മനുഷന്റെ അഹങ്കാരത്തിനു മറുപടി: സ്കറിയ ആന്റണി വലിയപറമ്പിൽ.

SEPTEMBER 8, 2020, 9:07 AM

സോപ്പിട്ടു കഴുകിയാൽ നശിച്ചുപോകുന്നു ഒരു വൈറസ് മനുഷന്റെ അഹംകാരത്തെ കീഴ്പെടുത്തി അവന്റെമേൽ ആധിപത്യം നേടി. അവന്റെ നാളിതുവരെയുള്ള നേട്ടങ്ങളെ എല്ലാം നിഷ്പ്രഭമാക്കി സംഹാരതാണ്ഡവം ആടുന്നു. കൊറോണ വൈറസ് എന്ന മഹാമാരിമൂലം ലോകമെമ്പാടുമുള്ള മരണസംഖ്യ ഇതെഴുതുമ്പോൾ  ഏകദേശം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. ശാസ്ത്രലോകം മുഴുവൻ ഈ വൈറസിനെ നശിപ്പിക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.ഏതായാലും മനുഷ്യൻ ഒരു പാഠം  പഠിച്ചു: പ്രപഞ്ച ശക്തിയെ വെല്ലുവിളിക്കാൻ അവൻ ആളായിട്ടില്ല എന്ന്, ആ പ്രപഞ്ച ശക്തിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു അവൻ പ്രപഞ്ച ശക്തിക്കെതിരെ പൊരുതുകയായിരുന്നു.

  

vachakam
vachakam
vachakam

മനുഷ്യൻ ഭൂമി വാസയോഗ്യമല്ലാതാക്കി, കുന്നുകൾ ഇടിച്ചു നിരത്തിയും, വനങ്ങൾ നശിപ്പിച്ചുo, ജീവജാലങ്ങളുടെ വാസസ്ഥലങ്ങൾ നശിപ്പിച്ചുo. പാറകൾ പൊട്ടിച്ചും നീരൊഴുക്ക് തടഞ്ഞുo. മുറ്റം മുഴുവൻ ടൈലുകൾ ഇട്ടും  ജലാശയങ്ങൾ സംരക്ഷിക്കാതെയും ഭൂമിയുടെ സംതുലിതാവസ്ഥ തകർത്തു.   ധനമോഹം മൂലം എല്ലാ ആഹാരസാധനങ്ങളിലും  മായം, അയൽവാസിയെ അറിയത്തില്ല, തമ്മിൽ കണ്ടാൽ ചിരിക്കാത്ത മനുഷ്യർ. എല്ലാവർക്കും ഭയങ്കര തിരക്കായിരുന്നു. ശരീരംകൊണ്ട് അധ്വാനിക്കാത്ത  വലിയ ഒരു  ജനവിഭാഗം പരിസ്ഥിതി നോക്കാതെയുള്ള മാലിന്യനിക്ഷേപം കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടക്കുന്ന ഈ ലോകത്ത് ആഘോഷവേളകളിലെ ധൂർത്ത്.

 

ആഹാരസാധനങ്ങൾ വേസ്റ്റ് ആകരുതെന്നും ചിലവ് ചുരുക്കണം എന്നും പൊതു സ്ഥലത്ത് തുപ്പരുത് എന്നും പരിസര ശുചികരണവും സ്വയം ശുചികരണവും വൃത്തിയും  പാലിക്കണമെന്നും മനസ്സിലാക്കി.   സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും, ആഘോഷങ്ങൾ ഇല്ലാതെ ജീവിക്കാം എന്നും, മറ്റുള്ളവരുമായി ഒരുപരിധിവരെ അകലം പാലിക്കണമെന്നും, പകർച്ചവ്യാധി പരത്തുന്ന ഷെയ്ക്ക് ഹാൻഡും കെട്ടിപ്പിടുത്തം ങ്ങളും വേണ്ടെന്നും, നമസ്തേ യും നമസ്കാരങ്ങളും പറഞ്ഞാൽ മതിയെന്നും. ആവശ്യമില്ലാത്ത വരെ വീട്ടിൽ കയറ്റണ്ട എന്നും, അത്യാവശ്യം ഇല്ലാതെ മറ്റ് വീടുകളിൽ പോകരുത്  എന്നും ജലമലിനീകരണവും, ശബ്ദമലിനീകരണവും, ജാഥകളും ഇല്ലാതെ ജീവിക്കാം എന്നും, ദിവസവും പല പ്രാവശ്യം സോപ്പ് ഉപയോഗിച്ച് കൈകളും മുഖവും കഴുകി കുളിച്ച് വൃത്തിയായി നടക്കണമെന്നുമുള്ള സാമാന്യ മരിയാതകൾ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു

vachakam
vachakam
vachakam

  മനുഷ്യന്റെ വില ഇത്രയുമേ ഉള്ളൂ എന്ന് മാറി ചിന്തിക്കാൻ, മനുഷന്റെ അഹംഭാവത്തെ ഇല്ലാതാക്കാൻ ലഭിച്ച  ഒരു മരുന്നാണ് കൊറോണ വൈറസ്.

vachakam
vachakam
vachakam
TRENDING NEWS