എല്‍ നിനോയ്ക്ക് ശമനമില്ല! ബെംഗളൂരുവില്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന താപനില

APRIL 29, 2024, 12:29 AM

ബെംഗളൂരു: ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയില്‍ ചുട്ടുപൊള്ളി ബെംഗളൂരു നഗരം. ഞായറാഴ്ച രേഖപ്പെടുത്തിയ 38.5 ഡിഗ്രി സെല്‍ഷ്യസ് ചരിത്രത്തില്‍ ഇടം പിടിച്ചു. ഇന്ത്യയുടെ ഐടി തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 2016 ഏപ്രിലിലെ 39.2 ഡിഗ്രി സെല്‍ഷ്യസാണ്.

ഞായറാഴ്ച രേഖപ്പെടുത്തിയ താപനില സാധാരണയില്‍ നിന്ന് 4.4 ഡിഗ്രി കൂടുതലാണ്. 1967 മുതലുള്ള താപനില ഡാറ്റ വിശകലനം ചെയ്ത വിദഗ്ധര്‍ ഇത് നഗരം രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും കുറഞ്ഞ താപനില 23.4 ഡിഗ്രിയാണ്, ഇത് സാധാരണയേക്കാള്‍ ഒരു ഡിഗ്രി കൂടുതലാണ്.

ഇത് കൂടാതെ, ചരിത്രത്തിലാദ്യമായി ബെംഗളൂരുവില്‍ തുടര്‍ച്ചയായി ചൂട് കൂടിയ ദിവസങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 10-15 ദിവസത്തിലേറെയായി, നഗരത്തില്‍ സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി ഉയര്‍ന്ന താപനില രേഖപ്പെടുത്തി.

vachakam
vachakam
vachakam

മെയ് രണ്ടാം വാരത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് താപനിലയില്‍ നേരിയ കുറവുണ്ടാക്കുമെന്നും ബെംഗളൂരുവിലെ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3-5 കിലോമീറ്റര്‍ ഉയരത്തില്‍ അസാധാരണമായ ഉയര്‍ന്ന മര്‍ദ്ദം കാണപ്പെടുന്നുണ്ടെന്നും അതിനാല്‍ വരാനിരിക്കുന്ന ചൂടുള്ള ദിവസങ്ങളുടെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണമായ താപനം സൂചിപ്പിക്കുന്ന എല്‍ നിനോ പ്രഭാവത്തിന്റെ വര്‍ദ്ധനവാണ് കര്‍ണാടകയടക്കം ഇന്ത്യയിലെ കാലാവസ്ഥാ മാറ്റങ്ങളുടെ പ്രാഥമിക കാരണം. കേരളത്തിലും സമാനതകളില്ലാത്ത അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലാദ്യമായി ഉഷ്ണ തരംഗം പാലക്കാട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam