റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍:  ദിലീപ്

APRIL 29, 2024, 9:32 AM

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി.ഇടയ്ക്ക് വെച്ച്‌ വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. 

പവി കെയര്‍ ടേക്കര്‍ എന്ന സിനിമയാണ് ദിലീപിന്റേതായി പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്‍ നല്‍കിയ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. 

ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദിലീപ്. സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് വെളിപ്പെടുത്തിയത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു.

vachakam
vachakam
vachakam


എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല. അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.

മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച്‌ കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. 

vachakam
vachakam
vachakam


പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം. ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു', എന്നാണ് ദിലീപ് പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam