ഇന്ത്യന്‍ വ്യോമസേനയ്ക്ക് 89-ാം പിറന്നാള്‍ ഒക്ടോബര്‍ എട്ടിന്

OCTOBER 8, 2021, 4:37 PM

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെയാണ് രാജ്യം ഈ സുദിനം ആഘോഷിച്ചത്. രാജ്യത്തിന് ആകാശ ചിറകില്‍ സുരക്ഷ ഒരുക്കുന്ന ഇന്ത്യന്‍ വായുസേന ഏകദേശം 1,70,000 അംഗ ബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായു സേനയാണ്. 

ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണല്‍ രാജ്യത്തിന് നല്‍കുന്ന വായുസേന 89 ആം പിറന്നാള്‍ ദിനത്തില്‍ ആധുനികതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ഏകദേശം 1,70,000 ഓളം അംഗബലമുള്ള ഇന്ത്യന്‍ വ്യോമസേന ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വായു സേനയാണ്.

1932 ഒക്ടോബര്‍ എട്ടിന് രൂപികരിക്കപ്പെട്ട ഇന്ത്യന്‍ വ്യോമസേനയ്ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത് ആറ് ഓഫിസര്‍മാരും, 19 എയര്‍മാന്‍മാരും മാത്രമായിരുന്നു. 1933 ഏപ്രില്‍ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രന്‍ നിലവില്‍ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യന്‍ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രന്‍.

vachakam
vachakam
vachakam

രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ പ്രായോഗികാനുഭവങ്ങള്‍ നേടുകയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് 'റോയല്‍' എന്ന ബഹുമതിപദം നല്‍കിയതോടെ സേനയുടെ പേര് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നായി മാറി.

സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, കാര്‍ഗില്‍ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്. ഒടുവില്‍ 2019 ബാലാകോട്ട് ആക്രമണത്തിലും എയര്‍ഫോഴ്സ് ചരിത്രം ആവര്‍ത്തിച്ചു.

89ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യന്‍ വായുസേനയ്ക്ക് സ്വന്തമാണ് റഫാല്‍ വിമാനങ്ങള്‍ കുടി കുട്ടിച്ചേര്‍ക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യന്‍ വ്യോമസേന. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam