വാക്‌സിൻ വിരുദ്ധ നടപടി: സമൂഹ മാധ്യമങ്ങൾക്കെതിരെ വൈറ്റ് ഹൗസ്

JULY 24, 2021, 10:49 AM

ഫെസ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും വാക്‌സിൻ വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാണെന്നും അവ വിശ്വസിക്കരുതെന്നും അമേരിക്കൻ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി തെറ്റായ ആരോഗ്യ വിവരങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി.

കോവിഡ്-19 വാക്‌സിൻ ഷോട്ട് ലഭിക്കാത്തതിന്റെ കാരണങ്ങൾ ഉയർത്തിപ്പിടിക്കാതെ തെറ്റിധാരണ പരത്തുന്നവർ യുഎസിനെ പിന്നോട്ട് നയിക്കുകയാണെന്നു അവർ കുറ്റപ്പെടുത്തി.

''കോവിഡ്  പാൻഡെമിക് സമയത്തും അതിനുശേഷവും ആരോഗ്യപരമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കരുതെന്നു എല്ലാ അമേരിക്കക്കാരോടും അഭ്യർത്ഥിക്കുന്നു,'' വിവേക് മൂർത്തി വ്യാഴാഴ്ച പുറത്തിറക്കിയ 22 പേജുള്ള വാർതാകുറിപ്പിൽ  ആവശ്യപ്പെട്ടു. ആരോഗ്യപരമായ തെറ്റായ വിവരങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്.

ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും അവിശ്വാസം വിതയ്ക്കുകയും  ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുന്നു. പൊതുജനാരോഗ്യ ശ്രമങ്ങളെ ദുർബലപ്പെടുത്തുവാനേ ഇതുപകരിക്കൂ. തെറ്റായ വിവരങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്നത് ധാർമ്മികവും നാഗരികവുമായ ഒരു അനിവാര്യതയാണ്, അതിനു  സമൂഹത്തിന്റെ മുഴുവൻ ശ്രമവും ആവശ്യമാണ്. '

കോവിഡ് വാക്‌സിനുകളെക്കുറിച്ചുള്ള അപകടകരമായ അസത്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാൽ  ഡെൽറ്റ വേരിയന്റ്  അമേരിക്കക്കാർക്കിടയിൽ വർദ്ധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ ഭാഗമായാണ് സർജൻ ജനറലിന്റെ പുതിയ പ്രഖ്യാപനം. രാജ്യവ്യാപകമായി വാക്‌സിനേഷൻ നിരക്ക് കുറയുന്നു, 46 സംസ്ഥാനങ്ങളിൽ, കഴിഞ്ഞ ആഴ്ച പുതിയ കോവിഡ് കേസുകളുടെ നിരക്ക് മുമ്പത്തെ  ആഴ്ചയിലേതിനേക്കാൾ പത്തു ശതമാനം അധികമാണെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ചില പൊതു രാഷ്ട്രീയ നേതാക്കളും ചില ഏജൻസികളും ആണ് സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണത്തിന് പിന്നിലുള്ളത്. ഇവർ അറിഞ്ഞോ അറിയാതെയോ രോഗ വ്യാപനം വിളിച്ചു വരുത്തുന്നവരാണ്, വിവേക് മുർത്തി പറഞ്ഞു. തെറ്റായ വിവരങ്ങൾ ശരിയായ വിവരങ്ങളേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രെസ്സ് സെക്രട്ടറി ജനറൽ സാക്ക് അഭിപ്രായപ്പെട്ടു

vachakam
vachakam
vachakam

ഇതിനാലാണ് വാക്‌സിൻ എടുത്തവരുടെ എണ്ണം ഗണ്യമായി കുറയാൻകാരണമെന്നും അദ്ദേഹം പറഞ്ഞു. ബൈഡൻ ഭരണകൂടം വന്ന നാൾമുതൽ ഭരണകൂടവും ഫേസ്ബുക്കും സാമാന്തരമായി മുന്നേറുകയാണ്. അമേരിക്കയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam