പാതി കത്തിയമര്‍ന്നിട്ടും വിലയൊട്ടും കുറയ്ക്കാതെ ഒരു വീട്

OCTOBER 5, 2021, 10:59 PM

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തഴച്ച് വളരുന്ന ഒന്നാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. എന്നാല്‍, കച്ചവടങ്ങള്‍ നമ്മുടെ കണ്ണഞ്ചിപ്പിച്ചു കളയും. അതിനൊരുദാഹരണമാണ് യുഎസ്സിലെ മസാച്ചുസെറ്റ്‌സിലെ ഒരു വീട്. 

ബോസ്റ്റണിന്റെ പ്രാന്തപ്രദേശമായ മെല്‍റോസിലാണ് ഈ മൂന്ന് കിടപ്പുമുറികളുള്ള വീട് ഉള്ളത്. ഓഗസ്റ്റില്‍ ഉണ്ടായ ഒരു തീപ്പിടിത്തത്തില്‍ ഏതാണ്ട് പകുതിയും കത്തി നശിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ വീട് വില്‍പനയ്ക്ക് വച്ചിരിക്കുന്നത് എത്ര രൂപയ്ക്കാണ് എന്ന് അറിയാമോ? 399,000 ഡോളറിന്. അതായത്, 2.95 കോടി രൂപയ്ക്ക്. എപിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


vachakam
vachakam
vachakam

ഓഗസ്റ്റില്‍ വ്യവസായ ഗ്രൂപ്പുകള്‍ സംസ്ഥാനത്തെ ഒറ്റ കുടുംബ വീടുകളുടെ ശരാശരി വില്‍പ്പന വില 535,000 ഡോളറിനും (3,96,67,575.00), 552,000 ഡോളറിനും (4,09,28,040.00) ഇടയില്‍ രേഖപ്പെടുത്തിയിരുന്നു. 

ഓഗസ്റ്റില്‍ വീടിന് തീപിടിച്ചപ്പോള്‍, അതിന്റെ ജനാലകള്‍ പൊട്ടിത്തെറിച്ചു, അഗ്‌നിശമനാ സേനാംഗങ്ങള്‍ക്ക് മതിലുകളും മേല്‍ക്കൂരകളും കുത്തിപ്പൊളിച്ചുവെന്ന് മെല്‍റോസ് ഫയര്‍ ക്യാപ്റ്റന്‍ പീറ്റര്‍ ഗ്രാന്റ് പറഞ്ഞു. 'കോണ്‍ട്രാക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്! ഈ വീടിന് മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. വീടിന് ഒരു സമ്പൂര്‍ണ നവീകരണം ആവശ്യമാണ്. അല്ലെങ്കില്‍ പൊളിച്ചുമാറ്റുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യേണ്ടി വരും' എന്ന് പട്ടികയില്‍ എഴുതിയിട്ടുണ്ട്. 


vachakam
vachakam
vachakam

1,857 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് 4,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇരിക്കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. 1960 -ലാണ് ഇത് നിര്‍മ്മിച്ചത്. വീടിന് ഇപ്പോള്‍ ആവശ്യപ്പെടുന്ന വില നഗരത്തിലെ ശരാശരി വീടിന്റെ വിലയേക്കാള്‍ വളരെ കുറവാണ്. കഴിഞ്ഞ മാസം അതിന്റെ പ്ലാറ്റ്ഫോമിലെ മെല്‍റോസ് വീടുകളുടെ ശരാശരി വില 744,500 ഡോളര്‍ (5,52,00,952.50) ആണെന്ന് Realtor.com കണക്കാക്കിയിരുന്നു. 

വാറന്‍ ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഓഗസ്റ്റില്‍ മസാച്ചുസെറ്റ്‌സിലെ ഒറ്റ-കുടുംബ വീടുകളുടെ ശരാശരി വില്‍പ്പനവില 535,000 ഡോളറായിരുന്നു. മസാച്ചുസെറ്റ്‌സ് അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസം ശരാശരി വില 552,000 ഡോളറായിരുന്നു. അതായത്, ഈ സ്ഥലത്ത് വീടുകളുടെ വില വളരെ വളരെ കൂടുതലാണ്. അതിനാലാവാം പാതി കത്തിയിട്ടും ഈ വീടിന് ഇത്രയധികം വില ആവശ്യപ്പെടുന്നത്. 

vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam