ബിറ്റ്‌കോയിന്‍ മാത്രമല്ല മൂല്യമേറിയ ക്രിപ്‌റ്റോ കറന്‍സി

JULY 16, 2021, 9:10 AM

ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഒരിടയ്ക്ക് വിപണിയില്‍ സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിപ്‌റ്റോയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്രിപ്‌റ്റോ വ്യാപരവും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും ഒക്കെ വര്‍ധിച്ചിട്ടുണ്ട്. ഒരു കാലത്ത് ഓഹരികള്‍ ആണ് ആസ്തി വര്‍ധനയില്‍ മറിമായവുമായി നിക്ഷേപകരെ അമ്പരിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം ക്രിപ്‌റ്റോകറന്‍സികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും ജനകീയന്‍ ബിറ്റ്‌കോയിന്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ട്രേഡിങ് നടക്കുന്ന ക്രിപ്‌റ്റോ എന്നതിനൊപ്പം മൂല്യം കൂടുതലാണ് എന്നതും ബിറ്റ്‌കോയിനെ ആകര്‍ഷകമാക്കുന്നു. ഒരു ബിറ്റ്‌കോയിന് ഇന്ന് 23.82 ലക്ഷം രൂപയാണ് മൂല്യം. 30 ലക്ഷം രൂപയ്ക്ക് അടുത്തേക്ക് ഒരിടയ്ക്ക് മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് മൂല്യത്തകര്‍ച്ച നേരിടുകയായിരുന്നു.

2.10 കോടി ബിറ്റ്‌കോയിനുകളാണ് ബിറ്റ്‌കോയിന്‍ സൃഷ്ടാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇവ പൂര്‍ണ്ണമായി ലഭ്യമായിക്കഴിഞ്ഞാല്‍ പിന്നീട് പുതിയ ബിറ്റ്‌കോയിന്‍ കണ്ടെത്താന്‍ ആകില്ല. നിലവിലുള്ള ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. ഇത് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ത്തിയേക്കാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ വിശ്വാസ്യമേറിയതും മൂല്യമേറിയതുമായി കണക്കാക്കുന്ന ക്രിപ്‌റ്റോകറന്‍സിയാണ് ഇതേറിയം. 2015-ല്‍ ആണ് ഇവ അവതരിപ്പിച്ചത്. ഒരു ഇതേറിയത്തിന് ഇപ്പോള്‍ 1.4 ലക്ഷം രൂപയുടെ മൂല്യമുണ്ട്. ബ്ലോക്‌ചെയ്ന്‍ അധിഷ്ഠിത വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമിലൂടെ രൂപ്പെടുത്തിയിരിക്കുന്ന ക്രിപ്‌റ്റോ കൂടുതല്‍ സുരക്ഷിതവുമാണ്. ക്രിപ്‌റ്റോ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞാല്‍ ഇതേറിയം മൂല്യം ഉയരാന്‍ സാധ്യതയുണ്ടെന്ന് ക്രിപ്‌റ്റോ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

ബിനന്‍സ് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിലൂടെ ട്രേഡ് ചെയ്യാന്‍ ആകുന്ന ക്രിപ്‌റ്റോ കറന്‍സിയാണ് ബിനന്‍സ് കോയിന്‍. ട്രേഡിംഗ്, ബിനാന്‍സ് എക്‌സ്‌ചേഞ്ചിലെ ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പേയ്മന്റുകള്‍, നിക്ഷേപം, തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ബിനന്‍സ് കോയിനുണ്ട്. അതേസമയം ബിനന്‍സ് കോയിന്‍ പ്ലാറ്റ്‌ഫോമുകിലൂടെയുള്ള നികുതി തട്ടിപ്പും അനധികൃത പണം ഇടപാടുകളും യുഎസ് റെവന്യൂ സര്‍വീസ് ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. 23,000 രൂപയോളമാണ് ഇപ്പോള്‍ ബിനന്‍സ് കോയിന്റെ മൂല്യം. 400-ല്‍ അധികം ഡോളറില്‍ നിന്ന് മറ്റു ക്രിപ്‌റ്റോകള്‍ക്കൊപ്പം മൂല്യം ഇടിയുകയായിരുന്നു

ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ ഒന്നാണ് റ്റെതര്‍. വലിയ അനിശ്ചിതത്വം ഒന്നും ഇല്ല എന്നതും വര്‍ഷങ്ങള്‍ കൊണ്ട് മൂല്യമേറി വന്നേക്കും എന്നതാണ് റ്റെതറിനെ ആകര്‍ഷകമാക്കുന്നത്. മൂന്ന് സംരംഭകര്‍ ചേര്‍ന്ന് 2014-ല്‍ ആണ് ഇത് രൂപീകരിച്ചത്. അതേസമയം റ്റെതറിന്റെ നിയമസാധുതയെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam