കാന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം; പ്രവേശനം ലഭിക്കുന്നതെങ്ങനെ?

MAY 17, 2023, 8:24 AM

ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍ ചലച്ചിത്രമേള. വര്‍ഷത്തില്‍ ഒരിക്കല്‍ ഫ്രാന്‍സില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ ലോകമെമ്പാടുമുള്ള നിരൂപക പ്രശംസ നേടിയ നിരവധി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വര്‍ഷത്തെ 76-ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍ മെയ് 16 മുതല്‍ മെയ് 27 വരെയാണ് നടക്കുന്നത്. റൂബന്‍ ഓസ്റ്റ്‌ലണ്ടാണ് മേളയുടെ ജൂറി പ്രസിഡന്റ്. ഇന്ത്യന്‍, ദക്ഷിണ കൊറിയന്‍ താരങ്ങള്‍ അടക്കം ലോകത്തെ നിരവധി സെലിബ്രിറ്റികള്‍ ഈ ചലച്ചിത്ര മാമാങ്കത്തില്‍ പങ്കെടുക്കും.

കാന്‍ ചലച്ചിത്ര മേളയ്ക്ക് വീണ്ടും തുടക്കം കുറിക്കുമ്പോള്‍, എങ്ങനെയാണ് കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക എന്ന് നോക്കാം. പത്രപ്രവര്‍ത്തകരും സിനിമാ മേഖലയിലെ പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ള അംഗീകൃത വ്യക്തികള്‍ക്കാണ് കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. മറ്റ് പ്രാഫഷണലുകള്‍ക്കും കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിക്കും. ഇത്തരക്കാര്‍ക്ക് ചലച്ചിത്രമേളയില്‍ പങ്കെടുക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തതരം അക്രഡീഷനുകളാണ് കാന്‍ ചലച്ചിത്രമേളയില്‍ നിലനില്‍ക്കുന്നത്. ഒരു ഫെസ്റ്റിവല്‍ അക്രഡിറ്റേഷന്‍ ഉണ്ട്. അത് സ്‌ക്രീനിംഗുകളിലേക്കും ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലേക്കും പാലൈസ്, വില്ലേജ് ഇന്റര്‍നാഷണല്‍, റിവിയേര, ഹോട്ടലുകള്‍ തുടങ്ങിയ വേദികളിലേക്കും പ്രവേശനം അനുവദിക്കുന്ന സൗജന്യ പാസാണ്.

മറ്റൊന്നാണ്, മാര്‍ക്കെറ്റ് അക്രഡീഷന്‍. ഇത് ബോര്‍ഡ് അംഗങ്ങള്‍ക്കും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കമ്പനി ജീവനക്കാര്‍ക്കും മാത്രമേ ലഭ്യമാകൂ. ഈ അക്രഡീഷന്‍ വേണ്ടവര്‍ക്ക് 26,811 രൂപ അടയ്ക്കേണ്ടതുണ്ട്. പിന്നീടുള്ള മറ്റൊരു അക്രഡീഷനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. മറ്റൊന്ന് സിനിമ പ്രവര്‍ത്തകര്‍ക്കുള്ളതാണ്.

അതേസമയം, ഹോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം വലിയ താരനിര തന്നെ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമായുണ്ടാകും. നതാലി പോര്‍ട്ട്മാന്‍, ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് ബ്ലാഞ്ചെറ്റ്, സീന്‍ പെന്‍, അലീസിയ വികന്ദര്‍, വീക്കെന്‍ഡ്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ എന്നിങ്ങവെയുള്ള സൂപ്പര്‍ താരങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ എത്തും. ഇന്ത്യന്‍ താരങ്ങളായ അനുഷ്‌ക ശര്‍മ്മ, ഐശ്വര്യ റായ് ബച്ചന്‍, അദിതി റാവു ഹൈദരി, സാറാ അലി ഖാന്‍, സണ്ണി ലിയോണ്‍, വിജയ് വര്‍മ്മ തുടങ്ങിയവരും തങ്ങളുടെ സാന്നിധ്യവും ചലച്ചിത്രമേളയിലുണ്ടാകും.

ബ്രീ ലാര്‍സണ്‍, പോള്‍ ഡാനോ, ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നൗ, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഡാമിയന്‍ സിഫ്രോണ്‍, അഫ്ഗാന്‍ സംവിധായകന്‍ അതിഖ് റഹിമി, ഫ്രഞ്ച് നടന്‍ ഡെനിസ് മെനോഷെ, മൊറോക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മറിയം ടൂര്‍സാനി, സാംബിയന്‍-വെല്‍ഷ് സംവിധായകന്‍ റംഗാനോ ന്യോനി എന്നിവരും കാന്‍ ചലച്ചിത്രമേളയുടെ ഭാഗമായി എത്തും.

കാന്‍ ചലച്ചിത്രമേളയുടെ ചരിത്രം

1946 ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രമേള ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷങ്ങളിലും മെയ് മാസത്തില്‍ ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.

ജൂറി

ഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയര്‍ക്റ്റര്‍ ബോര്‍ഡ് കാന്‍ പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു.

പുരസ്‌കാരങ്ങള്‍

കാന്‍ ചലച്ചിത്രോത്സവത്തില്‍ നല്‍കുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്‌കാരം ഗോള്‍ഡന്‍ പാം പുരസ്‌കാരമാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam