ള പാരമ്പര്യ കുടുംബ കർഷകരാണ് രണ്ടാമത്തെ വിഭാഗം. 

ഈ രണ്ടു വിഭാഗങ്ങളുടെയും കൃഷിഭൂമികളിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന ഭൂരഹിതരായ കാർഷിക തൊഴിലാളികളാണ് മൂന്നാമത്തെ വിഭാഗം. കാർഷികവൃത്തി കൊണ്ട് ഉപജീവനം നടത്തുന്ന ഇന്ത്യയിലെ  ഏറ്റവും വലിയ വിഭാഗമാണിവർ. 14 കോടയോളം വരുന്ന ഇവർ ഭൂരിഭാഗവും ദലിതരും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. തികച്ചും അസംഘടിതരായ ഇവരെ നാം കർഷകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 

കൃഷിഭൂമി കൈവശമുള്ളവർ മാത്രമാണ് സർക്കാർ കണക്കിൽ കർഷകർ. അവരാണ് വിവിധങ്ങളായ സമരങ്ങൾ നടത്തുന്നതും അപര്യാപ്തമാണെങ്കിലും  ചിലപ്പോഴെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതും. അവർക്ക് അനുവദിക്കുന്ന കടബാധ്യത എഴുതിത്തള്ളലോ സബ്‌സിഡികളോ ഉൽപന്നങ്ങൾക്കുള്ള താങ്ങുവിലയോ ഒന്നും തന്നെ അവർക്കു താഴെയുള്ള ഭൂരഹിത കർഷകത്തൊഴിലാളികൾക്കു ലഭ്യമാവുന്നില്ല. അവർ അക്ഷരാർഥത്തിൽ  അദൃശ്യരാണ്. പഴയ ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അത്തരമാളുകളുണ്ട്.

ഇന്ത്യയിൽ അതിദരിദ്രരായി തുടരുന്നവരിൽ ഭൂരിഭാഗവും  ഈ കർഷകത്തൊഴിലാളികളാണ്.

നൂറ്റാണ്ടുകളായി ദാരിദ്ര്യവും പട്ടിണിയും പിൻഗാമികൾക്കു 'പാരമ്പര്യ സ്വത്താ'യി കൈമാറപ്പോന്ന വിഭാഗം തന്നെയാണ് ഇന്ത്യയിലിന്നും പരമദരിദ്രരായി തുടരുന്നത്. ഇന്ത്യയുടെ ശാപമായ ജാതി വ്യവസ്ഥയാണ് ഇതിൽ മുഖ്യപങ്കുവഹിച്ചു പോരുന്നത്. ഇന്ത്യയിലെ നവലിബറൽ നയങ്ങളുടെ ആഘാതങ്ങൾ അവസാനം ഇരട്ടിയായി ചെന്നു പതിക്കുന്നതും ഇവരുടെ മേൽ തന്നെയാണ്.  

ഭൂമി അടക്കമുള്ള വിഭവങ്ങളും  അധികാര പങ്കാളിത്തവും നൽകാതെ ഇവരെ ഉയർത്തിക്കൊണ്ടുവരാൻ സാധ്യമല്ല. ഇന്ത്യയിലെ പരമദരിദ്രനെ നോക്കിയാണ് ഭരണരീതി തീരുമാനക്കേണ്ടതെന്നു പറഞ്ഞ ഗാന്ധിജിയുടെ പിന്മുറക്കാർ ഇവരെ ഇതുവരെ കണ്ടില്ല.  1947ൽ ലഭിച്ച സ്വാതന്ത്ര്യം ഏഴു പതിറ്റാണ്ടിനു ശേഷവും ഇവരലേക്കെത്തിയിട്ടില്ല. ഇനി അടുത്തകാലത്തെങ്ങും എത്തുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam