ഒരു കുപ്രസിദ്ധ ജീന്‍ മോഷ്ടാവ് !

OCTOBER 5, 2021, 10:37 PM

ജീവജാലങ്ങളുടെ നിലനില്‍പ്പിന് സെക്‌സ് ആവശ്യമാണ്. മിക്ക ജീവിവര്‍ഗങ്ങളുടെയും പരിണാമത്തിന് അത് അനിവാര്യവുമാണ്.  അതില്ലാതെയും പുനരുല്‍പാദനം നടത്തുന്ന ജീവികളുണ്ട്. അക്കൂട്ടത്തില്‍, ഏകദേശം അഞ്ച് കോടി വര്‍ഷങ്ങളായി ലൈംഗിക ബന്ധമില്ലാതെ അതിജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവിവര്‍ഗമുണ്ട്. ഡെല്ലോയ്ഡ് റോട്ടിഫറുകള്‍ എന്നാണ് ഇവയുടെ പേര്. 

ശുദ്ധജലത്തില്‍ ജീവിക്കുന്ന 0.150 മുതല്‍ 0.7 മില്ലിമീറ്റര്‍ വലിപ്പമുള്ള സൂക്ഷ്മജീവികളാണ് അവ. ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഈ സൂക്ഷ്മ ജീവികളുടെ അതിജീവനത്തിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സ്വന്തം ജീനുകളെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കുകയും. സമീപത്ത് ജീവിക്കുന്ന മറ്റ് ജീവികളില്‍ നിന്ന് ജീനുകള്‍ മോഷ്ടിക്കുകയും ചെയ്താണ് അവ അതിജീവിക്കുന്നത്.  

ഈ സൂക്ഷ്മാണുക്കള്‍ക്ക് ലൈംഗിക പുനരുല്‍പാദനത്തിനുള്ള കഴിവില്ലെന്നായിരുന്നു ശാസ്ത്രജ്ഞര്‍ മുന്‍പ് വിശ്വസിച്ചിരുന്നത്. പക്ഷേ അതല്ല സത്യം. സമീപകാല പഠനങ്ങള്‍ കാണിക്കുന്നത് പുരാതന കാലത്ത് ഡെല്ലോയിഡുകള്‍ സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ്. ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ ഒരു പ്രത്യേക ഇനം ഡെല്ലോയിഡുകളായ അഡിനേറ്റ വാഗയെ നിരീക്ഷിച്ചു. അതിനെ ലൈംഗികമായി പുനരുല്‍പാദിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് ലൈംഗികത നഷ്ടപ്പെട്ടതായി അവര്‍ കണ്ടെത്തി. 

vachakam
vachakam
vachakam

അഡിനേറ്റ വാഗയുടെ ജീനോമിന് അസാധാരണമായ സ്വഭാവസവിശേഷതകളുണ്ടായിരുന്നു. അവയുടെ ലൈംഗിക കോശങ്ങള്‍ക്ക് മയോസിസ് അല്ലെങ്കില്‍ കോശവിഭജനം എന്നറിയപ്പെടുന്ന ഒരു പ്രധാന ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കോശവിഭജനം നടക്കാത്തതിന്റെ കാരണം, ജീവികളുടെ ക്രോമസോമുകളുടെ ഡിഎന്‍എകള്‍ പരസ്പരം കൂടിച്ചേരാനാകാത്തവിധം വ്യത്യസ്തമായിരുന്നു എന്നതാണ്.

ജീവികളുടെ പരിണാമത്തിന് ലൈംഗിക പുനരുല്‍പാദനമാണ് കൂടുതല്‍ ഗുണകരം. കാരണം രണ്ട് മാതാപിതാക്കളില്‍ നിന്നുമുള്ള ഡിഎന്‍എ സംയോജിപ്പിക്കുമ്പോള്‍ ജനിതക വൈവിധ്യം ഉണ്ടാകുന്നു. ഈ ജനിതക വ്യതിയാനം പാരിസ്ഥിതിക മാറ്റങ്ങളെ അതിജീവിക്കാന്‍ ജീവികള്‍ക്ക് കൂടുതല്‍ കഴിവ് നല്‍കുന്നു. ഇത് ജീവിവര്‍ഗങ്ങള്‍ക്ക് ഭൂമിയില്‍ നിലനില്‍ക്കാനുള്ള കഴിവ് നല്‍കുന്നു. എന്നാല്‍ ലൈംഗികമല്ലാതെയുളള പുനരുല്‍പാദനം ജനിതക വ്യതിയാനം പ്രദാനം ചെയ്യുന്നില്ല. ഇതിനര്‍ത്ഥം എന്തെങ്കിലും ഒരു അംഗത്തിന് ഒരു രോഗം ബാധിച്ചാല്‍ എല്ലാവര്‍ക്കും ഒരേ ജീനാകയാല്‍ എല്ലാവരെയും അത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അതായത് ലൈംഗികമായി അല്ലാതെ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്ന ജീവിവര്‍ഗങ്ങള്‍ക്ക് പരിണാമപരമായി നിലനില്‍ക്കാന്‍ സാധിക്കില്ല.

ഇവിടെയാണ് ഡെലോയ്ഡുകള്‍ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ പുനരുല്‍പാദനം നടത്തിയിട്ടും, അവയുടെ ജനിതക വൈവിധ്യം നിലനിര്‍ത്താനും അഭിവൃദ്ധിപ്പെടുത്താനും അവയ്ക്ക് കഴിയുന്നു. ഈ ജീവികള്‍ക്ക് അസാധാരണമാംവിധം അതിന്റെ ജീനുകളെ കൂട്ടിക്കലര്‍ത്തി ജനിതക വ്യതിയാനത്തിന് തുല്യമായ ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. 

vachakam
vachakam
vachakam

കൂടാതെ ബാക്ടീരിയ, ഫംഗസ്, സസ്യങ്ങള്‍ എന്നിവയില്‍ നിന്ന് പോലും ജീനുകള്‍ മോഷ്ടിക്കുന്ന ഒരു കുപ്രസിദ്ധ ജീന്‍ മോഷ്ടാവാണ് ഈ ജീവി. ജീനുകളുടെ എട്ട് ശതമാനം ഇങ്ങനെ മോഷ്ടിച്ചതാണ്. ലൈംഗിക ബന്ധമില്ലാതെ അഞ്ച് കോടി വര്‍ഷങ്ങള്‍ വരെ അതിജീവിക്കാനുള്ള ശേഷി ഡെലോയിഡുകള്‍ക്കുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam