ബ്രിട്ടണ്‍ സ്തംഭിക്കും: യുണൈറ്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്റെ പണിമുടക്ക് പുതിയ പാഠം

JANUARY 21, 2023, 5:55 PM

ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളികളുടെ യൂണിയന്റെ  ആഭിമുഖ്യത്തില്‍ 10 ദിവസത്തേക്ക് രാജ്യത്താകമാനം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടത്തുന്ന പണിമുടക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്ന ഭീതിയിലാണ് രാജ്യം. വരുന്ന ആഴ്ചകളില്‍ 10 ദിവസത്തേക്ക് ആയിരക്കണക്കിന് അടിയന്തര തൊഴിലാളി വിഭാഗങ്ങളാണ്  പണിമുടക്കില്‍ അണിനിരക്കുന്നത്.

എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, കുറഞ്ഞ വേതനം, കുറയുന്ന ജീവനക്കാര്‍, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയില്‍ അസ്വസ്ഥരായ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കില്‍ അണിചേരുന്നത്. വെയില്‍സ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ പല കോണുകളിലും തിങ്കളാഴ്ച  മുതല്‍  ജോലിക്കു പോകാതെ വീട്ടില്‍ തന്നെ തങ്ങാനാണു തീരുമാനം.    ജീവമക്കാര്‍ക്കുവേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍  ഇഴയുകയാണെന്ന് ആരോപിച്ച് യുണൈറ്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആസൂത്രണം ചെയ്ത ഏറ്റവും പുതിയ ബഹിഷ്‌കരണത്തില്‍ 2,600 ആംബുലന്‍സ് തൊഴിലാളികളും പങ്കു ചേരും.  

'എന്‍എച്ച്എസിനെ സംരക്ഷിക്കുന്നതിനും തര്‍ക്കം അവസാനിപ്പിക്കുന്നതിനുമായി ചര്‍ച്ച ചെയ്യുന്നതിനുപകരം, ആംബുലന്‍സ് തൊഴിലാളികളെ അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ,' ദേശീയ ആരോഗ്യ സേവന ജീവനക്കാരുടെ  യൂണിയന്‍  ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. ജീവനക്കാരുടെ അസാന്നിധ്യം മൂലമുള്ള  അമിതമായ മരണങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരവാദികളാണെന്നും  ഷാരോണ്‍ ഗ്രഹാം കുറ്റപ്പെടുത്തുന്നു.  

തങ്ങളുടെ അംഗങ്ങള്‍ പണിമുടക്ക് ദിവസങ്ങളില്‍ വിശ്വസ്തതയോടെ രാജ്യത്തിന് വേണ്ടി പണിയെടുക്കും. മിനിമം സേവന നിലവാരം നല്‍കാത്ത സര്‍ക്കാരിന്റെ വിനാശകരമായ കൈകാര്യം ചെയ്യലാണ് എന്‍എച്ച്എസിനെ തകര്‍ച്ചയിലേക്ക് കൊണ്ടുവന്നതെന്ന് ഗ്രഹാം പറഞ്ഞു.
പുതിയ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ രാജ്യം സ്തംഭിക്കും. ജനുവരി അവസാനം മുതല്‍ മാര്‍ച്ച് പകുതി വരെ ഇംഗ്ലണ്ടില്‍ ഉടനീളം സ്തംഭനം നടക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍  വ്യക്തമാക്കുന്നു.

പുതുതായി പ്രഖ്യാപിച്ച പണിമുടക്കുകളില്‍ ആദ്യത്തേത് ജനുവരി 26 ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടക്കും. ഫെബ്രുവരി ആറിന് നടക്കുന്ന അടുത്ത വാക്കൗട്ട് വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും വ്യാപിക്കും. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍, വെയില്‍സ്, ഈസ്റ്റ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ഒരേ ദിവസം പണിമുടക്ക് നടക്കും.
ആ പ്രദേശങ്ങളിലെല്ലാം ഫെബ്രുവരി 16, 17, 20, 22, 23, 24 തീയതികളില്‍ പൊതു സേവനങ്ങള്‍ ലഭ്യമാവില്ലെന്നും ഇതേവിധം വീണ്ടും മാര്‍ച്ച് 6, 20 തീയതികളിലും ഉണ്ടാകുമെന്നും യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

ആംബുലന്‍സ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന നാല്  യൂണിയനുകള്‍ പണിമുടക്കില്‍ ചേര്‍ന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും. നിരവധി വ്യവസായങ്ങളിലെ യൂണിയനുകള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ സമരമുഖത്തുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒത്തുതീര്‍പ്പിനായി ചര്‍ച്ചകള്‍ നടത്തിവരുന്നുവെങ്കിലും ഇതുവരെ ഫലപ്രതമായിട്ടില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam