കോവിഡ് കാലത്തെ പുത്തം പുതു സിനിമാ കാഴ്ച…

OCTOBER 19, 2020, 6:01 PM

അടുത്തടുത്ത ദിവസങ്ങളിലാണ് ആമസോൺ പ്രൈം സ്ട്രീമിങ്ങിൽ രണ്ടു പുതിയ റിലീസുകൾ കണ്ടത്; മലയാളത്തിലും തമിഴിലുമായി . മലയാളത്തിലെ റിലീസ് തന്ന ക്ഷീണം തമിഴ് റിലീസ് തീർത്തു എന്ന് വേണം പറയാൻ. അതെ, പുത്തൻ പുതു കാലെ എന്ന തമിഴ് ചെറുസിനിമകളുടെ ആന്തോളജി ഒറ്റ വാക്കിൽ  കൊള്ളാം..

ഒരു പൂവിലെ ഇതളുകൾ പോലെ,  അഞ്ചു ചെറു സിനിമകൾ ആണ് ഈ കളക്ഷനിൽ ഉള്ളത്. എല്ലാറ്റിലും ഉള്ള കോവിഡ് /ലോക്ക് ഡൌൺ/ക്വാറന്റൈൻ ആണ് ഇതിനെ ആന്തോളജിയുടെ നിർവചനത്തിനുള്ളിൽ നിർത്തുന്നത് . അഞ്ചു ആളുകളെ/കുടുംബങ്ങളെ ഈ പൊതു ഘടകം എങ്ങനെ ബാധിക്കുന്നു അല്ലെങ്കിൽ ലോക്ക് ഡൌൺ കാലത്തു അവരുടെ ജീവിതത്തിൽ എന്തു നടന്നു എന്നതാണ് ഓരോചെറു സിനിമയുടെയും പ്രമേയം. ഈ അഞ്ചു സംഭവങ്ങളും തമ്മിൽ ലോട്ടറി ടിക്കറ്റ് കളഞ്ഞു പോയ കേസിലോ സ്വർണാഭരണ പൊതി വച്ചു മറന്നു എന്ന് പറഞ്ഞോ ഒന്നു കൂട്ടി മുട്ടിച്ചാൽ ഒരൊറ്റ സിനിമയായും എടുക്കാമായിരുന്നു അങ്ങനെ എടുത്ത സംഭവവും അതിനെ ന്യൂ ജനറേഷൻ സിനിമ എന്ന് പറഞ്ഞു കൊണ്ടാടിയ ചരിത്രവും നമുക്കുണ്ടല്ലോ!!!!സുധ കൊങ്കര, ഗൗതം വാസുദേവ മേനോൻ, സുഹാസിനി മണിരത്‌നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് എന്നിവരുടേതാണ് അഞ്ചു ചെറു സിനിമകൾ. സംഭാഷണങ്ങൾ കൊണ്ടും ‘ ഗൗതംവാസുദേവമേനോന്റെ കയ്യടക്കം കൊണ്ടും “അവരും ഞാനും, അവളും ഞാനും” എന്ന സിനിമ തന്നെ ആണ് അഞ്ചിൽ മികച്ചത്. ഗൗതം മേനോന്റെ ദി ബെസ്ററ് വരാനിരിക്കുന്നേ ഉള്ളൂ എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊറോണ ലോക്ക് ഡൗണിനെ മനോഹരമായി ഉപയോഗിച്ച ഈ സിനിമ ഭാസ്കർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതത്തിലെ ലോക്ക് ഡൌൺ എങ്ങനെ അവസാനിപ്പിക്കപ്പെടുന്നു എന്നാണ് പറയുന്നത്.  ഭാസ്കർ എന്ന അഭിനേതാവിനെ ഇത്രയും കാലം വേണ്ടവിധം ഉപയോഗിക്കാതിരുന്ന തമിഴ് സിനിമക്കു വേണ്ടി ഗൗതം മേനോൻ വക ഒരു പ്രായശ്ചിത്തമായി വേണമെങ്കിൽ ഈ സിനിമയെ കണക്കാക്കാവുന്നതാണ്.

