വാസയോഗ്യമല്ലെന്നു കരുതിയ ശുക്രനിൽ അന്യഗ്രഹ ജീവികളുടെ അടയാളം കണ്ടെത്തി

SEPTEMBER 15, 2020, 9:12 AM

വാഷിംഗ്‌ടൺ: സൂക്ഷ്മജീവികളുടെ സാന്നിധ്യം പ്രകടമാക്കുന്ന ഫോസ്ഫൈൻ എന്ന വാതകമാണ് ശുക്രന്റെ കഠിനമായ അസിഡിറ്റി മേഘങ്ങളിൽ തിങ്കളാഴ്ച കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചത്. ഭൂമിയിൽ ഫോസ്ഫൈൻ ഉത്പാദിപ്പിക്കുന്നത് ഓക്സിജൻ വിരളമായി അന്തരീക്ഷത്തിൽ വളരുന്ന സൂക്ഷമജീവികളാണ്. യഥാർത്ഥ ജീവനുകൾക്കു പകരം ഈ വാതകമാണ്‌ കണ്ടെത്തിയിരിക്കുന്നത്.

ഹവായിയിലെ ജെയിംസ് ക്ലർക്ക് മാക്‌സ്‌വെൽ ടെലിസ്‌കോപ്പ് ഉപയോഗിച്ച് അന്താരാഷ്ട്ര ശാസ്ത്രസംഘമാണ് ആദ്യമായി ഫോസ്ഫൈൻ കണ്ടെത്തിയത്‌. ചിലിയിലെ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്‌മില്ലിമീറ്റർ അറേ (ALMA) റേഡിയോ ദൂരദർശിനി ഉപയോഗിച്ച് ഇത് സ്ഥിരീകരിച്ചു.

അന്യഗ്രഹ ജീവികളുടെ നിലനിൽപ്പ് ശാസ്ത്രത്തിന്റെ പരമപ്രധാനമായ ചോദ്യങ്ങളിലൊന്നാണ്. നമ്മുടെ സൗരയൂഥത്തിലും അതിനപ്പുറത്തുമുള്ള മറ്റ് ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും “ബയോസിഗ്നേച്ചറുകൾ” - ജീവിതത്തിന്റെ പരോക്ഷ അടയാളങ്ങൾ തേടാൻ ശാസ്ത്രജ്ഞർ പേടകങ്ങളും ദൂരദർശിനികളും ഉപയോഗിക്കുന്നു.

vachakam
vachakam
vachakam

നിലവിൽ ശുക്രനെക്കുറിച്ച് "നമുക്കറിയാവുന്നതനുസരിച്ച്, ഫോസ്ഫൈനിന്റെ ഏറ്റവും വിശ്വസനീയമായ വിശദീകരണം, അത് ജീവനാണ്" മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മോളിക്യുലർ ജ്യോതിശ്ശാസ്ത്രജ്ഞനും പഠന സഹ-എഴുത്തുകാരനുമായ ക്ലാര സൂസ-സിൽവ പറഞ്ഞു. മൂന്ന് ഹൈഡ്രജൻ ആറ്റങ്ങളുള്ള ഫോസ്ഫറസ് ആറ്റമായ ഫോസ്ഫൈൻ മനുഷ്യർക്ക്‌ ദോഷം ചെയ്യുന്ന ഒന്നാണ്. ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹമായ അയൽവാസിയാണ് ശുക്രൻ. ഘടനയിൽ സമാനമാണെങ്കിലും ഭൂമിയേക്കാൾ അല്പം ചെറുതാണ് സൂര്യനിൽ നിന്നുള്ള ഈ രണ്ടാമത്തെ ഗ്രഹം.

vachakam
vachakam
vachakam
TRENDING NEWS
vachakam
RELATED NEWS
vachakam
vachakam