ലോകത്തിലെ ഏറ്റവും മലിനമായ വായു ഒറിഗോണിൽ 

SEPTEMBER 15, 2020, 8:03 PM

ഒറിഗോൺ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വായുവിന്റെ ഗുണനിലവാരത്തിൽ പോർട്ട്‌ലാന്റ് ലോകത്തിലെ മറ്റേതൊരു നഗരത്തേക്കാളും മോശമായ നില പുലർത്തുന്നു. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവിടങ്ങളിലെയും വായു യുഎസിന് പുറത്തുള്ള ഏത് സ്ഥലത്തേക്കാളും മോശമാണ്. ഈ അവസ്ഥയുടെ ഏറ്റവും പുതിയ കാരണം കാട്ടു തീ തന്നെയാണ്.

കാട്ടുതീയുടെ ഏറ്റവും മോശമായ ഫലങ്ങൾ നേരിട്ടുള്ളവയാണ്: മരണം, വീടുകൾ നഷ്ടപ്പെടുന്നത്, പ്രകൃതി ആവാസവ്യവസ്ഥയുടെ നാശം. എന്നാൽ വായുവിൽ അടഞ്ഞുനിൽക്കുന്ന പുകയിൽ നിന്നുമുള്ള ദ്വിതീയ മലിനീകരണ ഫലങ്ങൾ ചെറുതല്ല.

മലിനമായ വായുവിലെ ചെറിയ കണങ്ങളുമായുള്ള ദീർഘകാല സമ്പർക്കം ആസ്ത്മ, ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഹ്രസ്വകാല സമ്പർക്കം പോലും കൂടുതൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം എന്ന് പഠനങ്ങൾ പറയുന്നു.

vachakam
vachakam
vachakam

ഈ വർഷത്തെ കാട്ടുതീകളിൽ ചിലത് ഒരു മാസത്തോളമായി തുടരുന്നു. അവ അവസാനിക്കാൻ ഇനിയും ആഴ്ചകളെടുത്തേക്കാം. കാലിഫോർണിയയിലെ കാട്ടുതീ സീസൺ ഇനിയും നാല് മാസം ശേഷിക്കുന്നു.

ഇത്തരത്തിലുള്ള രണ്ട് മാസത്തെ വായു ഗുണനിലവാരം ആളുകളെ സാരമായി ബാധിക്കും”നാസയുടെ യൂണിവേഴ്‌സിറ്റി സ്‌പേസ് റിസർച്ച് അസോസിയേഷനിലെ ഗവേഷണ ശാസ്ത്രജ്ഞനായ പവൻ ഗുപ്ത പറഞ്ഞു.

TRENDING NEWS
RELATED NEWS