ലോകത്തെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനക്കാരനായ അദാനിയെ വിഴിഞ്ഞത്ത് തളയ്ക്കാനായാൽ..!

SEPTEMBER 14, 2022, 8:00 PM

കേരളത്തിൽ വിഴിഞ്ഞം കടപ്പുറത്ത് കടലിന്റെ മക്കൾ തങ്ങളുടെ നിലനിൽപ്പിനായി കേഴുമ്പോൾ അങ്ങ് രാജ്യ തലസ്ഥാനത്ത് വലിയ ആഘോഷത്തിന്റെ തിരിക്കിലായിരുന്നു രാജ്യം ഭരിക്കുന്നവരും അവരുടെ എല്ലാമെല്ലാമായ ഗൗരം അദാനിയും. അദാനി നീണാൾ വാഴട്ടെ! ലോകത്തെ ഏറ്റവും വലിയ കമ്പോളത്തിൽ, ഭരണകൂടത്തിന്റെ സർവവിധ പിന്തുണയോടും കൂടി വിഹരിക്കാൻ അവസരം കിട്ടിയിട്ടും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിൽ ചില പ്രമുഖർക്ക് ദു: ഖമുണ്ട്.

ലോകത്തെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തേ എത്തിയുള്ളുവല്ലോ എന്ന ഖേദത്തിൽ   ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ പാകത്തിലുള്ള സഹായം പ്രധാന സേവകരെല്ലാം ചേർന്ന് താമസിയാതെ ചെയ്തുകൊടുക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിൽ അദാനി പോർട്ട്‌സ് ലിമിറ്റഡാണ് വിഴിഞ്ഞം തുറമുഖം നിർമിച്ച്, നടത്താൻ ചുമതലപ്പെട്ട കമ്പനി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നല്ല നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിനാണ്. കരൂർ-കൊച്ചി, കൊച്ചി-  മംഗ്‌ളൂരു പ്രകൃതിവാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും വാതക പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് അദാനി ഇന്ത്യൻ ഓയിൽ കോർപറേഷൻ സംയുക്ത സംരംഭം.

ബ്ലൂംബർഗ് പ്രസിദ്ധീകരിക്കുന്ന സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ കേരളത്തിലെ പ്രധാന അടയാളങ്ങൾ ഇവയാണ്.
ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി ലോക സമ്പന്നരിൽ നാലാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ലോക കോടീശ്വരന്മാരിൽ നാലാമനായി ഗൗതം അദാനി ഇടം പിടിച്ചത്.  ഈ തിരക്കുകൾക്കിടയിൽ വിഴിഞ്ഞത്ത് കുറെ അത്താഴപ്പട്ടിണിക്കാർ നടത്തുന്ന ധാർമിക സമരങ്ങളെ ആര് മൈൻഡ് ചെയ്യാൻ..!

vachakam
vachakam
vachakam

എന്നാൽ വിഴിഞ്ഞം പദ്ധതിയിപ്പോൾ വലിയ സമരത്തെ നേരിടുകയാണ്. പദ്ധതി ആവിഷ്‌കരിക്കുന്ന കാലത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്ന പ്രശ്‌നങ്ങൾ അനുഭവവേദ്യമായിത്തുടങ്ങിയതിന്റെ വേവലാതിയിൽ മത്സ്യത്തൊഴിലാളികൾ നേരത്തേ ആരംഭിച്ചിരുന്ന സമരത്തിന് വലുപ്പം വെച്ചിരിക്കുന്നു. ആ സമരത്തിലുന്നയിക്കപ്പെടുന്ന വിഷയങ്ങൾക്കൊപ്പം പ്രധാനമാണ് പദ്ധതിക്കായി അദാനി പോർട്ട്‌സുമായുണ്ടാക്കിയ കരാറിനെക്കുറിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി) റിപ്പോർട്ടിലെ പരാമർശങ്ങൾ.

അതിനിടയിൽ ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി വിഴിഞ്ഞം സമര സമിതി ഭാരവാഹികൾ ചർച്ച നടത്തിയത്  കേരളം ഭരിക്കുന്ന പിണറായ് വിജയനും കൂട്ടർക്കും തീരെ സഹിച്ചില്ല. ബിജെപി കേരള ഘടകത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട.

നേരത്തെ രാഹുലമായി വിഴിഞ്ഞം സമരസമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ ചില അനിശ്ചിതത്വമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ബിഷപ്പ് ഹൗസിൽ എത്തണമെന്ന് ലത്തീൻ അതിരൂപത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ പോകാത്തതെന്നും പറഞ്ഞപ്പോൾ അത് മനസിലാക്കാനുള്ള വിവേകം അതിരൂപത നേതാക്കൾ കാണിച്ചു. സമര സമിതി പ്രവർത്തകർ രാഹുൽ ഉള്ളിടത്തേക്ക് വന്നാൽ കൂടിക്കാഴ്ചയാകാമെന്ന് അറിയിച്ചതോടെ ആ പ്രശനത്തിന് പരിഹാരമായി. തുടർന്ന് ലത്തീൻ അതിരൂപത യോഗം ചേർന്നാണ് രാഹുലിനെ കാണാൻ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

രാഹുൽ ഗാന്ധിയുമായുള്ള ചർച്ച ഫലപ്രദമാണെന്നും തുറന്ന മനസ്സോടെ അദ്ദേഹം തങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടുവെന്നും വിഴിഞ്ഞം സമര സമിതി നേതാവ് യൂജിൻ പെരേര പറഞ്ഞതോടെ തീരദേശം ആകെ സന്തോഷത്തിലാണ്. അതിനി വോട്ടാക്കി മാറ്റാനുള്ള ത്രാണി ഇവിടെത്തെ കോൺഗ്രസുകാർ കാണിച്ചാൽ മാത്രം മതി. അവിടേയും അദാനിയുടെ പൂത്ത കാശിൽ മയങ്ങിപ്പോയാൽ ചരിത്രം കേരളത്തിലെ കോൺഗ്രസുകാർക്ക് മാപ്പുകൊടുക്കില്ലെന്നോർക്കുന്നത് നന്നായിരിക്കും.

വിഴിഞ്ഞത്തെ അനുകൂലിച്ച ചരിത്രം

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി ലഭിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്ത വിഴിഞ്ഞം തുറമുഖ പദ്ധതിയെ എൽഡിഎഫും ബിജെപിയും പൂർണമായും അനുകൂലിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടു പോകണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതൃത്വത്തിനുമുള്ളത്. തുറമുഖനിർമാണം നിർത്തിവെച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന നിലപാട് ഇതുവരെ ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടി സ്വീകരിച്ചിട്ടില്ല.

vachakam
vachakam

ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് രാഷ്ട്രീയലോകം ഉറ്റുനോക്കും. 2015ൽ ഏറെ എതിർപ്പുകൾ മറികടന്ന് സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പദ്ധതിയോടു അനുകൂല മനോഭാവമായിരുന്നു രാഹുൽ ഗാന്ധിയ്ക്ക്. എന്നാൽ പദ്ധതിയ്‌ക്കെതിരെ പ്രദേശത്ത് വൻ ജനരോഷമുണ്ടെന്ന വിവരം കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സമരനേതാക്കളെ കണ്ടത്.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam