ഇസ്രയേൽ.യു എ ഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പുവച്ചു

SEPTEMBER 16, 2020, 7:03 AM

വാഷിംഗ്ടൺ: ഇസ്രയേൽ.യു എ ഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പുവച്ചു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് കരാർ ഒപ്പുവച്ചത്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലതീഫ് ബിൻ റാഷിദ് അൽ സായാനി എന്നിവരാണ് ഒപ്പുവച്ചത്.എഴുനൂറു പേർ മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങൾ അടക്കം ഇതിന് സാക്ഷിയായത്. യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒക്ടോബർ 13 ന് ആണ് ഒരുങ്ങിയത്.തുടർന്ന് സെപ്റ്റംബർ 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു. ഇസ്രയേലുമായി മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി നയതന്ത്രബന്ധം ഉടൻ സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam
TRENDING NEWS
vachakam
RELATED NEWS
vachakam
vachakam