ഓർമ്മകൾ മരിയ്ക്കുമോ....അനുസ്മരണം : മറ്റപ്പറമ്പൻ

OCTOBER 2, 2020, 10:38 AM

നാട്ടിൽ എന്നും സമരം. പണിമുടക്കി സമരം. പഠിപ്പുമുടക്കി സമരം. സ്വകാര്യ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും, അവയുടെ ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് സൗകര്യം ഉണ്ടാക്കാൻ ഒരു നിയമനിർമ്മാണത്തിന് അക്കാലത്ത് ഭരണക്കാർ ഒരു ശ്രമം നടത്തി. അതായിരുന്നു കേരള സർവ്വകലാശാല ബിൽ എന്ന പേരിൽ അറിയപ്പെട്ടത്. ഈ ബില്ലിനെ എതിർത്തുകൊണ്ട് നാടെങ്ങും പ്രക്ഷോഭം നടന്നു.ഞങ്ങൾ അന്നു കോളേജു വിദ്യാർത്ഥികളായിരുന്ന കാലം വിദ്യാത്ഥികളും സമരത്തിൽ ശക്തമായി നിലകൊണ്ടു ബില്ലിനെ എതൃത്തു! സ്വകാര്യ മാനേജുമെന്റുകളെ പിന്തുണച്ചു. തെരുവിൽ ഇറങ്ങാതെ സമരങ്ങൾ വിജയിക്കില്ലാത്ത കാലം. പഠിപ്പുമുടക്കി വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തി. ഞങ്ങൾ അക്കാര്യത്തിൽ മുൻനിരക്കാരായിരുന്നു.

''കോളേജിന്നൊരു പുല്ലുപറിച്ചാൽ-''......'' ക്കൊരു ഉമ്മതരാം....'' എന്ന് വനിതാ കോളേജിലെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി മുദ്രാവാക്യം വിളിച്ചു. ഞങ്ങളും അതേറ്റു ചൊല്ലി വിളിച്ചു.

ഒഴിവു ദിവസങ്ങളിൽ ഞങ്ങൾ നേതാക്കൾ അങ്ങാടിയിലെ ചെന്നിക്കര വീടിന്റെ ഉമ്മറത്ത് ഒത്തു ചേരും. ഞങ്ങൾക്ക് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും തന്ന് നീണ്ട മണിക്കൂറുകൾ അദ്ദേഹം ഞങ്ങളോട് സംസാരിക്കും. ആദർശങ്ങൾ ഏറ്റുമുട്ടണം! വ്യക്തികൾ തമ്മിൽ അല്ല ഏറ്റുമുട്ടേണ്ടത്. ഈശ്വര വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരായി നമ്മുടെ യുവജനങ്ങൾ വളരണം. അവർ മാതാപിതാക്കളെ ബഹുമാനിക്കുന്നവരും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നവരും അനീതിക്കെതിരെ ശബ്ദിക്കുന്നവരും ആയിരിക്കണം.

vachakam
vachakam
vachakam

പാവങ്ങളുടെ പക്ഷത്തായിരിക്കണം നാം എപ്പോഴും. അക്രമരഹിത രാഷ്ട്രീയക്കാരായി സമൂഹത്തിൽ അറിയപ്പെടണം. അങ്ങനെ ജീവിയ്ക്കുകയും വേണം.അങ്ങനെ വാക്കുകൾ മുറ തെറ്റാതെയുള്ള അദ്ദേഹത്തിന്റ ഗിരിപ്രഭാഷണം എന്നും എക്കാലവും രോമാഞ്ചമായിരുന്നു . എല്ലാ മതവിഭാഗങ്ങളെയും സ്നേഹിക്കുന്ന മനോഭാവം, നമുക്കെല്ലാവർക്കും ഉണ്ടാവണം! ഇന്നത്തെ സായാഹ്ന സമ്മേളനം അവസാനിയ്ക്കുമ്പോൾ മനസ്സു പറയും അടുത്ത ആഴ്ചയിൽ  തീർച്ചയായും വരണം. മറക്കരുത്!എതിർ ചേരിയിൽ  നിൽക്കുന്നവരെപ്പോലും നമ്മിലേക്കു കൊണ്ടുവരാൻ മതിയാവുന്ന ആ പുഞ്ചിരി മനസ്സിൽ നിറഞ്ഞു നിൽക്കവേ, അദ്ദേഹം നന്മെ വിട്ടു പറന്നകന്നു. ജീവിതം ധന്യമാകുന്നത് എപ്പോഴാണ്. ശത്രുവിനെപ്പോലും സ്നേഹിയ്ക്കാൻ പഠിപ്പിച്ചവനിൽ അടിയുറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. നീതിയുടെ പ്രവർത്തികളാൽ അദ്ദേഹം ദൈവവുമായി രമുതപ്പെട്ടു. ആ മുഖം അതു പ്രകടിപ്പിച്ചിരുന്നു.

നീണ്ട നാല്പതുവർഷത്തെ ഇടപെടലുകൾ! ചെറുതും വലുതുമായ ഇടപെടലുകൾ! നിയമസഭയ്ക്ക് അകത്തും, പുറത്തും. ചെന്നിക്കര വീടിനുള്ളിലും വീടിനു പുറത്തും നടത്തിയ ഈടപെടലുകൾ. അവ ഓരോന്നും, ഓരോ ഓർമ്മകൾ ആയി നിലകൊള്ളുന്നു.വർഷങ്ങൾക്കു മുമ്പ് വാഴൂർ, ചാമം പതാൽ പള്ളിയിലെ സിമിത്തേരി കല്ലറയിൽ നിന്നും ദീപശിഖ കത്തിച്ച്, വെള്ള ഖദർ വസ്ത്രധാരിയായ ഒരു ചെറുപ്പാകാരന്റെ കൈയ്യിൽ കൊടുത്തു കൊണ്ട് അദ്ദേഹം പുഞ്ചിരിയോടെ ചോദിച്ചു.

ഓർമ്മകൾ മരിയ്ക്കുമോ?.... ആ ചെറുപ്പക്കാരൻ കൈയ്യിൽ കിട്ടിയ ദീപശിഖയുമായി കൂട്ടുകാരും ചേർന്ന് മുന്നോട്ടു നീങ്ങി. വീജയശ്രീലാളിതരായി.ക്രമേണ നാട്ടിലെ വിധ്യാഭ്യാസവും, രാഷ്ട്രീയവും  അവസാനിപ്പിച്ച് കാലത്തിന്റെ ഗതി വിഗതികളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾ ചേക്കേറി കൂടുകെട്ടി അമ്മക്കിളിയും അപ്പൻക്കിളിയും ആയി. പക്ഷേ ആ ചെറുപ്പക്കാരൻ ഇന്നും ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ, പകച്ചു നിന്നും. കാലത്തിനു മുന്നിൽ!  

vachakam
vachakam
vachakam