vachakam
vachakam
vachakam

ഫൈനൽ പ്രോഡക്റ്റ് എന്ന നിലയിൽ മികച്ചത് ജിവിഎം ന്റെ സിനിമ ആണെങ്കിലും എന്റെ പേർസണൽ ഫേവറിറ്റ്  കാർത്തിക്കിന്റെ മിറക്കിൾ എന്ന ചെറു സിനിമയാണ്. കാർത്തിക്കിന്റെ തന്നെ സ്ക്രിപ്റ്റിന് ലവലേശം പുതുമ അവകാശപ്പെടാനില്ലെങ്കിലും പരീക്ഷണാത്മകവും അതെസമയം അത്ഭുതാവഹവുമായ മേക്കിങ് കൊണ്ട് മിറക്കിൾ മനോഹരമായിട്ടുണ്ട് . ടോർച് ലൈറ്റും മൊബൈൽ ലൈറ്റുമൊക്കെ കൊണ്ടൊരുക്കിയ വിഷ്വലുകൾ സിംപ്ലി സൂപ്പർബ് ആണ്. തങ്ങളുടെ പഴയ തട്ടകമായ ഷോർട് ഫിലിം നൊസ്റ്റാൾജിയ വർക്ക് ഔട്ട് ആയതു കാരണമായിരിക്കണം കാർത്തിക് മേക്കിങ്ങിലും ബോബി സിംഹ അഭിനയത്തിലും പൂന്തു വിളയാടിയിട്ടുണ്ട്. പഴയ ഇളയരാജ ഗാനങ്ങളുടെ ബാക്ഗ്രൗണ്ടും വളരെ ‘ലോക്കൽ’ ആയ സംഭാഷണങ്ങളും സിനിമക്ക്  റിയലിസ്റ്റിക് ഛായയും കൊടുക്കുന്നുണ്ട്.സുധാ കൊങ്ങര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ ശ്രദ്ധേയമായത് ജയറാം , കാളിദാസ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരുടെ പെർഫോമൻസ് കൊണ്ട് മാത്രമാണ്. അതും സിനിമയുടെ പേരുമല്ലാതെ പറയാൻ മറ്റൊന്നും സിനിമയിലില്ല.  ഡോട്ടേജ്  റൊമാന്സിന്റെ  കഥ പറയുന്ന സിനിമയ്ക്കു ഇളമൈ ഇതോ ഇതോ എന്നല്ലാതെ എന്ത് പേരിടാനാണ്?ഒരു ക്ളീഷേ കഥയ്ക്ക് ലോക്ക്ഡൌൺ പരിവേഷം ചാർത്തിയതാണ് .സുഹാസിനിയുടെ കോഫി anyone ? ഹാസൻ ഫാമിലിയുടെ ഒരുഗെറ്റ് റ്റുഗെതെർ കൂടെയാണ് സിനിമ. സംവിധായിക കൂടിയായ സുഹാസിനിയുടെയൊക്കെ അഭിനയത്തിലെ നാടകീയത കൊണ്ട് സിനിമ പലപ്പോഴും ബോറായിട്ടുണ്ട് എന്ന് പറയാതെ വയ്യ . കഥാപാത്രത്തിന്റെ ഒരുസന്തോഷം ഒരൊന്നൊന്നര സന്തോഷമായാണ് നമുക്ക് കിട്ടുന്നത്. ഹാസൻ ഫാമിലിയുടെ ട്രേഡ്മാർക്ക് കൂടെയാണ് ഈ എക്സ്ട്രാ ഇമോഷൻ (നമ്മുടെ പാർവതി തിരുവോത്തിനെ പോലെ). എന്നാൽ, ശ്രുതിഹാസൻ ഇത്തവണ ബൗണ്ടറി ലൈനിനു ഇപ്പുറംതന്നെയാണ്. സന്തോഷം.!

അഞ്ചിൽ അവസാനത്തേതും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുമാണ് രാജീവ് മേനോൻ സംവിധാനം ചെയ്ത റീയൂണിയൻ. അന്നയും റസൂലിലും ലോഹത്തിലും തെക്കുവടക്കു നടന്ന അതേ  ആൻഡ്രിയ ഇതിലും നടപ്പുണ്ട്. ബാക്കി ഒരമ്മയും മകനും കൊക്കൈയ്‌നും . ശുഭം!!!Harish Kumar c

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS