കുറ്റം നമ്മുടേതാണ്:സ്കറിയ ആന്റണി വലിയപറമ്പിൽ

SEPTEMBER 16, 2020, 7:08 AM

  ഒരിക്കൽ ഫിലിപ്പോസ് മാർ ക്രിസ്റ്റോസം വലിയ തിരുമേനി പറഞ്ഞ ഒരു സംഭവകഥ.  അരമനയിലെ പറമ്പിൽ നിന്ന് രണ്ട് ഏത്തക്കുല കൾ തലേരാത്രിയിൽ മോഷണം പോയതായി ജോലിക്കാരൻ തിരുമേനിയെ അറിയിച്ചു. തിരുമേനി ജോലി കാരനോട് ചോദിച്ചു അതിനിപ്പം എന്തുവേണം,  ജോലിക്കാരൻ പറഞ്ഞു ആളെ അറിയാം അവന്റെ പേരിൽ കേസ് കൊടുക്കണം, സരസനായ തിരുമേനി ജോലി കാരനോട് ചോദിച്ചു അവൻ പകൽ വന്ന് നമ്മളോട് രണ്ട് കുല ചോദിച്ചാൽ നമ്മൾ കൊടുക്കുമോ, ഇല്ല.

അതുകൊണ്ടാണ് അവൻ രാത്രിയിൽ വന്ന് കുല മോഷ്ടിച്ചു കൊണ്ട് പോയത് അപ്പോൾ അതിന് കാരണക്കാർ നമ്മൾ അല്ലേ. പിന്നെന്തിനാണ് അവന്റെ പേരിൽ കേസ് കൊടുക്കുന്നത്. മറ്റു പലരും ചെയ്യുന്ന പല കുറ്റങ്ങൾക്കും  കാരണക്കാർ നമ്മളാണ്.

*

vachakam
vachakam
vachakam


കുറ്റങ്ങൾക്കും കാരണക്കാർ നമ്മളാണ്. ഭാഗ്യം കഠിനാധ്വാനിക്ക് ഉള്ളതാണ്.

          എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത നിരവധി ആളുകളെ നിത്യവും നമുക്ക് കാണുവാൻ സാധിക്കും,  ഇക്കൂട്ടർ സ്ഥിരമായി എല്ലാ കാര്യത്തിലും മുടന്തൻ ന്യായങ്ങളും ഒഴിവുകഴിവുകൾ  പറയുന്നവരും, റിസ്ക് എടുക്കുവാൻ തയ്യാറല്ലാത്ത വരും. സമയക്ലിപ്തത പാലിക്കാത്തവരും ഇഴഞ്ഞും വലിഞ്ഞും പരത്തിയും വർത്തമാനം പറയുന്ന വരും. അലസരും മടിയമ്മാരും  അമിത മദ്യപാനിയും അമിത ആഹാരം പ്രിയനും എപ്പോഴും ഫോണിലും ഇന്റർനെറ്റിൽ കളിച്ചും തിരക്കും അറിവുണ്ടെന്ന് അഭിനയിച്ചും യാതൊരു അടുക്കും ചിട്ടയുമില്ലാതെ തിരുത്താൻ തയ്യാറാവാതെയും കുടുംബമഹിമ പറഞ്ഞു നടക്കുന്ന ഇക്കൂട്ടർ ജീവിതത്തിൽ വിജയിക്കുവാൻ പ്രയാസം. ഇക്കൂട്ടർ കുടുംബത്തിനും ലോകത്തിനും അപമാനവും മറ്റുള്ളവർക്ക് ഭാരവുമാണ്.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS